" എന്താ അമ്മേ ഇന്ന് കഴിക്കാൻ? " രാവിലെ വയറും തിരുമ്മി മുത്ത് അടുക്കളയിലേക്ക് ചെന്നു.
" ഉപ്പുമാവ് "
" അയ്യേ ഉപ്പുമാവോ "
" എന്താടി ഉപ്പുമാവിന് ഒരു കുഴപ്പം? " ഗായത്രി അവളെ ഒന്ന് കൂർപ്പിച്ചു നോക്കി.
" ഒരു കുഴപ്പവും ഇല്ലേ അതോണ്ട് അമ്മ കഴിച്ചോ. ഞാൻ അപ്പുറത്തുന്നു കഴിച്ചോളാം." വന്നതിനേക്കാൾ വേഗത്തിൽ അവൾ വെളിയിലേക്ക് പോയി. അപ്പോഴാണ് മുകളിൽ നിന്നു കിങ്ങിണിയും ആദിയും കൂടെ ഇറങ്ങി വന്നത്.
" ഇവിടെ ഉപ്പുമാവ് ആണ്. ഞാൻ അപ്പുറത്ത് പോവാ. "
ഉപ്പുമാവ് എന്ന് കേട്ടതും അവരുടെ മുഖവും വാടി. പിന്നെ മുത്തിന്റെ പുറകെ അവരും പലമാറ്റത്തേക്കു നടന്നു. റോഡ് കടന്നു ചെന്നപ്പോഴേ വീടിനു മുൻപിൽ ഉള്ള ജീപ്പ് അവര് കണ്ടിരുന്നു. ജീപ്പ് കണ്ടതേ മുത്ത് ഒരൊറ്റ ഓട്ടം ആയിരുന്നു.
കുറച്ചൂടെ മുൻപോട്ടു നടന്നപ്പോൾ ജീപ്പിന് അടുത്തായി ദേവന്റെ അരികിൽ നിൽക്കുന്ന ആളെ ആധി കണ്ടു. നല്ല പൊക്കം വിരിഞ്ഞ തോൾ ഐശ്വര്യം ഉള്ള മുഖം. അയാളെ കെട്ടിപിടിച്ചു നിൽപ്പുണ്ട് മുത്ത്. എന്തൊക്കെയോ കാര്യമായി പറയുന്നുണ്ട് എല്ലാത്തിനും ഒരു ചിരിയോടെ ആയാൾ ഉത്തരവും കൊടുക്കുന്നുണ്ട്.
" അതാരാ കിങ്ങിണി? "പക്ഷെ ആര് കേൾക്കാൻ. അവളുടെ കണ്ണുകൾ മുൻപിൽ കാണുന്ന കക്ഷിയെ ചേതോവദം ചെയ്തു കൊണ്ട് ഇരിക്കുകയാണ്. ആദി അവളുടെ തലക്കിട്ടു ഒരു കൊട്ട് കൊടുത്തു.
" അഹ് എന്താടി? "
" കുന്തം "
" ഞാൻ കേട്ടില്ലടി. എന്താ പറഞ്ഞെ? "
YOU ARE READING
ശ്രീശിവം
Fanfictionസ്നേഹിക്കാനോ സ്നേഹിക്കപെടാനോ കേൾക്കാനോ കെട്ടിരിക്കാനോ ആരും ഇല്ലായിരുന്ന അവളിലേക്കു ഒരു സംരക്ഷണവലയം പോൽ അവൻ വന്നു ചേർന്നു 💫 Main ship - Jikook #1 - malayalambtsff #1 - jikookmalayalam