രാവിലെ എഴുനേറ്റ് കണ്ണും തിരുമ്മി മുത്ത് നേരെ അടുക്കളയിലേക്ക് ചെന്നു. നേരിയ തണുപ്പ് ഉള്ളതുകൊണ്ട് തന്നെ അവൾ നേരെ അടുപ്പിൻ തിട്ടിലേക്കു കയറി ഇരുന്നു ചൂട് കായാൻ തുടങ്ങി. ഗായത്രി തന്ന ചായ കുടിച്കൊണ്ട് ഇരുന്നപ്പോഴാണ് കിങ്ങിണി അവിടെ ഇല്ലെന്നു അവൾ കണ്ടത്.
" ചേച്ചി വന്നില്ലെ അമ്മേ? "
" ഇല്ല. അവൾ എനിക്കേണ്ട സമയം കഴിഞ്ഞല്ലോ. നീ ഒന്ന് പോയി നോക്കിക്കേ. "
ചായ ഒക്കെ ആസ്വദിച്ചു കുടിച്ചുകൊണ്ട് അവൾ മുകളിലത്തെ മുറിയിലേക്ക് പോയി. കിങ്ങിണിയുടെ മുറിയിലേക്ക് ഉള്ള വാതിൽ തുറന്നു ചെന്നതും അകത്തു കണ്ട കഴിച്ച അവൾക്കു ഒരു അത്ഭുതമായി തോന്നി.
" അതുശേരി ആദി ചേച്ചീനെ ഇത്രേം ദിവസം കുറ്റം പറഞ്ഞിട്ട് ഇപ്പോൾ കെട്ടിപിടിച്ചു കിടന്നു ഉറങ്ങുന്നോ? "
മുത്ത് അവർക്കരികിലേക് ചെന്നു കിങ്ങിണിയെ തട്ടി വിളിച്ചു.
" നേരം കുറെയായി ചേച്ചി ഏണിക്കു. "
മുത്തിന്റെ ശബ്ദം കേട്ട് കിങ്ങിണി കണ്ണുകൾ തുറന്നു ഭിത്തിയിലെ ക്ലോക്കിലേക്ക് നോക്കി.
" അയ്യോ " അവൾ വേഗം കട്ടിലിൽ നിന്നു എഴുനേറ്റു. അപ്പോഴും ആദി നല്ല സുഖനിദ്രയിൽ ആയിരുന്നു.
" ഇതെപ്പോ സെറ്റ് ആയി? " ആദിയെ നോക്കികൊണ്ട് മുത്ത് ചോദിച്ചു.
" അതൊക്കെ സെറ്റായി. നീ ആരാ ചോദിക്കാൻ? " അഴിഞ്ഞ മൂടി വാരി ഒതുക്കി കെട്ടി വെക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
" അതുശേരി അപ്പോ ബെസ്റ്റ് ഫ്രണ്ടിനെ കിട്ടിയപ്പോൾ നമ്മള് ഔട്ട്. " മുഖം വീർപ്പിച്ചുകൊണ്ട് മുത്ത് വെളിയിലേക്ക് പോയി. ഒരു ചിരിയോടെ അവൾ പോയതു നോക്കി നിന്നു കിങ്ങിണി.
തയ്യ്ക്കാൻ കൊടുത്ത ചുരിദാർ വാങ്ങാൻ പോകണമെന്ന് പറഞ്ഞു മുത്ത് വാശി പിടിച്ചു കിങ്ങിണിയെയും കൂട്ടി പുറത്തേക്കു പോയി. ആദിയെ ഒരുപാട് വിളിച്ചെങ്കിലും അവൾ പോയില്ല. പുറത്ത് പോയാൽ ആളുകളെ കാണണം. വേണ്ട. അല്ലെങ്കിൽ തന്നെ ഒരുപാട് പേർ തനിക്കു അഹങ്കാരി എന്ന് പേരിട്ടു കഴിഞ്ഞു.
YOU ARE READING
ശ്രീശിവം
Fanfictionസ്നേഹിക്കാനോ സ്നേഹിക്കപെടാനോ കേൾക്കാനോ കെട്ടിരിക്കാനോ ആരും ഇല്ലായിരുന്ന അവളിലേക്കു ഒരു സംരക്ഷണവലയം പോൽ അവൻ വന്നു ചേർന്നു 💫 Main ship - Jikook #1 - malayalambtsff #1 - jikookmalayalam