കടയിൽ നിന്നു ഗായത്രി പറഞ്ഞ സാദനങ്ങൾ എല്ലാം വാങ്ങി അവൻ തറവാട്ടിലേക്കു വന്നു. നേരെ അടുക്കളയിലേക്ക് പോയി എല്ലാം കൊണ്ട് വെച്ചു. ഗായത്രിയെ അവിടെ എങ്ങും കാണാത്തത് കൊണ്ട് അവൻ വീടിനു പുറകിലേക്ക് നടന്നു. ഗായത്രി അവിടെ കരിപിടിച്ച പത്രങ്ങൾ കഴുകാനായി തുടങ്ങുകയായിരുന്നു. അവൻ നടന്നു അവരുടെ അടുത്തേക് ചെന്നു.
" അഹ് ദേവാ നീ വന്നോ. "
" അഹ് വല്യമ്മേ. സാധനങ്ങൾ എല്ലാം ഞാൻ അടുക്കളയിൽ വെച്ചിട്ട് ഉണ്ട്. "
" എങ്കിൽ മോൻ ആ തെക്കെടത്തുന്നു വരുന്ന ആ ഓസ് ഒന്ന് നോക്കിയേ. അത് വിട്ടു പോയെന്ന തോന്നുന്നത്. ഞാൻ ദേ പാത്രം കഴുകാൻ എടുത്തപ്പോഴേക്കും വെള്ളം നിന്നു."
" ശെരി ഞാൻ പോയി നോക്കാം. "
അതും പറഞ്ഞു അവൻ തറവാടിന് പുറകിൽ ഉള്ള പറമ്പിലേക്കു നടന്നു. വാഴ തൊപ്പിന് ഇടയിലൂടെ കുറച്ചു നടന്നു അങ്ങ് ചെന്നപ്പോൾ ഓസ് രണ്ടും വിട്ടു കിടക്കുന്നത് കണ്ടു. ഓസ് വിട്ടു അവിടെ മുഴുവൻ വെള്ളം ആയിരിക്കുന്നു. അവൻ അത് പെട്ടന്നു തന്നെ ചേർത്ത് മുറുക്കി വെച്ചു. തിരികെ വീട്ടിലേക്കു വരുന്ന വഴിയാണ് ഒരു മണം അവനെ തെടി എത്തിയത്.
" ഏഹ് ഇതാരാ ഇവിടെ വലിക്കാൻ? മാധവച്ഛൻ പിന്നെയും വലിക്കാൻ തുടങ്ങിയോ? എങ്കിൽ ശെരിയാക്കി താരാം. "
സിഗരറ്റിന്റെ മണം തേടി അവൻ ചെന്നു നിന്നത് തറവാടിനു പുറകിലായി താഴെ കുത്തി ഒലിച്ചു ഒഴുകുന്ന പുഴ നോക്കി നിൽക്കുന്ന ആദിയുടെ അടുത്തേക്കായിരുന്നു. ചുണ്ടിൽ നിന്നു പുക ഊതി പുറത്തേക്കു തള്ളുകയാണ് അവൾ.
" ഡീ... " ഒരു അലർച്ച ആയിരുന്നു അത്.
" എന്താ? " ഒന്ന് ഞെട്ടിയെങ്കിലും അത് പുറത്തു കാണിക്കാതെ അവൾ അവനോട് ചോദിച്ചു.
" നീ എന്താ ഈ കാണിക്കുന്നേ? "
" ഇയാൾക്കു കണ്ടുടെ? "
" കണ്ടത് കൊണ്ടാണെലോ ചോദിച്ചത്. ഇവിടെ ഇതൊന്നും പറ്റില്ല. "
" അത് പറയാൻ നീ ആരാ? ഞാൻ തറവാട്ടിൽ നിന്നു അല്ലലോ വലിക്കുന്നത് പിന്നെ എന്താ?"

YOU ARE READING
ശ്രീശിവം
Fanfictionസ്നേഹിക്കാനോ സ്നേഹിക്കപെടാനോ കേൾക്കാനോ കെട്ടിരിക്കാനോ ആരും ഇല്ലായിരുന്ന അവളിലേക്കു ഒരു സംരക്ഷണവലയം പോൽ അവൻ വന്നു ചേർന്നു 💫 Main ship - Jikook #1 - malayalambtsff #1 - jikookmalayalam