പിള്ളേരെ ഞാൻ വന്നു 😌
അപ്പോൾ ഐശ്വര്യം ആയിട്ട് തുടങ്ങല്ലേ?
***Warning - ⚠️ Mention of Self Harm⚠️
അത്താഴം കഴിഞ്ഞു മൂന്ന് പേരും കൂടെ കിങ്ങിണിയുടെ മുറിയിൽ ഇരിക്കുകയാണ്.
" എന്നാലും എന്റെ ആദി ചേച്ചി ഈ ഫോൺ ഇല്ലാതെ എങ്ങനെ ജീവിക്കുന്നു? " ഫോണിൽ കുത്തുന്നതിനു ഇടക്കാണ് മുത്തിന്റെ ചോദ്യം.
" ആവിശ്യത്തിന് അമ്മയുടെ ഫോൺ ഉണ്ടെല്ലോ. "
" എന്നാലും.. എന്നെകൊണ്ട് ഒന്നും പറ്റില്ല അങ്ങനെ. ഫോൺ ഇല്ലാണ്ട് ജീവിക്കാൻ പറ്റാതെയായി. "
" ഒരു ഫോൺ വാങ്ങി തരാൻ പറഞ്ഞൂടെ നിനക്ക് രവി അച്ഛനോട്? " തന്നെ ചേർന്നു ഇരിക്കുന്നവളോട് കിങ്ങിണി ചോദിച്ചു.
" പഠിച്ചു ജോലി കിട്ടിയിട്ട് വാങ്ങിച്ചോളാനാ പറഞ്ഞേക്കുന്നേ. അതിനി എപ്പഴാണോ എന്തോ. " ആദിയും മുത്തിന്റെ അടുത്തേക്കായി കട്ടിലിലേക്കു ചാഞ്ഞു.
" ഫോൺ ഉണ്ടാരുന്നെങ്കിൽ എനിക്ക് നിന്നെ എപ്പോവേണമെങ്കിലിം വിളിക്കരുന്നു അല്ലെ? " കിങ്ങിണിക്കു ഒരു പുഞ്ചിരി നൽകി അവൾ അങ്ങനെ കിടന്നു.
" അഹ് ഞാൻ ഇപ്പഴാ ഓർത്തെ ഗൗരി ചേച്ചി വിളിച്ചാരുന്നു. " മുത്ത് പെട്ടന്നു എണിറ്റു ഇരുന്നുകൊണ്ട് പറഞ്ഞു.
" ആണോ? എന്ത് പറഞ്ഞു ചേച്ചി? " ഇത്തവണ ആദിയുടെ മുഖവും തെളിഞ്ഞു.
" അവര് ഇങ്ങു വരുന്നുണ്ടെന്നു. "
" ആണോ? ചേച്ചിയെ കണ്ടിട്ട് എത്ര നാളായി. " പണ്ട് വന്ന ഒരു അവധി കാലത്താണ് അവൾ ഗൗരിയെ ഇതിനു മുൻപ് കണ്ടത്.
" എനിക്ക് എന്റെ അപ്പുക്കുട്ടനെ മിസ്സ് ചെയ്തു ഇരിക്കുവാരുന്നു. " അത് പറയുമ്പോൾ മുത്തിന്റെ മുഖത്തു ഒരു പ്രിത്യേക വാത്സല്യം ആയിരുന്നു.
" നി കണ്ടിട്ട് ഇല്ലല്ലോ ആദി? നല്ല സുന്ദരകുട്ടപ്പനാ അവൻ."
" ഗൗരിയേച്ചിടെ കുഞ്ഞാവുമ്പോ സുന്ദരൻ ആരീക്കുലോ."
" രാഹുലേട്ടൻ എന്താ മോശം ആണോ? പുള്ളിടെ അത്രേം സുന്ദരൻ വേറെ ഇല്ലാ. "
YOU ARE READING
ശ്രീശിവം
Fanfictionസ്നേഹിക്കാനോ സ്നേഹിക്കപെടാനോ കേൾക്കാനോ കെട്ടിരിക്കാനോ ആരും ഇല്ലായിരുന്ന അവളിലേക്കു ഒരു സംരക്ഷണവലയം പോൽ അവൻ വന്നു ചേർന്നു 💫 Main ship - Jikook #1 - malayalambtsff #1 - jikookmalayalam