5 💫

565 91 112
                                    

"ദൈവമേ എന്റെ നടുവ്. " നടുവും തിരുമി എഴുനേൽക്കുന്നവനെ കണ്ടതും അവൾക്കു ചിരി പൊട്ടി.

" മനുഷ്യന്റെ നടുവ് കളഞ്ഞിട്ട് കിണിക്കുന്നോടി നീ? "

" അഹ് കിണിക്കും നിനക്ക് എന്താ? " നടുവും പിടിച്ചോണ്ട് നിക്കുന്ന ദേവയെ കണ്ട് അവൾക്കു വീണ്ടും ചിരി വന്നു. അവനെ തള്ളി മാറ്റി അവള് മുകളിലേക്കു ഓടി.

" നിക്കെടി അവിടെ. " അവനും പുറകെ ഓടി.

" ഇല്ലാ.. "

"ഇടിച്ചിട്ടിട്ട് ചിരിക്കുന്നോ ശെരിയാക്കി തരാടി."

" നിക്കൂലാ നീ പോടാ.. " ഓടുന്നതിന് ഇടയിൽ അവൾ വിളിച്ചു പറഞ്ഞു.

വേഗം ഓടി മുറിക്കകത്തു കയറാൻ തുടങ്ങിയതും അവൻ പുറകെ വന്നു അവളുടെ കൈയിൽ പിടിച്ചു ഒരൊറ്റ വലിയിൽ അവളെ അവന് അടുത്തേക് പിടിച്ചു. മറു കൈകൊണ്ട് അവളുടെ ഇടുപ്പിലുടെ കൈ ചേർത്ത് അവനോട് ചേർത്ത് നിർത്തി.

" നിന്നോട് ആരാടാ ഇത്ര സ്പീഡിൽ ഓടാൻ പറഞ്ഞെ? " ചിരിച്ചു കൊണ്ടവൾ ചോദിച്ചു.

പക്ഷെ അവൾ പറഞ്ഞത് ഒന്നും അവൻ കേട്ടില്ല. സന്തോഷം നിറഞ്ഞ അവളുടെ കണ്ണുകൾ...മനസ്സ് നിറഞ്ഞ ആ ചിരി... കണ്ണെടുക്കത്തെ അവൻ അത് മനസിലേക്ക് ഒപ്പിയെടുത്തു.

അവൻ ഒന്നും മിണ്ടാതെ നിൽക്കുന്നത് ശ്രെദ്ധിച്ചാണ് അവൾ അവന്റെ മുഖത്തേക്കു നോക്കിയത്.

തിളങ്ങുന്ന അവന്റെ കണ്ണുകൾ... അതിൽ അവൾ മാത്രം. അവന്റെ കൃഷ്ണമണി വികസിക്കുന്നത് ഒരു അതിശയത്തോടെ അവൾ നോക്കി നിന്നു.

പെട്ടന്നു എന്തോ ഓർത്ത പോലെ അവൾ മുഖം വെട്ടിച്ചു. അവനോട് ഇത്ര ചേർന്നു നില്കുകയാണെന്നുപോലും അപ്പോഴാണ് അവൾ തിരിച്ചറിഞ്ഞത്. ആദിയുടെ ചിരി മങ്ങി തുടങ്ങിയപ്പോഴാണ് അവനും ബോധം വന്നത്. വേഗം തന്നെ അവൻ അവളിൽ നിന്നു മാറി നിന്നു. അന്ന് കിട്ടിയ അടി മനസ്സിൽ ഒന്ന് മിന്നി മാഞ്ഞു. കവിളിൽ കൈ പിടിച്ചു അവൻ അവളെ നോക്കാതെ വേഗം മുറിയിൽ നിന്നിറങ്ങി.

മുറിക്കു പുറത്തു ഇറങ്ങിയപോഴും മനസ്സ് നിറയെ അവളുടെ ചിരിച്ച മുഖമായിരുന്നു. കിങ്ങിണിയുടെയും മുത്തിന്റെയും കൂടെ ഇരിക്കുമ്പോൾ ചിരിക്കുന്നത് കണ്ടിട്ട് ഉണ്ടെങ്കിലും ഇന്ന് ആ മുഖത്തു വിരിഞ്ഞ ചിരി, അതിന് ആരെയും മയക്കാൻ ഉള്ള ശക്തിയുള്ള പോലെ തോന്നി അവന്.

ശ്രീശിവംWhere stories live. Discover now