ഫുജൈറയിൽ ഉള്ള ഒരു സുഹൃത്തിനെ കാണാൻ വേണ്ടി ദേര ദുബായ് ബസ്സ് സ്റ്റേഷനിൽ ചൂടിനെ വെല്ലു വിളിച് കുറേ നേരമായി ഞാൻ നിൽക്കുന്നു...
ബസ്സ് ഉണ്ട്...
ഡ്രൈവർ വരണം എന്നാലേ കയറാൻ പറ്റൂ.അടുത്തുള്ള ടൈംബോർഡിൽ സമയം അതിക്രമിച്ചു.
ഒടുവിൽ ഒരു മൊട്ടത്തലയൻ ഡ്രൈവർ വന്നു കയറി ..ഒരു മിസിരി (ഈജിപ്ഷ്യൻ)
കണ്ടാൽ തന്നെ തോന്നും ആളൊരു അഹങ്കാരി ആണെന്ന് ....പരസ്പരം പിറുപിറുത്തു കൊണ്ട് ഞങ്ങളും കയറി....മുൻസീറ്റിൽ കുറച്ച് സായിപ്പും മദാമ്മമാരുമാണു. ഫുജൈറയുടെ വശ്യമനോഹാരിത ആസ്വദിക്കാൻ വന്നവർ..
തിരക്കാർന്ന ദുബൈ നഗരത്തെ കീറി മുറിച്ച് ബസ്സ് ചലിച്ചു..
അടുത്തുള്ള ഒരു ബംഗാളിയുടെ ഫോൺ വിളി എന്നെ വല്ലാതെ അസ്വസ്തനാക്കി.
കുറേ ദൂരം പിന്നിട്ടപ്പോൾ ബസ്സ് ഒരു കടയുടെ മുന്നിൽ നിർത്തി..ബസ്സിൽ മുറുമുറുപ്പ്..കാരണം ഇത് ഇവിടെ നിയമവിരുദ്ധമാണു.സ്റ്റോപ്പിൽ അല്ലാതെ ബസ്സ് നിർത്താൻ പാടില്ല.
മിസിരി ഡ്രൈവർ ഇറങ്ങി കടയിൽ കയറി..
"ഏ പാഗൽ ക്യാ കർതാഹെ" അടുത്തുള്ള പച്ച(പാകിസ്താനി) ആരോടെന്നിലാതെ പുലംബി..
"ക്യാ കരേഗാ ഹേ ലോക് ഐസാഹെ ഭായി".അറിയാവുന്ന ഹിന്ദിയിൽ ഞാനും വെച്ച് കാച്ചി...
"സഹീഹെ ആപ്കാ ബാത്ത് ബിൽകുൽ സഹീഹെ" ഇത് കേട്ട പച്ച ചിരിച്ചു കൊണ്ട് എന്നോടും പറഞ്ഞു..എന്റെ ഹിന്ദിയോട് എനിക്ക് തന്നെ അഭിമാനം തോന്നി.ജീവിതത്തിൽ ആദ്യമായി ഒരു പച്ചയോട് ഇഷ്ടവും.. അൽപം കഴിഞ്ഞ് കയ്യിൽ ഒരു കുപ്പി വെള്ളവും ഒരു പൊതിയുമായി മിസിരി വന്നു..
ബസ്സ് വീണ്ടും
യാത്ര തുടർന്നു..
പുറത്ത് നല്ല വെയിൽ..മേഘങ്ങളോട്
കുശലം പറഞ്ഞു നിൽക്കുന്ന മലനിരകൾ..തന്റെ പൂർണ്ണ പ്രതാപം വീണ്ടെടുത്തപോലെ സൂര്യൻ..
ഒരു വിജനമായ പ്രദേശത്ത് എത്തിയപ്പോൾ ബസ്സ് വീണ്ടും നിർത്തി..ഇത്തവണ എല്ലാരും അവരവുടെ ഭാഷയിൽ ഒന്നിച്ചു പ്രതികരിച്ചു...
"ഇസ്കാ പാപാ കാ ഗാഢീ ഹേ" പച്ച ഉറഞ്ഞുതുള്ളി കൊണ്ട് പറഞ്ഞു..
വാഹദ് ദഖീക്ക(ഒരു മിനുറ്റ്) എന്ന് പറഞ്ഞു മിസിരി കയ്യിലെ വെള്ളവും പൊതിയുമായി ഇറങ്ങി..അടുത്തുള്ള മരത്തിൽ കെട്ടിയ രണ്ടു പാത്ത്രങ്ങളിലൊന്നിൽ വെള്ളവും മറ്റേതിൽ പൊതിയിൽ ഉണ്ടായിരുന്ന ധാന്യവും നിറക്കുകയായിരുന്നു...
പൊരി വെയിലിൽ വാടിത്തളർന്നു വരുന്ന പക്ഷികൾക്ക് ഒരു നേരത്തെ ഭക്ഷണം വിളംബുകായായിരുന്നു ആ പാവം..
അതു വരെ ശബ്ദകോലാഹളമായിരുന്ന ബസ്സ് ഒരു നിമിഷം നിശ്ചലമായി...."മാഷാ അല്ലാഹ് " തൊട്ടടുത്തിരുന്ന പാകിസ്ഥാനി പറഞ്ഞത് അവ്യക്തമായി ഞാൻ കേട്ടു ...
എന്റെ പ്രവാസ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മനോഹരമായ കാഴ്ച..
ആസിഫ്(സോറി) എന്ന് പറഞ്ഞ് ബസ്സിൽ കയറിയ അയാളെ എതിരേറ്റത് നിറഞ്ഞ കയ്യടികൾ ആയിരുന്നു.സിനിമയിൽ മാത്രം കണ്ടു പരിജയമുള്ള ആ"വിദേശ അഭിനന്ദന പരിപാടിയിൽ" അറിയാതെ ഞാനും പങ്കുചേർന്നു.....ഒരു നിമിഷം കൊണ്ട് അയാൾ ബസ്സിലുണ്ടായിരുന്ന ഞങ്ങളുടെ മുഴുവൻ മനസ്സുകളിലും ഒരു നനവ് പടർത്തി ..
എന്നെ നാണം കെടുത്തി എന്റെ കണ്ണിലെ രണ്ടു തുള്ളികൾ പോലും അയാൾക്കു വേണ്ടി പൊഴിഞ്ഞതും അതിനാലാവാം...
ഒരു ചെറു ചിരിയോടെ അയാൾ ബസ്സ് മുന്നോട്ടെടുത്തു...
സൈഡ് വിണ്ടോവിൽ അപ്പോൾ ഞാൻ കണ്ടു , പേരറിയാത്ത ഏതോ ഒരു കുഞ്ഞു പക്ഷി അയാൾ വെച്ച വെള്ളത്തിലേക്ക് കൊക്ക് ചേർക്കുന്നത്#©
ശരീര ഭാഷ കൊണ്ടോ മുഖ ഭാവം നോകിയോ നമ്മൾ ഒരാളെയും വിലയിരുതരുത്..
മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത എത്രെയോ നല്ല മനുഷ്യർ ജീവികുന്നുണ്ട് നമ്മുക്ക് ഇടയിലൂടെ....!
The End.
കടപ്പാട് അജ്ഞാതനായ പ്രവാസി മലയാളി.
YOU ARE READING
കടപ്പാട് കഥകൾ
Randomഎവിടൊന്നൊക്കെയോ കിട്ടിയ ഹൃദയ സ്പർശികളായ ചെറുകഥകളും ആർട്ടികുകളും ആരാൽ സൃഷ്ടിക്കപ്പെട്ടു എന്ന് അറിയാത്തതും നഷ്ടപ്പെട്ടു പോകാൻ സാധ്യതയുള്ളത് മായവയെ കോർത്തിണക്കി വയ്ക്കുന്നു... തുടർന്നു വായിക്കാം...