പാഠം 16 ശാന്തമായ മനസ്

77 6 0
                                    

പത്തായത്തിൽ നെല്ല് നിറച്ചു കഴിഞ്ഞപ്പോഴാണ് വാച്ച് നഷ്ടപ്പെട്ട കാര്യം കൃഷിക്കാരന് മനസിലായത്. പഴയതായിരുന്നെങ്കിലും വിവാഹവാച്ച് ആയിരുന്നതിനാൽ അതിനോട് വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. പത്തായത്തിൽ മുഴുവൻ തിരഞ്ഞെങ്കിലും വാച്ച് കണ്ടെത്താനായില്ല. അവസാനം റോഡിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന കുട്ടികളോട് പറഞ്ഞു "പത്തായത്തിൽ വീണുപോയ എന്റെ വാച്ച് തപ്പി എടുക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു സമ്മാനം നല്കും" സമ്മാനം എന്നു കേട്ടപ്പോൾ എല്ലാവരും കൂടി പത്തായത്തിനകത്തേക്കു ഓടിക്കയറി. കുറെ സമയം അവിടെയെല്ലാം നോക്കിയെങ്കിലും വാച്ച് കണ്ടെത്താനായില്ല. എല്ലാവരും തിരച്ചിൽ അവസാനിച്ചപ്പോൾ ഒരു കുട്ടി പറഞ്ഞു "എനിക്കൊരവസരം തരുകയാണെങ്കിൽ വാച്ച് കണ്ടു പിടിക്കാം" കൃഷിക്കാരൻ സമ്മതിച്ചു അല്പ സമയം കഴിഞ്ഞ് പുറത്തു വന്നപ്പോൾ അവന്റെ കൈയിൽ വാച്ച് ഉണ്ടായിരുന്നു. കൃഷിക്കാരന് അത്ഭുതമായി. "കുറെപ്പേർ ശ്രമിച്ചിട്ട് നടക്കാത്തത് എങ്ങനെയാണ് ഒറ്റയ്ക്ക് സാധിച്ചത്?" അയാൾ ചോദിച്ചു. " ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. അല്പസമയം ശാന്തനായി അവിടെ ഇരുന്നു. ആ നിശബ്ദതയിൽ വാച്ചിന്റെ സൂചിയുടെ ടിക്ക് ടിക്ക് ശബ്ദം കേട്ടു " കുട്ടി പറഞ്ഞു.
ജീവിതത്തിൽ വിജയിക്കണമെങ്കിൽ ശാന്തത നിറഞ്ഞ ഒരു മനസ് അനിവാര്യമാണ്. ശാന്തമായ ഹൃദയത്തോടെ എടുക്കുന്ന തീരുമാനങ്ങളാണ് വിജയത്തിൽ എത്തുന്നത്.

"പ്രശാന്തമായ മനസ് ശരീരത്തിന് ഉന്മേഷം നല്കുന്നു ''👌🏻👌🏻👌🏻

കടപ്പാട് കഥകൾWhere stories live. Discover now