ഒന്നാം സ്വാതന്ത്ര സമരത്തിൽ ഭാരതത്തിലെ ഒരു ചെറു രാജ്യമായ ഝാൻസിയെ നയിച്ച രാജ്ഞിയായിരുന്നു ലക്ഷ്മി ഭായ്.. ബ്രിട്ടിഷുകാരോട് നേർക്ക് നേർ നിന്ന് പോരാടിയ ഈ ധീര വനിതയെക്കുറിച്ചുള്ള ചരിത്രം ഭാരതീയർക്ക് എന്നും ആവേശമാണ്..വാരണാസിയിലെ ഒരു ഗ്രാമത്തിൽ മോരോപാന്ത് തമ്പെയുടെയും ഭാഗീരഥി ഭായിയുടെയും മകളായി ജനിച്ച ഝാൻസിയുടെ യഥാർത്ഥ പേര് മണി കർണ്ണിക എന്നായിരുന്നു. മന്നു എന്നാ വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന അവള്ക്ക് നാല് വയസ്സിൽ മാതൃ സൌഭാഗ്യം നഷ്ടമായി. തുടർന്ന് ബാജിറാവു രണ്ടാമന്റെ കൊട്ടാരത്തിൽ അദ്ദേഹത്തിന്റെ വളർത്തു പുത്രൻ നാനാ സഹേബിനൊപ്പം കളിച്ചും പഠിച്ചും തന്റെ ബാല്യ കാലം മന്നു ഭായി ചിലവഴിച്ചു . കുതിര സവാരിയിലും ആയോധന കലകളിലും ഏറെ മുൻപന്തിയിലായിരുന്നു മന്നു ഭായ്. അമ്മയില്ലാതെ വളര്ന്ന കുട്ടിയെന്ന ആനുകൂല്യം മന്നുവിനു എന്നും ലഭിച്ചിരുന്നു.
പതിനാലു വയസ്സായപ്പോൾ അന്നുണ്ടായിരുന്ന ബാല്യ വിവാഹ സാഹചര്യങ്ങൾക്കനുസരിച്ച്, ഝാൻസിയിലെ രാജാവായിരുന്ന ഗംഗാധർ റാവുവിനെ വിവാഹം കഴിച്ചു രാജ നിയമങ്ങള്ക് വിധേയമായി ലക്ഷ്മി ഭായി എന്ന പേര് സ്വീകരിച്ചു. ഏറെ പ്രായവ്യത്യാസമുണ്ടായിരുന്നു അവർ തമ്മിൽ. ഈ വിവാഹത്തിൽ ഒരു പുത്രനുണ്ടായെങ്കിലും അവൻ നാലാം മാസത്തിൽ മരണമടഞ്ഞു. ഇത് ലക്ഷ്മിഭായിയെ ഏറെ തളർത്തുകയും ഗംഗാധർ റാവുവിനെ ശയ്യാവലംബിയാക്കുകയും ചെയ്തു. തുടർന്ന് ഗംഗാധർ റാവുവിന്റെ ആഗ്രഹ പ്രകാരം ഒരു മകനെ അവർ ദത്തെടുക്കുകയും ദാമോദർ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. തുടർന്ന് അധിക കാലം ഗംഗാധർ റാവു ജീവിച്ചിരുന്നില്ല. ലക്ഷ്മിഭായ് വിധവയകുകയും ആ കാലഘട്ടത്തിൽ നിലവിലിരുന്ന വിധവകളുടെ ജീവിത ചര്യകളിലെക്ക് ഒതുങ്ങുകയും ചെയ്തു.
പുത്രനെ ദത്തെടുത്ത വിവരം ഔദ്യോകികമായി ഗംഗാധർ റാവു ബ്രിട്ടിഷുകാരെ അറിയിച്ചിരുന്നുവെങ്കിലും ഝാൻസിയെ തങ്ങളുടെ കാല്കീഴിലാക്കാൻ തക്കം നോക്കിയിരിക്കുകയായിരുന്ന ബ്രിട്ടിഷ് ഈ അവസരം നന്നായി മുതലെടുത്തു. മുന്കൂട്ടി നിശ്ചയിച്ച തന്ത്രമനുസരിചു അവർ ഝാൻസിയുടെ ഖജനാവും സ്ഥാവര ജംഗമ വസ്തുക്കളും അടച്ചു പൂട്ടി മുദ്ര വെച്ചു. രാജാവിന്റെ മരണത്തിൽ ദുഖിതയായിരുന്ന ഝാൻസി ഏറെ പ്രതിഷെധമൊന്നും ഈയവസരത്തിൽ ഉയർത്തിയില്ല തുടർന്ന് , ഡൽഹൗസി പ്രഭു doctrine of laps എന്ന ചെരുപ്പിനോത്ത് കാലു മുറിക്കുന്ന ദത്തു നിയമം അവതരിപ്പിച്ചു. ബ്രിട്ടിഷുകാർ പ്രശ്നമുണ്ടാക്കാതിരിക്കുവാൻ വേണ്ട മുൻകരുതൽ എടുത്തിരുന്നുവെങ്കിലും ഡൽഹൗസി ദമൊദറിന്റെ ദത്തു നിയമം അംഗീകരിക്കാൻ വിസമ്മതിച്ചു.ദാമോദർ റാവു സ്വന്തം മകൻ അല്ലാതിരുന്നതിനാൽ ഈ നിയമത്തെ അനുസരിച്ചു 60000 രൂപ വാങ്ങി റാണിയോട് കൊട്ടാരം വിട്ടു പോകാൻ ആവശ്യപ്പെട്ടു.
KAMU SEDANG MEMBACA
കടപ്പാട് കഥകൾ
Acakഎവിടൊന്നൊക്കെയോ കിട്ടിയ ഹൃദയ സ്പർശികളായ ചെറുകഥകളും ആർട്ടികുകളും ആരാൽ സൃഷ്ടിക്കപ്പെട്ടു എന്ന് അറിയാത്തതും നഷ്ടപ്പെട്ടു പോകാൻ സാധ്യതയുള്ളത് മായവയെ കോർത്തിണക്കി വയ്ക്കുന്നു... തുടർന്നു വായിക്കാം...