ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കേ അറ്റത്ത് ഒരു വശം ചെത്തിയ പാവക്കയുടെ രൂപത്തിൽ തൂങ്ങി കിടക്കുന്ന കേരളം എന്ന പ്രവിശ്യയിലെ ബുദ്ധിജീവികളും സ്വയം വിമർശ്ശകരുമായ ഒരു പറ്റം ഇരുകാലികളെയാണു 'മലയാളി അല്ലെങ്കിൽ മല്ലു' എന്നു കൊണ്ടു അർത്ഥമാക്കുന്നത്..
ഈ മലയാളി നോർത്ത് ഇന്ത്യയിൽ മദ്രാസിയും മിഡിൽ ഈസ്റ്റിൽ മലബാറിയും ഇന്റർനെറ്റിൽ മല്ലുവും ആയിരിക്കും..
സ്വന്തം നാട്ടിലൊഴിച്ച് ബാകി എല്ലായിടത്തും മലയാളി ഹാർഡ് വർക്കിംഗ് ഇൻ നേചർ ആണു..
മലയാളി ഈ ലോകത്തിന്റെ മുക്കിലും മൂലയിലും തൂണിലും തുരുമ്പിലും ഉണ്ട്.. ചന്ദ്രനിൽ ഇറങ്ങിയ നീൽ ആംസ്ട്രോങ്ങ് അവിടെയുള്ള ഗോപാലൻ ചേട്ടന്റെ ചായക്കടയിൽ നിന്നു കട്ടൻ ചായയും പരിപ്പ് വടയും അടിച്ചതും കാർട്ടൂണാക്കിയ ഒരു അന്തർ ദേശീയ പത്രം ലോകത്ത് ആദ്യമായി ശരിക്കും മലയാളിയെ തിരിച്ചറിഞ്ഞു.
ഒരു ശരാശരി മലയാളി വീട്ടമ്മയുടെ മക്കൾ ബി-ടെക് ബിരുധദാരിയോ അല്ലാത്ത പക്ഷം ബി എസ് സി നഴ്സിംഗ് ബിരുധദാരിയോ ആയിരിക്കും..
മുകളിൽ പറഞ്ഞ വീട്ടമ്മയുടെ പ്രധാന ഹോബി കണ്ണീർ സീരിയലും ഭർത്താവ് വിദേശത്തും ആയിരിക്കും.. ✈
ഒരു മലയാളി ഏറ്റവും വെറുക്കുന്ന പ്രമുഖ വ്യക്തികളിൽ ഒരാൾ ശ്രീശാന്തും വേറൊരാൾ രഞ്ജിനി ഹരിദാസും ആണെന്നു നിസ്സംശയം പറയാം..
ദേശീയ ഭക്ഷണമായ പൊറോട്ടയുടെ ദൂഷ്യവശങ്ങളെ കുറിച് വാ തോരാതെ സംസാരിക്കുകയും വൈകീട്ടാകുമ്പോൾ അതേ പൊറോട്ട വാ തോരാതെ കഴിക്കുകയും ചെയ്യുന്ന പ്രമാണികളാണു മലയാളികൾ..
ദോശയുടെയും ഇഡ്ഢലിയുടെയും ഒപ്പം ചിക്കൻ കറി വിളമ്പുന്ന ഏക കൂതറകളും മലയാളികളാണ്..
പ്രാസശുദ്ധിയോടെ പേരിടുന്നതാണു മലയാളിയുടെ രീതി..അൻസി, ബിൻസി, ജിൻസി, റിൻസി, മിൻസി, നാൻസി ഒരു വശത്തും അജു, ബിജു,ജിജു, റിജു, നിജു മറുവശത്തും, സജീഷ്, മനീഷ്, സനീഷ്, വിനീഷ്, രമേഷ്, രജീഷ് വേറൊരുവശത്തും..!
അപ്പൻ മരിച്ചാൽ മദ്യ സൽകാരവും സദാം ഹുസൈനെ തൂക്കിയാൽ ഹർത്താലും മലയാളി നടത്തും..
എല്ലാ മലയാളികൾകും സജിത്ത്, ശ്രീജിത്ത്, അഖിൽ, വിപിൻ, നീതു, ദിവ്യ എന്നു പേരുള്ള ഒരു ചങ്ങാതിയെങ്കിലും ഉണ്ടായിരിക്കും..
ഒരു വിവാഹ സൽകാരത്തിൽ പങ്കെടുത്ത് പല്ല് കുത്തികൊണ്ടു "പെണ്ണു ഇത്തിരി കറുത്തതാ, പൊന്നും കുറവാ..ഇവനു ഇതിനേക്കൾ നല്ല പെണ്ണു കിട്ടിയേനെ.." എന്നു പറഞ്ഞാൽ അത് മലയാളി തന്നെ....
ശശി, സോമൻ, രമണൻ, പരീക്കുട്ടി മുതലായവ ചില പേരുകൾ വീഴൽ മലയാളിക്ക് പതിവാണ്.
മലയാളിയുടെ ഏതൊരു ദുർഗ്ഘടാവസ്തയും വിഖ്യാതമായ ഒരു സിനിമ ഡയലോഗിനോട് ഉപമിക്കുന്നത് നമ്മുടെ വിലമതിക്കാനവാത്ത കഴിവാണ്..
പവനായിയും പോളണ്ടും ചായക്കടയും അത്തരം ചില ഉദാഹരണങ്ങളാണു...
ഇവിടെ മികച്ച ഏതെങ്കിലും സിനിമ ഇറങ്ങിയാൽ കൊറിയൻ, ജാപനീസ്, ലാറ്റിൻ അമേരിക്കൻ സിനിമകൾ തപ്പി അതിന്റെ ഒറിജിനൽ മലയാളി കണ്ടെത്തിയിരിക്കും..
സ്വന്തം വീട്ടിലെ ഒഴിച്ചു ബാക്കി എല്ലാ അവിഹിത ബന്ധങ്ങളും മലയാളി മണത്തു പിടിക്കും..
അഭയ കേസ്, സരിത നായർ, മാണി, ഐസ്ക്രീം പാർലർ മുതലായവ മലയാളികളുടെ സ്വന്തം ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറുകൾ ആണു..
ബ്രില്ല്യൻസ്/ തോമസ് സാറിന്റെ കീഴിൽ കോച്ചിംഗ് നേടാത്തിടത്തോളം ഒരു മലയാളിയുടെ എന്റ്രൻസ് മോഹങ്ങൾ പൂവണിയില്ല എന്നാണു വെപ്പ്...
ക്രിക്കറ്റിനേക്കാൾ ഫുട്ബോളിനെ സ്നേഹിക്കുന്ന ഏക ഇന്ത്യൻ വംശജരാണു മലയാളികൾ..
ഇന്ത്യ- പാക് ക്രിക്കറ്റ് മലയാളിക്ക് മൽസരവും ബ്രസീൽ- അർജ്ജന്റീന ഫുട്ബോൾ മലയാളിക്ക് യുദ്ധവുമാണു..
ഒക്കെ ആണെങ്കിലും സാമൂഹികമായും സാംസ്കാരികമായും സാമ്പത്തീകമായും ഉയർന്ന, വിവരവും വിദ്യഭ്യാസവും ആരോഗ്യവും ഉള്ള, ജീവിക്കാൻ കൊള്ളവുന്ന ഏക ഇന്ത്യൻ സംസ്ഥാനം കേരളമാണു.. ഒപ്പം കൊളബസിനെ തോൽപിക്കുന്ന അതിസാഹസ യാത്രികരും.
അഭിമാനപുളകിതമായ മനസോടെ..
ഞാനും ഒരു മലയാളി...
നമ്മൾ നമ്മടെ ശക്തി തിരിച്ചറിയുക...

YOU ARE READING
കടപ്പാട് കഥകൾ
Randomഎവിടൊന്നൊക്കെയോ കിട്ടിയ ഹൃദയ സ്പർശികളായ ചെറുകഥകളും ആർട്ടികുകളും ആരാൽ സൃഷ്ടിക്കപ്പെട്ടു എന്ന് അറിയാത്തതും നഷ്ടപ്പെട്ടു പോകാൻ സാധ്യതയുള്ളത് മായവയെ കോർത്തിണക്കി വയ്ക്കുന്നു... തുടർന്നു വായിക്കാം...