എന്നും മനസ്സിൽ സൂക്ഷിക്കേണ്ട പാബ്ലോ നെരൂദയുടെ ഒരു കവിത പങ്കുവെക്കുന്നു. അതിന്റെ മലയാളം വിവർത്തനവും..
Pablo Neruda,
Spanish poet
Nobel Prize for Literature in 1971His Poem : "You start dying slowly"
You start dying slowly ;
if you do not travel,
if you do not read,
If you do not listen to the sounds of life,
If you do not appreciate yourself.
You start dying slowly :When you kill your self-esteem,
When you do not let others help you.
You start dying slowly ;If you become a slave of your habits,
Walking everyday on the same paths…
If you do not change your routine,
If you do not wear different colours
Or you do not speak to those you don’t know.
You start dying slowly :If you avoid to feel passion
And their turbulent emotions;
Those which make your eyes glisten
And your heart beat fast.
You start dying slowly :If you do not risk what is safe for the uncertain,
If you do not go after a dream,
If you do not allow yourself,
At least once in your lifetime,
To run away.....
You start dying Slowly !!!Love your life Love yourself ...😊
നിങ്ങൾ മെല്ലെ മരിക്കാൻ തുടങ്ങുകയാണ്...
നിങ്ങൾ യാത്ര തുടരുന്നില്ലെങ്കിൽ
നിങ്ങൾ വായനയുടെ ലോകത്തേക്ക് പ്രവേശിക്കാതിരിക്കുകയോ ആ ലോകത്ത് നിന്ന് പിൻവാങ്ങുകയോ ചെയ്യുന്നുവെങ്കിൽ
നിങ്ങൾ ജീവന്റെ അനുരണനങ്ങൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ
നിങ്ങൾ നിങ്ങളെ തന്നെ അഭിനന്ദിക്കാൻ ഇടയാകുന്നില്ലെങ്കിൽ
നിങ്ങൾ മെല്ലെ മരിക്കാൻ തുടങ്ങുകയാണ്....നിങ്ങൾ നിങ്ങളുടെ അഭിമാനത്തെ ഹനിക്കുമ്പോൾ
നിങ്ങളിലേക്ക് നീളുന്ന സഹായഹസ്തങ്ങളെ നിരസിക്കുമ്പോൾ
നിങ്ങൾ മെല്ലെ മരിക്കാൻ തുടങ്ങുകയാണ്...നിങ്ങൾ നിങ്ങളുടെ ശീലങ്ങൾക്ക് അടിമയാകുന്നുവെങ്കിൽ
എല്ലാ ദിവസവും ഒരേ വഴിയിൽ മാത്രം നടക്കുന്നുവെങ്കിൽ
നിങ്ങൾ നിങ്ങളുടെ ദിനചര്യകൾ മാറ്റമില്ലാതെ തുടരുന്നുവെങ്കിൽ
നിങ്ങൾ പല വർണ്ണങ്ങൾ അണിയുന്നില്ലെങ്കിൽ
നിങ്ങൾ നിങ്ങൾക്ക് അപരിചിതരായ ആളുകളോട് സംസാരിക്കുന്നില്ലെങ്കിൽ
നിങ്ങൾ മെല്ലെ മരിക്കാൻ തുടങ്ങുകയാണ്.നിങ്ങൾ സ്വന്തം അഭിനിവേശത്തേയും അതിന്റെ വൈകാരിക ഉണർവുകളേയും അനുഭവിക്കുന്നത് ഒഴിവാക്കുന്നുവെങ്കിൽ;
നിങ്ങളുടെ കണ്ണുകളെ പ്രകാശമാനമാക്കുന്ന, നിങ്ങളുടെ ഹൃദയമിടിപ്പുകളെ വേഗത്തിലാക്കുന്ന അതേ അഭിനിവേശത്തിന്റെ ഉണർച്ചകളിൽ നിന്ന് മാറി നിൽക്കുന്നുവെങ്കിൽ
നിങ്ങൾ മെല്ലെ മരിക്കാൻ തുടങ്ങുകയാണ്..നിങ്ങൾ ജീവിതത്തിലെ അനിശ്ചിതത്വങ്ങൾക്കു വേണ്ടി സുരക്ഷിത പാതകളെ വെടിയുന്നില്ലെങ്കിൽ
നിങ്ങൾ നിങ്ങളുടെ സ്വപ്നങ്ങൾക്ക് പിറകേ പോകാതിരിക്കുന്നുവെങ്കിൽ
ജീവിതത്തിന്റെ വിരസ പർവ്വങ്ങളിൽ നിന്ന് ഒരിക്കലെങ്കിലും ഓടിപ്പോകുവാൻ നിങ്ങൾ നിങ്ങളെ അനുവദിക്കുന്നില്ല എങ്കിൽ
നിങ്ങൾ നിങ്ങളെ തടഞ്ഞുവെക്കുന്നുവെങ്കിൽ
നിങ്ങൾ മെല്ലെ മരിക്കാൻ തുടങ്ങുകയാണ്...നിങ്ങളുടെ ജീവിതത്തെ സ്നേഹിക്കുക...
നിങ്ങളെ സ്വയം സ്നേഹിക്കുക.
YOU ARE READING
കടപ്പാട് കഥകൾ
Randomഎവിടൊന്നൊക്കെയോ കിട്ടിയ ഹൃദയ സ്പർശികളായ ചെറുകഥകളും ആർട്ടികുകളും ആരാൽ സൃഷ്ടിക്കപ്പെട്ടു എന്ന് അറിയാത്തതും നഷ്ടപ്പെട്ടു പോകാൻ സാധ്യതയുള്ളത് മായവയെ കോർത്തിണക്കി വയ്ക്കുന്നു... തുടർന്നു വായിക്കാം...