പാഠം 27

10 1 0
                                    

*ഒരിക്കലും വരാത്ത അതിഥികൾക്കായി...*

അച്ഛയും അമ്മയും മരിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം മക്കൾ എല്ലാവരും കൂടി അവർ ഉപയോഗിച്ചിരുന്ന പെട്ടികളും അലമാരകളും തുറന്ന് നോക്കി. മക്കളും പേരക്കുട്ടികളും വിശേഷാവസരങ്ങളിൽ സമ്മാനിച്ച വില കൂടിയ ഷർട്ടുകളും സാരികളും, ഗൾഫിൽ നിന്ന് കൊണ്ടുവന്ന പാത്രങ്ങൾ സ്പൂണുകൾ, ബെഡ്ഷീറ്റുകൾ, അവർ ടൂറുകൾ പോയി വരുമ്പോൾ വാങ്ങിച്ച കൗതുകവസ്തുക്കൾ, അത്തറുകൾ എല്ലാം പൊട്ടിക്കാതെ അതേ പടി ഇരിക്കുന്നതാണ് കണ്ടത്.

തറവാട്ടിലെ അടുക്കളയിലെ ക്ലാവ് പിടിച്ച ഓട്ടുപാത്രങ്ങളും, ഞെളുങ്ങിയ അലുമിനിയ പാത്രങ്ങളും, ഭക്ഷണം കഴിക്കുന്ന നിറം മങ്ങിയ പ്ലേറ്റുകളും .. കിടപ്പറയിലെ നരച്ച ബെഡ്ഷീറ്റുകളുമാണ് ഇതെല്ലാം കണ്ടപ്പോൾ ഓർമ്മ വന്നത്. അതൊക്കെ എടുത്ത് ഉപയോഗിക്കാൻ പറഞ്ഞാൽ ആ അമ്മ പറയുമായിരുന്നു.. ആരെങ്കിലും ഒന്ന് കേറി വന്നാൽ ഒരു തുള്ളി വെള്ളം എടുത്ത് കൊടുക്കാനുള്ളതാണ് അതെല്ലാം എന്ന്.

ഒരു പക്ഷേ മിക്കവാറും വീടുകളില്ലൊം ഉണ്ടായിരിക്കും ഭിത്തിയിലെ കണ്ണാടി അലമാരിയില്‍ അടച്ചു സൂക്ഷിച്ചു വെച്ചിരിക്കുന്ന സെറാമിക് പാത്രങ്ങള്‍. ഇതൊക്കെ ആർക്കുവേണ്ടി കാത്തു വെച്ചിരിക്കുന്നവയാണ്..?
ചെറിയ നീല പൂക്കളുള്ള മേശവിരി ആരു വരുമ്പോള്‍ വിരിക്കാനായി മടക്കി വെച്ചിരിക്കുന്നതാണ്..?
തിളങ്ങുന്ന പാത്രങ്ങളും ഗ്ലാസ്സുകളും അനങ്ങാതെ ഇരിക്കുന്നത് ആര്‍ക്ക് വേണ്ടിയാണ്..?
ആരു നിങ്ങളുടെ പേര് വിളിച്ചു കൊണ്ട് വീട്ടിലേക്കു കയറി വരുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്..?

ഇന്നുകള്‍ മറഞ്ഞു നാളെകള്‍ ഇനിയും വരും... ഒരു നാൾ
വിചാരിച്ചതും വിചാരിക്കാത്തതുമായ അതിഥികളും അന്ന് വരും.
വില കൂടിയ വണ്ടികളില്‍ നിങ്ങളെ കാണാന്‍ കൂട്ടമായി എത്തിയവരെ സ്വീകരിക്കാൻ ചലനമറ്റ നിങ്ങളുടെ ശരീരത്തിന് കഴിഞ്ഞെന്ന് വരില്ല.

കാലങ്ങളായി നിങ്ങൾ വിശിഷ്ടാതിഥികൾക്കായി പൊന്നുപോലെ സൂക്ഷിച്ചു വെച്ച പാത്രങ്ങളും മേശ വിരിയും അങ്ങനെ തന്നെ ആ അലമാരിയില്‍ ഇരിക്കും.
സെറാമിക് കപ്പിന്‍റെ വക്കുകള്‍ പൊടി പിടിച്ചു മങ്ങും.
മേശ വിരിയുടെ മടക്കില്‍ മഞ്ഞ വരകള്‍ വീഴും.

കടപ്പാട് കഥകൾOpowieści tętniące życiem. Odkryj je teraz