*അജീർണ്ണേ ഭോജനം വിഷം*
(പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.)*അർദ്ധരോഗഹരീ നിദ്രാ*
(പാതി രോഗം ഉറങ്ങിയാൽ തീരും)*മുദ്ഗദാളീ ഗദവ്യാളീ*
(ചെറുപയർ രോഗം വരാതെ കാക്കും. മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.)*ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ*
(വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും)*അതി സർവ്വത്ര വർജ്ജയേൽ*
(ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപയോഗിയ്ക്കരുത്)*നാസ്തി മൂലം അനൗഷധം*
(ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല)*ന വൈദ്യ: പ്രഭുരായുഷ:*
(വൈദ്യൻ ആയുസ്സിന്റെ നാഥനല്ല)*ചിന്താ വ്യാധിപ്രകാശായ*
(മനസ്സുപുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും)*വ്യായാമശ്ച ശനൈഃ ശനൈഃ*
(വ്യായാമം പതുക്കെ വർദ്ധിപ്പിയ്ക്കണം. പതുക്കെ ചെയ്യണം -- അമിതവേഗം പാടില്ല.)*അജവത് ചർവ്വണം കുര്യാത്*
(ആഹാരം നല്ലവണ്ണം -- ആടിനെപ്പോലെ -- ചവയ്ക്കണം. ഉമിനീരാണ്, ആദ്യത്തെ ദഹനപ്രക്രിയ)*സ്നാനം നാമ മനഃപ്രസാദനകരം ദുസ്സ്വപ്നവിദ്ധ്വംസനം*
(കുളി വിഷാദം മാറ്റും, പേക്കിനാക്കളെ പറപറത്തും)*ന സ്നാനം ആചരേത് ഭുക്ത്വാ*
(ഊണുകഴിഞ്ഞയുടനെ കുളി പാടില്ല. ദഹനം സ്തംഭിയ്ക്കും)*നാസ്തി മേഘസമം തോയം*
(മഴവെള്ളം പോലെ ശുദ്ധമായ വേറെ വെള്ളം ഇല്ല.)*അജീർണ്ണേ ഭേഷജം വാരി*
(തെറ്റിയ ദഹനത്തെ പച്ചവെള്ളം ശരിയാക്കും.)*സർവ്വത്ര നൂതനം ശസ്തം സേവകാന്നേ പുരാതനം*
(എല്ലാറ്റിലും പുതിയതാണ് നല്ലത്, പഴയരിയിലും പഴകിയ വേലക്കാരനിലും ഒഴികെ_)*നിത്യം സർവ്വ രസാഭ്യാസ:*
(ദിവസവും ആറ് രസവും ചേർന്ന ഭക്ഷണം കഴിക്കണം -- ഉപ്പ്, കയ്പ്പ്, ഇനിപ്പ്, ചവർപ്പ്, പുളിപ്പ്, കഷായം)*ജഠരം പൂരയേദർദ്ധം അന്നൈ:*
(ആഹാരം കൊണ്ട് വയറിന്റെ പാതിമാത്രം നിറയ്ക്കുക -- ബാക്കിയിൽ കാൽഭാഗം വെള്ളം, ബാക്കി ശൂന്യം )
VOCÊ ESTÁ LENDO
കടപ്പാട് കഥകൾ
Diversosഎവിടൊന്നൊക്കെയോ കിട്ടിയ ഹൃദയ സ്പർശികളായ ചെറുകഥകളും ആർട്ടികുകളും ആരാൽ സൃഷ്ടിക്കപ്പെട്ടു എന്ന് അറിയാത്തതും നഷ്ടപ്പെട്ടു പോകാൻ സാധ്യതയുള്ളത് മായവയെ കോർത്തിണക്കി വയ്ക്കുന്നു... തുടർന്നു വായിക്കാം...