TV യിൽ "സഞ്ചാരം " പരിപാടി അവതരിപ്പിക്കുന്ന ശ്രീ. സന്തോഷ് ജോർജ് കുളങ്ങര* ഇപ്പോൾ കൊറോണ പ്രമാണിച്ച് വിമാനമൊന്നും ഇല്ലാത്തതു കൊണ്ട് ലോകസഞ്ചാരം നടത്താൻ പറ്റാതെ വീട്ടിൽ ബോറടിച്ചിരിക്കുകയാണ്.
അങ്ങനെയിരിക്കുമ്പോഴാണു് സഞ്ചിയും കന്നാസും കയ്യിലെടുത്തു കൊടുത്തു കൊണ്ട് ഭാര്യ പറയുന്നതു്
''റേഷൻ കടയിൽ പോയി അരിയും മണ്ണെണ്ണയും വാങ്ങിക്കൊണ്ടു വരുവാൻ ".
ഈ പണി പരിചയമില്ലാത്ത ശ്രീ. കുളങ്ങര റേഷൻ കട യാത്രയെക്കുറിച്ചു നടത്തിയ വിവരണം ഇതാണ്:
👇
എവിടെയോ കണ്ടതായി പരിചയമുള്ള ആ സ്ത്രീ എന്റെ ഭാര്യ ആണെന്ന് പരിചയപ്പെടുത്തി. റേഷൻ കാർഡ് തന്ന് ,അതുമായി റേഷൻ കടയിൽ പോകാൻ ആവശ്യപ്പെട്ടത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ആ സ്ത്രീയുടെ പെരുമാറ്റം മോശമാകാതിരിക്കാൻ തെല്ലും അലസതയില്ലാതെ ഞാൻ യാത്രയ്ക്ക് തയ്യാറായി.
നീണ്ടു വിശാലമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് , മെക്സിക്കോയിലെ കുതിരത്തൊഴുത്തുകളെ ഓർമിപ്പിച്ചു..
മൂന്ന് ചക്രം ഉള്ള കാഴ്ചയിൽ പന്നിയെ പോലെ ഉള്ള ഒരു വാഹനം വന്നു നിർത്തി..ഞാൻ അതിൽ കയറി.
കൊളംബോയിലെ കുതിരസവാരിയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള യാത്ര.
ഡ്രൈവർ ചാൾസ് , ഒരു രസികനാണ് .അയാൾ തന്റെ പ്രദേശിക ഭാഷയിൽ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.
വളരെ ബുദ്ധിമുട്ടി ആണെങ്കിലും ഞാൻ റേഷൻകടയിൽ എത്തി..
അംബരചുംബിയായ റേഷൻ കട..
അടുക്കടുക്കായി ഇരിക്കുന്ന ചാക്കുകൾ കണ്ടപ്പോൾ എനിക്ക് ടാൻസാനിയായിലെ കെട്ടിടങ്ങളാണ് ഓർമവന്നത്.
അവക്കിടയിൽ മംഗോളിയയിലെ പാൽകച്ചവടക്കാരനെ പോലെ തലകുനിച്ചിരിക്കുന്ന റേഷൻ കടക്കാരൻ.
കന്നാസുമായി ഞാൻ അകത്തേക്കുള്ള യാത്ര തുടർന്നു.
ബള്‍ഗേറിയന്‍ ഓർമ്മ പുതുക്കും പോലെ എന്‍റെ മുന്നിലും പിന്നിലും പ്രാചീന വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകളും പുരുഷന്‍മാരും..
അവര്‍ ഗോത്രഭാഷയില്‍ എന്തോ പുലമ്പുന്നുണ്ട്.എതിരെ വന്ന സ്ത്രീകൾ ഉസ്ബെക്കിസ്ഥാനിലെ പ്രാചീന ഗോത്രവർഗക്കാരെ അനുസ്മരിപ്പിക്കുംവിധം മുഖത്ത് മാസ്ക് ധരിച്ചിരുന്നു.
എന്നെ കണ്ടതും അവർ പൗരാണികമായ ഏതോ ഭാഷയിൽ എന്തൊക്കെയോ പുലമ്പികൊണ്ടു ചിതറി ഓടി...അതെന്തിനാണെന്നു എനിക്ക് മനസ്സിലായില്ല...
റേഷൻ കടക്കാരൻ ഫ്രെഡ്ഡി പറഞ്ഞപ്പോളാണ് അവർ " ഗോ കൊറോണ ഗോ " എന്നാണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായത്...
റേഷന്‍കടക്കാരന്‍ ഫ്രെഡ്ഡി സ്ത്രീകളോട് ചളി പറയുന്നു.. ആളൊരു രസികന്‍ തന്നെ..
Swipe മെഷീന്‍ പോലെ ഒരെണ്ണം കടക്കാരന്‍ എന്‍റെ നേരെ നീട്ടി.. ഞാന്‍ ഉടനെ പേഴ്സിനുള്ളില്‍ ഇരുന്ന Debit card അദ്ദേഹത്തിന്‍റെ പക്കല്‍ കൊടുത്ത ശേഷം ആകാംഷയോടെ നോക്കി നിന്നു..
ചുറ്റിലും നിൽക്കുന്ന ആൾക്കാർ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..
അരിച്ചാക്കിൽ നിന്നും എലിക്കുഞ്ഞു ചാടിപ്പോകുന്ന കാഴ്ച്ച എന്നെ അത്ഭുതപ്പെടുത്തി.
ഒടുവിൽ നൈൽസ് നദീ തീരത്തുള്ള കൽ കൊത്തലങ്ങൾ അടങ്ങിയ അരിയും , മെസപൊട്ടോമിയയിലെ ആമ്പൽ കുളത്തിന്റെതായ വശ്യ സുഗന്ധമുളള മണ്ണെണ്ണയും വാങ്ങി ഞാന്‍ വീട്ടിലേക്ക് യാത്രയായി.....
![](https://img.wattpad.com/cover/46257375-288-k19485.jpg)
BẠN ĐANG ĐỌC
കടപ്പാട് കഥകൾ
Ngẫu nhiênഎവിടൊന്നൊക്കെയോ കിട്ടിയ ഹൃദയ സ്പർശികളായ ചെറുകഥകളും ആർട്ടികുകളും ആരാൽ സൃഷ്ടിക്കപ്പെട്ടു എന്ന് അറിയാത്തതും നഷ്ടപ്പെട്ടു പോകാൻ സാധ്യതയുള്ളത് മായവയെ കോർത്തിണക്കി വയ്ക്കുന്നു... തുടർന്നു വായിക്കാം...