ദക്ഷിണേന്ത്യയിലെ കാശില്ലാത്ത ഒരു മൃഗശാലയില്‍ ഒരു സിംഹം ഉണ്ടായിരുന്നു.
ഒരൂദിവസം ഒരു കിലോ ഇറച്ചി മാത്രമേ ആഹാരമായി ആ സിംഹത്തിനു അവിടെ കൊടുത്തിരുന്നുള്ളൂ , കുറച്ചൂടെ നല്ല പാക്കേജ് ഉള്ള മൃഗശാലയും, കൂടും, ആഹാരവും ഒക്കെ കിട്ടാന്‍ സിംഹം പ്രാര്‍ഥിച്ചു .അങ്ങനെ ഒരു ദിവസം സിംഹത്തിന്റെ പ്രാര്‍ത്ഥന സഫലമായി .... ദുബായ് മൃഗശാല മാനേജര്‍ ഷേക്ക് മമ്മൂഞ്ഞി കാശില്ലാത്ത ഈ മൃഗശാല സന്ദര്‍ശിച്ചു, എന്നിട്ട് ആ സിംഹത്തെ ദുബായിലേക്ക് വാങ്ങിക്കൊണ്ടുപോകാന്‍ ആഗ്രഹം പ്രകടിപിച്ചു സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന മൃഗശാലാധികാരികള്‍ അതിന് സമ്മതിച്ചു,
അങ്ങിനെ സിംഹം പാസ് പോർട്ട് ഒക്കെ എടുത്ത് ദുബായില്‍ എത്തി. ദുബായില്‍ എ സി ഉള്ള കൂടാണ് സിംഹത്തിനു കൊടുത്തത് . പിറ്റേ ദിവസം രാവിലെ ഒരു വലിയ പാക്കറ്റില്‍ ആഹാരം കൊണ്ട് സിംഹത്തിനു കൊടുത്തു . വിശന്നു വലഞ്ഞിരുന്ന സിംഹം പെട്ടന്ന് തന്നെ ആ പാക്കറ്റ് പൊട്ടിച്ചു അതില്‍ ഉണ്ടായിരുന്നത്.... 5 ഏത്തപ്പഴം അരക്കിലോ ഈന്തപ്പഴം കുറെ പുഴുങ്ങിയ പച്ചക്കറികള്‍ രണ്ടുമൂന്ന് ആപ്പിള്‍ ഒരു പെപ്സി , ഒരു കുമ്പൂസ് !വന്ന ദിവസം തന്നെ തന്നെ ഹെവി ആഹാരം കഴിച്ച് തനിക്ക് അസുഖം വരാതിരിക്കാന്‍ വേണ്ടി ദുബായ് അധികൃതര്‍ ഒരുക്കിയ സ്പെഷ്യല്‍ ഫുഡില്‍ സിംഹത്തിനു വളരെ സന്തോഷം തോന്നി ..
രണ്ടാമത്തെ ദിവസവും ഇത് തന്നെ സംഭവിച്ചു , എങ്കിലും സിംഹം ഒന്നും പറഞ്ഞില്ല.
മൂന്നാമത്തെ ദിവസവും ഇത് തന്നെ കൊടുത്തപോ സിംഹം തന്റെ തനി സ്വാഭാവം പുറത്തെടുത്തു ..എന്നിട്ട് അവിടെ ആഹാരം കൊടുക്കുന്ന പയ്യനോട് പറഞ്ഞു ..
" ഡാ നിനക്കെന്നെ അറിയില്ല അല്ലേ? ഞാന്‍ ഇന്ത്യയിലെ സിംഹമാടാ .. സംശയമുണ്ടെങ്കില്‍ നീ വല്ല മുയലിനോടോ ആനയോടൊ , കാട്ടുപോത്തിനോടോ അല്ലെങ്കില്‍ കടുവയോടു തന്നെ ചോദിച്ചു നോക്ക് ..
ആ എനിക്കാ നിന്റെ കോപ്പിലെ പച്ചക്കറീം പഴോം ? ത്ഫൂ!!"
അപ്പോള്‍ പയ്യന് പറഞ്ഞു
" താങ്കള്‍ സിംഹം ആണെന്ന് എനിക്കറിയാം ഞാന്‍ സര്‍ട്ടിഫിക്കറ്റ് കണ്ടു പക്ഷേ ..... താങ്കള്‍ ഇവിടെ വന്നിരിക്കുന്നത് കുരങ്ങന്റെ വിസയിലാണ്. അതുകൊണ്ട് ഇത് തരാനേ നിവൃത്തിയുള്ളൂ !"മോറല്‍ ഓഫ് ദിസ് സ്റ്റോറി:
ഒന്നും നോക്കാതെ കിട്ടുന്ന വിസയില്‍ കയറി ദുബായില്‍ ചെന്നിട്ട്, ഞാന്‍ നാട്ടില്‍ അതായിരുന്നു, ഇതായിരുന്നു എന്നൊക്കെ വാചകമടിച്ചിട്ട് ഒരു കാര്യവുമില്ല.
![](https://img.wattpad.com/cover/46257375-288-k19485.jpg)
VOUS LISEZ
കടപ്പാട് കഥകൾ
Aléatoireഎവിടൊന്നൊക്കെയോ കിട്ടിയ ഹൃദയ സ്പർശികളായ ചെറുകഥകളും ആർട്ടികുകളും ആരാൽ സൃഷ്ടിക്കപ്പെട്ടു എന്ന് അറിയാത്തതും നഷ്ടപ്പെട്ടു പോകാൻ സാധ്യതയുള്ളത് മായവയെ കോർത്തിണക്കി വയ്ക്കുന്നു... തുടർന്നു വായിക്കാം...