പാഠം 19*ദയാലുവായ മാനേജർ

36 3 0
                                    

സമ്പന്നനായ ഒരു മാനേജർ കാറിൽ പോയിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ റോഡരികിലായി രണ്ടു പേർ പുല്ലു തിന്നുകൊണ്ടിരിക്കുന്നത്‌ അയാളുടെ ശ്രദ്ധയിൽ പെട്ടു. ഇത്‌ കണ്ട്‌ അസ്വസ്ഥനായ മാനേജർ ഡ്രൈവറോട്‌ വണ്ടി നിർത്തിയിട്ട്‌ കാര്യമന്വേഷിക്കാൻ പറഞ്ഞു. ഒന്നാമത്തെയാളോട്‌ എന്താണു നിങ്ങൾ പുല്ലു തിന്നുന്നതെന്ന് ചോദിച്ചപ്പോൾ ആ പാവം മനുഷ്യൻ മറുപടി പറഞ്ഞു: " ഞങ്ങളുടെ കയ്യിൽ ഭക്ഷണം വാങ്ങാനുള്ള പണമില്ല, ഞങ്ങൾ പുല്ലു തിന്നു വിശപ്പടക്കുകയാണു. " ഇത്‌ കേട്ട മനേജർ അയാളോട്‌ പറഞ്ഞു: " നിങ്ങൾ എന്റെ കൂടെ വരൂ, ഞാൻ നിങ്ങളുടെ വിശപ്പടക്കാം. " "പക്ഷേ സാർ, എന്റെ കൂടെ ഭാര്യയും അഞ്ചു കുട്ടികളും കൂടിയുണ്ട്‌": പാവം സങ്കടത്തോടെ പറഞ്ഞു. "സാരമില്ല, അവരേയും കൂട്ടിക്കോളൂ" എന്നായിരുന്നു മാനേജറുടെ മറുപടി. തുടർന്ന് പുല്ലു തിന്നുകൊണ്ടിരുന്ന രണ്ടാമത്തെ ആളെയും കൂടെ കൂട്ടാൻ മാനേജർ ആവശ്യപ്പെട്ടു. പക്ഷെ അയാളുടെ കൂടെയും തന്റെ ഭാര്യയും ഏഴു കുട്ടികളും ഉണ്ടെന്ന് അറിയിച്ചപ്പോൾ അവരെയും വിളിക്കാൻ മാനേജർ സന്തോഷത്തോടെ സമ്മതിച്ചു. അങ്ങനെ എല്ലാവരും കൂടി കാറിൽ കയറി. വലിയ കാറായിരുന്നെങ്കിലും അതത്ര എളുപ്പമായിരുന്നില്ല. യാത്രക്കിടെ അവരിൽ ഒരാൾ മാനേജറോടായി പറഞ്ഞു: " സാർ, നിങ്ങൾ വളരെ ദയയുള്ള മനുഷ്യനാണു, ഞങ്ങളെയെല്ലാവരെയും കൂടെ കൂട്ടിയതിൽ ഒരുപാട്‌ നന്ദിയുണ്ട്‌." ഇത്‌ കേട്ട മാനേജർ പുഞ്ചിരിച്ച്‌ കൊണ്ട്‌ പ്രതിവചിച്ചു: " ഇതിൽ എനിക്ക്‌ സന്തോഷമേ ഉള്ളു. നിങ്ങൾക്ക്‌ ശരിക്കും എന്റെ സ്ഥലം നന്നായി ഇഷ്ടപ്പെടും. അവിടെ ഒരു മീറ്റർ ഉയരത്തിൽ 'പുല്ലുണ്ട്‌'."

പാഠം: മാനേജർമാരെ വിശ്വസിക്കരുത്‌. പിന്നെ 'ദയാലുവായ' മാനേജർ എന്നൊന്നില്ല.

കടപ്പാട് കഥകൾWhere stories live. Discover now