ഞായർ ആഴ്ചയല്ലേ എന്നു കരുതി സ്വസ്ഥമായി ഉറങ്ങായിരുന്നു. എന്റെ പുതപ്പും കിടപ്പ വിരിയും വെളളത്തിൽ കുതിർന്നതറിഞ്ഞ ഞാൻ എന്തോ പ്രളയത്തിൽ ഒലിച്ചുപോവുകയാണോ എന്നു ഭയന്ന് ബെഡിൽ നിന്നു ചാടിയെണിറ്റു.
കണ്ണു തിരുമ്മി ചുറ്റും പരതിയപ്പോഴാണ് ബക്കറ്റുമായി അമ്മച്ചി നിൽക്കുന്നത് കണ്ണിൽ പെട്ടത്.
നല്ല കലിപ്പൻ ലുക്കിൽ എന്നെ തുറിച്ചു നോക്കുകയാണ് കക്ഷി.
ഞാനും ദേഷ്യം ഒട്ടും കുറക്കാതെ വിളിച്ചു.അന്നമ്മോ....
അപ്പോഴും അതെ നോട്ടം തുടരുകയാണ് മൂപ്പത്തിയാര്.
മനുഷ്യനെ ഒന്നുറങ്ങാനും സമ്മതിക്കത്തില്യാ
ഞാൻ പിറുപിറുത്തോണ്ട് ബെഡിലേക്ക് ചാടി .ബക്കറ്റിൽ അവശേഷിച്ചിരുന്ന വെളളവും കൂടി എന്റെ തലയിലേക്ക്
ബ്ലും!ചോർന്നൊലിക്കുന്ന എന്റെ വസ്ത്രത്തിലേക്ക് നോക്കി മുഖം ചുളിച്ചു പറഞ്ഞു
'' ഇത് വല്ലാത്ത ചതിയായി പോയിമ്മച്ചി "
"എടീ നീ സത്യ ക്രിസ്ത്യാനിയാണോ ടീ,
" ശേടാ ! അതിനു മാത്രം ഇപ്പേന്താണ്ടായേ"
"നീന്നെ പോലുളള കൊച്ചുങ്ങളെ പളില് കണ്ടപ്പോ എന്റെ തെല്ലിയായുരിഞ്ഞെ"
ഹാ! തുറന്നിട്ടുണ്ട് അമ്മച്ചിടെ വേദപുസ്തകം ഞാൻ വീണ്ടും പിറുപിറുത്തു.
"എന്നതാ ടീ നീ പിറുപിറുക്കുന്നെ"
" അയ്യോ! പളിയിൽ പേവണംഎന്നു പറയുവായിരുന്നു അമ്മച്ചി ''
"ഹും! പ്രാർത്ഥനയില്ല പളിയില്ല കുർബാനയുമില്ലതെ ഇങ്ങനെ പോത്തുപോലെ കിടന്നുറങ്ങികോളും സാത്താന്റെ സന്തതി "
"ഒന്നു തണുക്കെന്റ അന്നമ്മോ "
അമ്മച്ചിയുടെ താടിയിൽ പിടിച്ച് കൊഞ്ചി കൊണ്ടവൾപറഞ്ഞു അവളുടെ കൈ തട്ടി അന്ന ദേഷ്യത്തോടെ കിച്ചണിലേക്കും ജിനി ബ്രഷ് ചെയ്യാൻ വാഷ് ബേയ്സിനടുത്തേക്കും നീങ്ങി.ബ്രഷ് ചെയ്യുമ്പോഴും ജിനി ഇടക്കിടയ്ക്ക് അമ്മച്ചിയുടെ നീക്കങ്ങൾ ഇടംകണ്ണിട്ടു നീരിക്ഷിക്കുകയാണ്.
YOU ARE READING
മിസ്റ്റർ റൂഡ് ആന്റ്റ് മിസ്സ് സമാർട്ട്
Romanceപേപ്പർ ജിനിക്കു നേരെ നീട്ടി, എബിൻ ജിനിയോട് പറഞ്ഞു. "ഒപ്പിട്" പലുകൾ കടിച്ചമർത്തി ജിനി അലറി "ഇല്ലടാ പട്ടി!" എബിൻ റിവോൾവർ ജിനിയുടെ തലയ്ക്കു നേരെ ചൂണ്ടി ഉച്ചത്തിൽ അലറി "ഇടടീ !ഒപ്പ് " ഇത് മിസ്റ്റർ റൂഡിന്റെയും മിസ്സ് സമാർട്ടിന്റെയും കഥയാണ് . നിങ്ങൾക്...