ഇങ്ങനെ റോഡ് വഴി നടന്നാൽ പളളി പൂട്ടാൻ നേരമെത്താൻ ഒക്കത്തൊളു അതുകൊണ്ട് തൽക്കാലം വളഞ്ഞ മൂക്ക് പിടിക്കുന്നതാണ് ബുദ്ധി.
എന്നോട് തന്നെ പറഞ്ഞുറപ്പിച്ച്
പണ്ടു വേദപഠന ക്ലാസ്സിൽ പോയിരുന്ന ഊടുവഴിയിലേക്ക് നീങ്ങി.പൊൻ കതിരണിഞ്ഞ നെല്പാടത്തിന്റെ വരമ്പിൽ കൂടി നടന്ന് മേലോട്ട് നോക്കുമ്പോഴുണ്ടല്ലോ മ്മടെ നീലി പെണ്ണിനെ കാണാൻ നല്ല ശേലാട്ടോ , മനസിലായില്ലെ നമ്മുടെ ആകാശത്തിന്റെ കാര്യാമാഷേ!
തോടും ഹൈസ്ക്കൂൾ മൈതാനവുമങ്ങ് കഴിഞ്ഞാൽ പിന്നെപളളി വളപ്പെത്തും അതോർത്തെടുത്ത് ഞാൻ മുന്നോട്ട് നടന്നു.
പളളി വളപ്പിലെ കടയിൽ നിന്ന് മെഴുകുതിരിയും വാങ്ങി മാതാവിന്റെ തിരുരൂപത്തിനു മുന്നിൽ കത്തിച്ചു അപ്പനും ജോണിക്കും അമ്മച്ചിക്കും പിന്നെ എല്ലാർക്കും നല്ലതുവരണെന്നും മുട്ടിപ്പായി പ്രാർത്ഥിച്ചു.
മെത്രാനഛനെ കണ്ടു അമ്മച്ചിയുടെ അഗ്രഹംപോലെ കുമ്പസാര കുട്ടിൽ നിന്നും ശുദ്ധി വരുത്തി സെമിത്തേരിയിലേക്ക് നടന്നു.
അപ്പനെയും ജോണിയേയും അടക്കം ചെയ്യ്ത കലറക്കരികിൽ എത്തും തോറും എന്റെ കൈലേ ദൈര്യമെല്ലാം ചോർന്നു പോകുന്നതു പോലെ.
അരുത് ജിനി, അപ്പന്റെ വാശി വീറും കിട്ടിയ നീ പതറാൻ പാടില്ല
ഞാൻ എന്നെ ശാസിച്ച് ഒരു ദീർഘ ശാസമെടുത്ത് അവരുടെ കലറയിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു.
"കർത്തവേ എന്റെപ്പന്റെയും ജോണിക്കുട്ടിയുടെയും ആത്മാവിനു നീ നിത്യശാദ്ധി നൽകണേ "
വന്ന വഴി തിരിച്ച് മൈതാനം കഴിഞ്ഞ്
തോടരികത്തെത്തിയപ്പോൾ എന്റെ കാലുകൾ ചലനമറ്റു നിന്നു. ദേ...! നിൽക്കണു തോടിന്റെ മറ്റെ അറ്റത്തു ജീത്തുവും ടീമ്സും, കളിക്കാൻ ഒരുങ്ങിയുളള വരവാനു കൈയിലെ ക്രിക്കറ്റ് ബാറ്റ് കണ്ടാലറിയാം.ഈ ജീത്തുവും ഞാൻ സ്ക്കൂൾമേറ്റസായിരുന്നു. ഞങ്ങടെ സ്ക്കൂളിലെ നല്ല ഒന്നാം നമ്പർ കോഴിയായിരുന്നവൻ ,
അച്ചുവിനെ അവന്നു സെറ്റാക്കി കൊടുക്കാത്തതിന്റെ കലി എന്നോടിപ്പഴും ഉണ്ടവന്.കർത്തവേ ഈ ചെകുത്താന്റെ കണ്ണിൽ പെടുത്തതാതെ കാത്തോളണേ,
ജിനി മനസ്സുരുകി പ്രാർത്ഥിച്ച് തോടിന്റെ മീതെയുളള തെങ്ങിൻ തടിയുടെ പാലം കയറി അപ്പുറം കടക്കാനുളള ശ്രമം തുടങ്ങി."ഹാലോ ജിനി "
ജിനി ഒരു ഞെട്ടലോടെവനെ നോക്കി ആ കളളച്ചിരി കണ്ടലറിയാം എന്തോ പണി തരാനുളള പുറപ്പാടാനു.
തെങ്ങിൻതടിയുടെ മറ്റെ അറ്റത്തു നിന്ന് ഇങ്ങോട്ട് നടന്നു വരുകയാണവൻ ,"ദേ ചെക്കാ ' ചുമ്മ,കളിക്കാൻ നിക്കാതെ വഴിമാറ്. " അവൾ ചൊടിച്ചു
"ആഹാ! അത്രയ്ക്ക അഹങ്കാരാമോ "
അവൻ മുന്നോട്ട് നീങ്ങി
അവളും ഒട്ടും വീട്ടു കൊടുക്കാനുളള ഭാവമില്ലാതെ മുന്നോട്ട് നീങ്ങിഅവളവന്റെ അടുത്ത് എത്തിയതും അവൻ തെങ്ങിൻതടി
കുലുക്കി പാടി
" അയ്യോ.... അയ്യോ ...
അമ്മേ.... ഇപ്പ വീഴും .... അയ്യോ "ജിനി നിന്നു വിറയ്ക്കാൻ തുടങ്ങി വെള്ളത്തിലേക്ക്
വീഴും വീഴില്ല എന്ന മട്ടിൽ നിൽക്കുമ്പോൾ''ദേ ..പാമ്പ് !"
ജിനിയുടെ ഭാഗത്ത് ചൂണ്ടി ജിത്തു പറഞ്ഞതുംപതുക്കോനു
ജിനി വെളളത്തിലേക്ക്●●●●●●●●●●●●●●●●●●●●●●●●●●●●
ഹായ്,
ഇനിയെന്തല്ലാം പുകിലുകളാണവോ നടക്കാനിരിക്കുന്നത്.
any guess ??ഈ ജീത്തുവിനെ കാണേണ്ടെ നിങ്ങൾക്ക്,
ദേ ലെവനാണ - വൻ
●●●●●☆☆☆●●●●●☆☆☆●●●●●
എല്ലാവർക്കും എന്റെ ബിഗ് ബിഗ് ബിഗ് താങ്ക്സ്😊 ഞാൻ പ്രതീഷിച്ചതിലും Respond ചെയ്യതതിനും എന്നെ സപ്പോർട്ട് ചെയ്യതതിനും. ആ സ്റ്റാർ ബട്ടണിലും ചൂമ്മ ഒന്നു തൊട്ടെക്കണേ,😊😛😜
YOU ARE READING
മിസ്റ്റർ റൂഡ് ആന്റ്റ് മിസ്സ് സമാർട്ട്
Romanceപേപ്പർ ജിനിക്കു നേരെ നീട്ടി, എബിൻ ജിനിയോട് പറഞ്ഞു. "ഒപ്പിട്" പലുകൾ കടിച്ചമർത്തി ജിനി അലറി "ഇല്ലടാ പട്ടി!" എബിൻ റിവോൾവർ ജിനിയുടെ തലയ്ക്കു നേരെ ചൂണ്ടി ഉച്ചത്തിൽ അലറി "ഇടടീ !ഒപ്പ് " ഇത് മിസ്റ്റർ റൂഡിന്റെയും മിസ്സ് സമാർട്ടിന്റെയും കഥയാണ് . നിങ്ങൾക്...