21. രക്ഷകൻ

176 33 20
                                    

"അല്ലെങ്കി വേണ്ട മോള് അതിനൊരു ഉമ്മ കൊട്......"

ഞാന്‍ അവനെ തുറിച് നോക്കി

"കൊട്രീ ഉമ്മ "

ഇതിനിടയിൽ എന്നെ നോക്കി കണ്ണുകൾ നിറച്ച് ദയനീയമായി നിൽക്കുന്ന അച്ചുവിനെ കൂടി കണ്ടപ്പോൾ ഞാന്‍ കരഞ്ഞു തുടങ്ങി.............കണ്ണീരു മാത്രം............നോ sound effects .

"നിന്ന് മോങ്ങുന്നോടീ.....കൊട്രീ ഉമ്മ......"

"പോടാ പട്ടീ........"

അവന്‍ ഞെട്ടി തരിച് എന്റെ മുഖത്തേക്ക് നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവന്‍ ഞെട്ടി തരിച് എന്റെ മുഖത്തേക്ക് നോക്കി.ഞാനും ഞെട്ടിപ്പോയി. അതെങ്ങനെ എന്റെ നാവില്‍ വന്നെന്നു എനിക്കറിയില്ല. അതും കോളേജില്‍ കാലുകുത്തിയതിന്റെ രണ്ടാം ദിവസം........എണ്ണം പറഞ്ഞൊരു സീനിയറിന്റെ മുഖത്ത് നോക്കി............എന്നെ പോലൊരു ഊള ജൂനിയര്‍....... ഞങ്ങൾക്ക് ചുറ്റും കൂടിയവർ അത് കേട്ടിട്ടുണ്ടാവും എന്നത് എനിക്ക് നൂറ് ശതമാനം ഉറപ്പായിരുന്നു.

എന്തു ചെയ്യണമെന്നറിയാതെ ഞാൻ പകച്ചു നിൽക്കുമ്പോഴാണ് എനിക്ക് നേരെ ജെയിസും മറ്റുള്ള സീനിയേഴ്സ് ഒക്കെ അടുത്ത് കൂടി .എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച് അവര്‍ക്കാർക്കും ഒരു ഊഹവും ഇല്ല.

"അവള്‍ അവന്റെ കയ്യീന്ന് തട്ട് മേടിച്ചു കാണും" എന്നൊരാള്‍.

"നീ അവളെ തല്ലിയോടാ......?" എന്നൊരാള്‍ അവനോട് .

അവന്‍ എന്റെ മുഖത്തേക്ക് തുറിച് നോക്കുന്നതല്ലാതെ മിണ്ടുന്നില്ല.
അടുത്ത നിമിഷം ഞാന്‍ പൊട്ടിക്കരയാന്‍ തുടങ്ങി............വിത്ത്‌ sound effects .

മിസ്റ്റർ റൂഡ് ആന്റ്റ് മിസ്സ് സമാർട്ട് Where stories live. Discover now