അവൾ തന്റെ കണ്ണിൽ നിന്നും മായ്ഞ്ഞ് അകന്നു കഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോ നാല് പേരും തൊള്ള പൊള്ളിച്ച് എബിയെ നോക്കി നിൽക്കുന്നു.
"ഹാ .... സൈമാ... നീ എപ്പഴാ വന്നേ ?
വിഷ്ണു നീ ഇവിടെ നിക്കാ നമ്മുക്ക് സാധനം മേടിക്കണ്ടേ ...?"അപ്പോ ദേ എബിയുടെ മോന്തയ്ക്ക് ഒരു ഇടി കൊടുത്ത് കാർത്തി ചൊടിച്ചു.
"എടാ .... കള്ള ബടുവാ .... എപ്പഴാടാ അവള് നിന്റെ കെട്ട്യോളായെ .... ""അപ്പോ അങ്ങിനെ പറയാൻ തോന്നിയത് ഭാഗ്യം ഇലെങ്കിൽ കാണായിരുന്നു. "
എബി എന്തോ വലിയ ഔദാര്യം ചെയ്യ്ത മട്ടിൽ പറഞ്ഞു."ആഹാ ... ഞാൻ പേര് ഒന്ന് ചോദിച്ചതിന് ന്റെ മേല് ചെണ്ട പോയി പഞ്ചവാദ്യം വരെ നടത്തിയിലെടാ സമധ്രോഹി..... "
"നീയും കൂടി കണ്ടതല്ലേ അവൾ സാമ്പാറ് പോലെ കിടന്ന് തിളക്കുന്നത്."
എബി അത് പറഞ്ഞു നിർത്തിയതും ശ്യാം ഇടയിൽ കയറി പറഞ്ഞു."യാ മോനേ .... എന്നാലും അവള് നിന്നോട് പിടിച്ചു നിന്നത് ഓർക്കുമ്പോളാ ...."
"ഓർക്കുമ്പോൾ ...."
എബി ഇടയിൽ കയറി ചോദിച്ചു."അവള് ജെല്ലിക്കെട്ട് ആണ് അളിയാ ... നീ ഒന്ന് സൂക്ഷിച്ചാ ... ദുഃഖിക്കണ്ട ....അത്ര തന്നെ."
ശ്യാം ഒന്ന് ഊതിയിട്ട് പറഞ്ഞു നിർത്തി.
ഹി ഹി ... എന്ന ബാഗ്രൗണ്ട് മ്യൂസ്ക്ക് കേട്ട ഭാഗത്തേക്ക് എബി തിരിഞ്ഞ് നോക്കുമ്പോൾ മൂന്നും കൂടി നിന്ന് കിണിക്കയാണ്. എബി മൂന്നിനെയും തറപ്പിച്ച് നോക്കിയപ്പോൾ ഓഫ് ബട്ടൺ ഞെക്കിയ പോലെ ഒറ്റ നിർത്തൽ ."ഡാ ... സങ്ങതി നീ കരുതിയതിലും ജോറായില്ലേ ..."
"ഉം ... "
സൈമൺ അത് ചോദിച്ചപ്പോ ഒരു കള്ളച്ചിരിയോടെ എബി അമർത്തി മൂളി ."എന്നാലെ പശു ചാണകം ഇടുന്ന എക്സ്പ്രഷൻ നിർത്തി. ജോണി വാക്കർ ഒക്കെ മേടിച്ചു അങ്ങ് തള്ളി താ ...."
"മോനെ ലീവറെ .... ആതൊക്കെ താങ്ങാനുള്ള ലീവറ് ഒക്കെ ഉണ്ടോടാ ലീവറെ...... "എബി സൈമന്നിട്ട് താങ്ങി.
"ജോണിയും സോണിയും കിട്ടിയിലെങ്കിലും .വേണ്ടില്ല ട്ടച്ചിംഗ്സ് ഇത്തിരി കട്ടിയിൽ ആയാ മതി . " ഇളിച്ച് കാട്ടി നിന്ന് പതപ്പിക്കയാണ് റപ്പായി വിഷ്ണു .
YOU ARE READING
മിസ്റ്റർ റൂഡ് ആന്റ്റ് മിസ്സ് സമാർട്ട്
Romanceപേപ്പർ ജിനിക്കു നേരെ നീട്ടി, എബിൻ ജിനിയോട് പറഞ്ഞു. "ഒപ്പിട്" പലുകൾ കടിച്ചമർത്തി ജിനി അലറി "ഇല്ലടാ പട്ടി!" എബിൻ റിവോൾവർ ജിനിയുടെ തലയ്ക്കു നേരെ ചൂണ്ടി ഉച്ചത്തിൽ അലറി "ഇടടീ !ഒപ്പ് " ഇത് മിസ്റ്റർ റൂഡിന്റെയും മിസ്സ് സമാർട്ടിന്റെയും കഥയാണ് . നിങ്ങൾക്...