8. അപരിചിതൻ

724 91 16
                                    

ജിനിയുടെ നിർത്താതെയുളള ഓണടി കേട്ടാണ് അച്ചു മുറ്റത്തേക്കു എത്തിനോക്കി പറഞ്ഞു.

" ദാ വരുണു ഒരഞ്ച് മിനറ്റ്. "

സ്ക്കൂട്ടിയുടെ സ്റ്റാൻറ്റ് തട്ടി , ഒരു യുദ്ധത്തിനുളള പുറപ്പാടോടെ ജിനി അച്ചുവിന്റെ മുറിയിൽ കയറി . അച്ചു അവളുടെ കണ്ണുകൾ വാലിട്ടെഴുതുന്ന തിരക്കിലായിരുന്നു. അവളുടെ ഒരുക്കങ്ങൾ കണ്ട ജിനി ദേഷ്യപ്പെട്ടു.

'' ടീ ! നീ നാടോടി നൃത്തം കളിക്കാനാണോ പോവുന്നത് . "

അശ്വതി ഷോൾ പിൻ ചെയ്യ്ത് ജിനിക്കു മുന്നിൽ നിന്നു കൊണ്ട് ചോദിച്ചു.

" ടീ ജിനി, ഓക്കെയല്ലേ "

ജിനി ഒരാണിനെ പോലെ അവളെ അടിമുടി വീക്ഷിച്ചു പാടി.

''തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി നിന്‍റെ തിങ്കളാഴ്ച നോയമ്പിന്നു മുടക്കും ഞാന്‍"

ജിനി പാടിയതും അച്ചു ലജ്ജവതിയെ പോലെ കാലുകൊണ്ട് കളം വരച്ചു .

'' ആഹാ! മണ്ടി പെണ്ണെ'' എന്നും പറഞ്ഞ് ജിനി അടിക്കാൻ ആഞ്ഞതും
അച്ചു ക്ലോക്കിലേക്കു ചൂണ്ടി
രണ്ട് പേരും സമയം നോക്കിയതും ഒറ്റ ഓട്ടത്തിനു മുറ്റത്തെത്തി.

ട്ടാറിട്ട ഇടവഴി റോഡ് അവസാനിക്കുന്നിടത്താണ് ദാസപ്പേട്ടന്റെ പലചരക്കു കട അവിടെ സ്ക്കൂട്ടി പാർക്ക് ചെയ്ത് ലൈൻ ബസ്സും താണ്ടി കോളേജിലേക്ക് അവർ എത്തിയപ്പോൾ സമയം 9 മണി.

കോളേജ് ഗൈറ്റ് കടന്ന് അകതെത്തിയതും പ്രേമം സൈറ്റയിലിൽ താടിയൊക്കെ നീട്ടി വളർത്തിയ ഒരു നുണക്കുഴികരാൻ അവരെ വഴി തടസ്സപ്പെടുത്തി മുന്നിൽ പ്രത്യക്ഷപ്പെട്ടു.

കോളേജ് തുറന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഞങ്ങളെ പോലുളള നവാഗാതരെ സ്വാഗതം ചെയ്യാൻ നിൽക്കുന്ന സീനിയർസിനു ഒരു പന്നവുമില്ല.

പെട്ടു മോളേ എന്നർത്ഥത്തിൽ ജിനി അച്ചുവിനെ ഇടം കണ്ണിട്ടു നോക്കി. അവളും അതെ നോട്ടം തിരിച്ചും നൽകി . ഞങ്ങളുടെ മുഖത്തെ ഭാവവ്യതാസങ്ങൾ മാറി മാറി വീക്ഷിച്ച് അയാൾ വിരൽ ചൂണ്ടി ചോദിച്ചു.

" ന്യൂകമേഴ്സ് "

'' അതെ "
ഒരേ സ്വരത്തിൽ ഞങ്ങൾ പറഞ്ഞു.

''പേരെന്താ"

"ജിനി ജോർജ് "

പിന്നെ അച്ചുവിനെ നോക്കി അയാൾ ചോദിച്ചു.

"നിന്റെയോ "

"അശ്വതി "

"ഇവിടെ ഏതാ ഡിപ്പാർട്ട്മെൻറ്റ് "

''ബി.കോം '' വീണ്ടു ഒരോ സ്വരത്തിൽ ഇണത്തോടെ പറഞ്ഞു .

"അയ്യേ! , ഇതെന്താ നേഴ്സറി പിൾളേരോ "
ഞങ്ങളുടെ മറുപടിയി കേട്ട് അലോസരനായ അയാൾ കളയാക്കി.

ചമ്മിയ ചിരി മുഖത്ത് വരുത്തി ഞങ്ങൾ അയാളെ നോക്കി.

" ദാവണി എടുക്കാൻ അറിയോ "
അച്ചുവിനെ നോക്കി അയാൾ പെട്ടന്ന് ചോദിച്ചു. അതെ എന്നവൾ മൂളി

" എന്നാ താൻ നാളെ അത് ഉടുത്തിട്ടു വന്നാൽ മതി"
ഒരു ഞെട്ടലോടെ അവൾ കൺമിഴിച്ചു.

'' ഇതെന്താ ടീ Happy days മൂവിയോ "
അച്ചുവിനു കേൾക്കാൻ പാകത്തിൽ ഞാൻ പിറുപിറുത്ത്.

ഞാൻ പറയുന്നത് കണ്ടയാൾ ഉടനെ എനിക്കു നേർ തിരിഞ്ഞു.
" താൻ എന്താ പറഞ്ഞേ "

"അവൾക്കതു നന്നായി ചേരുമെന്ന് പറയായിരുന്നു."

" തനിക്കും ചേരും താൻ നാളെ ഉടുത്തിട്ടു വന്നാൽ മതി "
പ്ലിംഗിയ മുഖഭാവത്തോടെ അച്ചുവിനെ നോക്കി . ചിരി കടിച്ചമർത്തി നിൽക്കുന്ന അവളെയാണ് ജിനി കണ്ടത് .

" ചേട്ടാ, ആക്ച്വലി ഞങ്ങളെ കൈയിൽ ദാവണിയില്ല. ഈ ദാവണി മാറ്റി വേറെ ഓപ്ഷൻ തരുകയാണെങ്കിൽ.....''
അയാൾ തിരിഞ്ഞു നടക്കാൻ മുതിർന്നതും ഞങ്ങൾ നിന്നു കേണു.

" അങ്ങനെയാണെങ്കിൽ ദാവണി കാൻസൽ "

ഒരു ആശ്വാസത്തോടെ ദീർഘശ്വാസമെടുത്ത് നെടുവീർപ്പിട്ട ഞങ്ങളെ നോക്കി ചിരിച്ച് അയാൾ വീണ്ടും തുടർന്നു.

" സാരി മതി ട്ടോ "

" ങേ!" ഷോക്കേറ്റപ്പോലെ ജിനിയും അച്ചുവും മുഖത്തോട് മുഖം നോക്കി നിന്നു.


●●●●●●●●●●●●●●●●●●●●●●●●●●●

Hey ,
whatz to be next ? 😎any idea ?😊
who is the stranger ? 😲any guess?😜
ഇത് എന്റെ അക്ഷമരായി നിൽക്കുന്ന എല്ലാ വായനക്കാർക്കും
സമർപ്പിക്കുന്നു.😅😄😃














മിസ്റ്റർ റൂഡ് ആന്റ്റ് മിസ്സ് സമാർട്ട് Where stories live. Discover now