15. സ്വീറ്റ് റിവൻജ്

170 32 20
                                    

തന്റെ മുന്നിലൂടെ കടന്നു പോയ അവളെ കണ്ടപ്പോൾ വിഷ്ണുവിന്റെ കണ്ണുകൾക്ക് അവിശ്വസനീയമായ തോന്നി. അവളുടെ കൂടെയുള്ള പെൺകുട്ടിയെ കണ്ടപ്പോൾ തന്റെ ഉള്ളിലെ സംശയം ഇരട്ടിച്ചു. അതവരെന്ന് ഉറപ്പു വരുത്താനായി അവൻ അവരെ പിന്തുടർന്നു.

ഫാൻസി ഷോപ്പിൽ നിന്ന് നേരെ അവർ  കയറിയത് സീസൺ റെസറ്റോറന്റിലേക്കായിരുന്നു. ഇരുവരും ഒർഡർ  കൊടുത്ത ഐറ്റം കഴിക്കുന്ന തിരക്കിലായിരുന്നു. വിഷ്ണു ഉടനെ റെസ്റ്റോറന്റിൽ നിന്ന് പുറത്തിറങ്ങി ഫോൺ എടുത്തു ഡയൽ ചെയ്യ്തു .

"ഹലോ..."

ഇതേ സമയം വിഷ്ണുവിന്റെ ഫോൺ കോൾ കണ്ടതും കാർത്തി സ്പിക്കർ ഓണാക്കി.

"ഹാ ... സാധനം കിട്ടിയാ അളിയാ ...."

മറുപുറത്ത് നിന്ന് പറയാൻ കൂടി ഇടം നൽകാതെ കാർത്തിക് ഇടയിൽ കയറി പറഞ്ഞു.

"കാർത്തി എടാ ... കാർത്തി ദേ അവള് .... "

"എവള് ...."

"ദേ അവളും ... അവളെ കൂടെ മറ്റവളും ..."

"എടാ .... കള്ള ബടുവാ നീ ഒറ്റയക്ക് കമ്ഴ്ത്തിയല്ലേ ....പിച്ചും പേയും വിളിച്ചു പറയാതെ ഉള്ളത് കൊണ്ടു വാടാ ... മരത്തലയാ..."

വിഷ്ണു പരാക്രമത്തോടെ പറഞ്ഞതും മറുപടിയായി കാർത്തി ഒച്ചവെച്ചു.

"എടാ സാധാനം വാങ്ങിയിട്ട് വേണ്ടേ കഴിക്കാൻ ... "

"നീ പിന്നെ എന്നാ ഒലത്താൻ ആടാ കുറ്റിയും പറിച്ച് പോയത്. "
കാർത്തിയുടെ സ്വരം കൂടുതൽ ദൃഢമാവുന്നത് കണ്ടിട്ടാവാണം ഫോൺ സൈമൺ പിടിച്ചു വാങ്ങി മറുപടി പറഞ്ഞത്.

"എടാ സൈമാ .... ഞാൻ പറയുന്നത് ഒന്ന് കേൾക്കടാ ...."
വിഷ്ണു ദയനീയമായി പറഞ്ഞു.

"നീ ഇനി ഒന്നും ഉണ്ടാക്കണ്ട ഉള്ളതും  വാങ്ങി മര്യാദയ്ക്ക് ഇങ്ങ് പേരുന്നതാ നിന്നക്ക് നല്ലത്. "

"എടാ ... ഉള്ളാക്കന്മാരെ ... അവന് പറയാൻ ഉള്ള ഗാപ്പ് ഒന്ന് കെടുക്കടാ ...."
എബി ഇടയിൽ കയറി പറഞ്ഞു.

എബിയുടെ ശബ്ദം തിരിച്ചറിഞ്ഞതും . വിഷ്ണു ഒറ്റ ശ്വാസത്തിൽ നടന്നതെല്ലാം വിശദീകരിച്ചു.

മിസ്റ്റർ റൂഡ് ആന്റ്റ് മിസ്സ് സമാർട്ട് Where stories live. Discover now