9.ഒരു അപ്രതീക്ഷിത ട്വീസ്റ്റ്

875 104 18
                                    

ഷോക്കേറ്റ പോലെ ഞാനും അച്ചുവും മുഖത്തോട് മുഖം നോക്കി നിൽക്കുമ്പോഴാണ് ജെയിംസും സംഘത്തിന്റെയും എൻട്രി .

ഒരു ലോട്ടറി അടിച്ച ലാഘവത്തോടെ ഞങ്ങൾ ആ താടിക്കാരനെ നോക്കി.

"എന്തടാ ഇവിടെ , "
താടിക്കാനെ നോക്കി ജെയിംസിന്റെ സംഘത്തിലെ പൊക്കം കുറഞ്ഞ ഒരുത്തൻ ചോദിച്ചു.

" ഒന്നുല്ല സാർ ഞാൻ ചുമ്മ പരി.. പരിജയപ്പെടാൻ "
താടിക്കാരാൻ വാക്കുകൾ പരതുന്നതും ആ സാറെ എനുളള ഭയഭക്തിയും കണ്ട ഞാനും അച്ചവും ഒന്നും മനസ്സിലാവാതെ നെറ്റി ചുളിച്ചു.

" ആഹാ, സീനിയർസിന്റെ മുന്നിൽ വെച്ചു തന്നെ നീ ലൈൻ അടിക്കുമല്ലേ ടാ" താടിക്കാരന്റെ പുറത്ത്തട്ടി ജെയിംസിന്റ സംഘത്തിലെ ഒരു താടിക്കാരാൻ കയർത്തു.

" ഏയ് ! ഇവര് എന്റെ പിറക്കാതെ പോയ കൂട പിറപ്പുകളെ പോലെയാണ് സാർ എനിക്ക്."
താടിക്കാരൻ നിന്നു പരങ്ങി.

'' അപ്പോ കൂടപിറപ്പേ ,നാളെ വരുമ്പോൾ ആ താടിയങ്ങ് വടിച്ചോളണം"
ജെയിംസ് അവന്റെ തോളിൽ കയ്യിട്ട് താക്കീത് നൽകി.

"ചേട്ടന്മാരെ താടി കഷ്ടപ്പെട്ടു വളർത്തിയതാ , വേറെ ഓപ്ഷൻ ഉണ്ടോ ''
വിനിതനായി അവൻ കേഴുന്നതു കണ്ടപ്പോൾ കാര്യം ഏകദേശം പിടിക്കിട്ടിയ ഞാൻ അച്ചുവിനോടായി ചെവിയിൽ പറഞ്ഞു.

" കർത്തവെന്നരാൾ ഉണ്ടെന്ന് പറയുന്നത് ചുമ്മതല്ലാ ടീ , ദേ നേരത്തെ നമ്മൾ പറഞ്ഞ അതെ ഡയലോഗ് അടിക്കുന്നത് കേട്ടില്ലേ നീ" അച്ചുവും ഞാനും പരസ്പരം ഊറി ചിരിച്ചു.

" എന്നാ താൻ മുടിയും കൂടി വടിച്ചോളു. "
ജെയിംസ് അലയ്ക്ഷ്യമായി പറഞ്ഞു.

"അതെ അതാണ് അതിന്റെ ശരി"
പൊക്കം കുറഞ്ഞ ആൾ ജെയിംസിനു ഏറ്റുപിടിച്ചു.

"സാർ ,സാർ, പ്ലീസ് സാർ.. "
താടിക്കാരൻ നിന്നു യാചിച്ചു. ഒരു ഭാവാമാറ്റവും അവരിൽ കാണതായപ്പോൾ അയാൾ ഞങ്ങൾക്കു നേരെ തിരിഞ്ഞു.

" സിറ്റേഴ്സ് ! ഒന്നു റിക്വസ്റ്റ് ചെയ്യോ പ്ലീസ്... "

"നേരത്തെ റാഗിംങ്ങ് ചെയ്യമ്പോഴുണ്ടായിരുന്ന ദൈര്യമെല്ലാം എവിടെ പോയി. "
കിട്ടിയ ചാൻസിൽ ഞാൻ ഗോളടിച്ചു.

മിസ്റ്റർ റൂഡ് ആന്റ്റ് മിസ്സ് സമാർട്ട് Where stories live. Discover now