ഞാനാണ് ജിനി, സഖാവ് തോപ്പിൽ ജോസിന്റയും അന്ന ജോസിന്റെയും സൽപുത്രി .👩
കേരളവർമ്മ കോളേജിലെ ബികോം ഫസ്റ്റിയർ സ്റ്റുഡാൻറ്റാണു ഞാൻ ഇനി എന്റെ കോളേജു വിശേഷങ്ങൾ എല്ലാം വരും ചാപ്റ്ററിലൂടെ അറിയാട്ടോ. തൽക്കാലം അതവിടെ നിൽക്കട്ടെ,
ഇത്തിരി തല്ലുകൊളളിത്തരവും താന്തോനി തരവും അല്പം ചട്ടമ്പി തരവും എല്ലാം കൈയിൽ ഒതിക്കി നടക്കുന്ന ഒരു കുട്ടി കുറുമ്പിയാന്ന എല്ലാരും പറയണേ, ഇതൊന്നും കൈയിൽ ഇല്ലാതെ ഇന്നത്തെ കാലാത്ത് ജീവിക്കാൻ ഒക്കില്ല മാഷേ! 😥
ഇനി എന്റെ അമ്മച്ചിയുടെ ഭാഷയിൽ പറഞ്ഞാൽ നല്ല ഒന്നാന്തരം കൊസറാ കൊളളി.😄 ആണായി പിറക്കേണ്ടവളാത്ര ഈ സാക്ഷാൽ ജിനി എന്ന ഞാൻ, പക്ഷേ കർത്താവ് അവസാന നിമിഷം പണി പറ്റിച്ചെന്നാ എന്റെമ്മച്ചി പറയണത്. പിന്നെ വാരാന്നുളളതു വണ്ടി പിടിച്ചിട്ടായാലും വരില്ലായോ.😀😁😂
ഇതാണെന്റ അമ്മച്ചി . അന്ന ജോസ്. മുപ്പത്തിയാര് പ്രൈമറി സ്ക്കൂളിലെ അധ്യാപികയാട്ടോ, കണാൻ വല്യയാ ലുക്കില്ലെന്നൊളു ആള് പുലിയാ. എന്റെമ്മച്ചിയെ നല്ല കരുത്തോടെയാ ദൈവം സൃഷ്ടിച്ചിട്ടുളളത്. അതുകൊണ്ടായിരിക്കും അപ്പനും ജോണിയും ഞങ്ങളിട്ടേച്ചു പോയിട്ടും എന്റമ്മച്ചി തളരാതിരുന്നത്.
അയ്യോ! കർത്താവിനെ വിചാരിച്ച് നിങ്ങളിതോന്നും പറയല്ലേ ,😷 അമ്മച്ചറിഞ്ഞാൽ എന്റെ ചെവി പൊന്നാക്കും.😩
YOU ARE READING
മിസ്റ്റർ റൂഡ് ആന്റ്റ് മിസ്സ് സമാർട്ട്
Romansaപേപ്പർ ജിനിക്കു നേരെ നീട്ടി, എബിൻ ജിനിയോട് പറഞ്ഞു. "ഒപ്പിട്" പലുകൾ കടിച്ചമർത്തി ജിനി അലറി "ഇല്ലടാ പട്ടി!" എബിൻ റിവോൾവർ ജിനിയുടെ തലയ്ക്കു നേരെ ചൂണ്ടി ഉച്ചത്തിൽ അലറി "ഇടടീ !ഒപ്പ് " ഇത് മിസ്റ്റർ റൂഡിന്റെയും മിസ്സ് സമാർട്ടിന്റെയും കഥയാണ് . നിങ്ങൾക്...