"വീട്ടിൽ വരുന്നവരോട് അല്പം മര്യാദയൊക്കെയാവാം അതുകൊണ്ട് നിന്നക്ക് നഷ്ടമൊന്നും സംഭവിക്കില്ല"
ടാബിൽ നിന്നും കണ്ണെടുക്കാത്ത ജിനിയെ നോക്കി അന്ന വീണ്ടും തുടർന്നു.
''ഞാൻ പറയണതുവെല്ലതും കേൾക്കുന്നുണ്ടോ നീ "
ജിനി ചൂരൽ ഉഞ്ഞാലിൽ ആടി രസിച്ച് ടാബിൽ വിരലുകൾ ഓടിച്ച് കളിക്കുകയാണ്. ക്ഷമ നശിച്ച അന്ന അത് തട്ടി പറിച്ചു.
'' അയ്യോ, ജയിക്കാൻ പോവുന്ന കളിയായിരുന്നു. ഇങ്ങുത്താമ്മച്ചി "
ജിനി നിന്നു ചിണുങ്ങി." അലെല്ലും നിന്റെ ഈ സ്ലെയ്റ്റ് തല്ലി പെട്ടിക്കണമെന്ന് കരുതിയിരിക്കാ നിന്റെ ഒടുക്കത്ത ഒരു ഗെയിം കളി ''
" അമ്മച്ചി സ്ലെയ്റ്റ് അല്ല ടാബ് "
" എന്തു കുന്തമെങ്കിലും മാവട്ടെ "
'' എന്താ അന്നമ്മേ പ്രശ്നം "
'' നീ ! നീ തന്നെയാണെന്റെ പ്രശ്നം "
'' കർത്താവിനു നിരക്കാത്തതു പറയല്ലേ അന്നമ്മോ , ഇതുപോലൊരു തങ്കക്കുടം പോലത്തെ കൊച്ചിനെ തപ്പസിരുന്നാൽ പോലും കിട്ടുകേലാ ''
ജിനി മുഖത്ത് ഗൗരവം വരുത്തി പറഞ്ഞു."തങ്കക്കുടമല്ലടീ പുട്ടുകുടം''
അന്ന ജിനിയുടെ തലയ്ക്ക് കൊട്ടി കൊണ്ട് പറഞ്ഞു." ദേ ജിനി ഈ ചെക്കൻമാരായി ഒടക്കാൻ പോക്കു ഇന്നത്തോടെ നിർത്തിക്കോണം, അടങ്ങി ഒതുങ്ങി നടന്നാൽ നിന്നക്കു കൊളളാം ഇലെങ്കിൽ പഠിപ്പും നിർത്തി അടുക്കളയിലേക്കായിരിക്കും പ്രേമോഷൻ "
അന്ന ജിനിയെ ശക്കാരിച്ചു."ശരി ,തംബ്ര "
ജിനി തൊഴുതു കൊണ്ട് പറഞ്ഞു." നല്ല ചുട്ടടിയുടെ കുറവുണ്ട് ടീച്ചറെ ഇവൾക്ക് "
അശ്വതി പറഞ്ഞു കൊണ്ട് മുറിയിലേക്ക് കടന്നു .
YOU ARE READING
മിസ്റ്റർ റൂഡ് ആന്റ്റ് മിസ്സ് സമാർട്ട്
Romanceപേപ്പർ ജിനിക്കു നേരെ നീട്ടി, എബിൻ ജിനിയോട് പറഞ്ഞു. "ഒപ്പിട്" പലുകൾ കടിച്ചമർത്തി ജിനി അലറി "ഇല്ലടാ പട്ടി!" എബിൻ റിവോൾവർ ജിനിയുടെ തലയ്ക്കു നേരെ ചൂണ്ടി ഉച്ചത്തിൽ അലറി "ഇടടീ !ഒപ്പ് " ഇത് മിസ്റ്റർ റൂഡിന്റെയും മിസ്സ് സമാർട്ടിന്റെയും കഥയാണ് . നിങ്ങൾക്...