വീട്ടിലെത്തിയപ്പാടെ ഷാൾ ഒരുത്തിലും ബാഗ് മറ്റൊരുത്തിലും വലിച്ചെറിഞ്ഞ്.
സ്റ്റോറൂമിനെ ലക്ഷ്യമാക്കി ജിനിയോരോട്ടമായിരുന്നു.
ചിക്കി തിരക്കി കൈയിൽ കിട്ടിയ ചിപ്പ്സ് പേക്കറ്റുമായി മുറിയിൽ കയറി, ഫോൺ സ്പീക്കറിലെ ഓക്സ് കേബിളിൽ ഘടിപ്പിച്ച് , മ്യൂസിക്ക് ഫോൾഡറിൽ scroll ചെയ്യ്ത് അവളുടെ ഫേവർയറ്റ് പാട്ട് പ്ലേ ചെയ്തു.മുറിയിൽ ആ ഗാനം മുഴങ്ങി ...
മന്ദാര ചെപ്പുണ്ടോ , മാണിക്ക്യ കല്ലുണ്ടോ,
കൈയ്യില്‍ വാര്‍മതിയെ ...
പൊന്നും തേനും വയമ്പുമുണ്ടോ.. വാനമ്പാടി തന്‍ തൂവലുണ്ടോ ...
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു...ഊഞ്ഞാലിൽ ഇരുപ്പുറപ്പിച്ചു. പാട്ടി നന്നുസരിച്ച് മൂളി ചിപ്പ്സ് ആസ്വദിച്ച് കഴിച്ചു കൊണ്ടിരന്നു.
''ഹോ! ഇത് കേട്ടു കേട്ടു മടുത്തില്ലേ ടീ നിനക്ക് കേൾക്കാൻ പാകത്തിനു വെച്ചാൽ പോരാ, ബാക്കിയുളളവരെയും വെറുപ്പിക്കാനായി... "
അന്നമ്മ മുറിയിൽ കയറി പാട്ട് ശബ്ദ്ദം കുറക്കുന്നതിനിടയിൽ പറഞ്ഞു.
'' ദേ, അന്നമ്മോ .... ആരെ വേണലും പറഞ്ഞോ എന്റെ സിദ്ധുനേം തൈകുടം ബ്രിഡ്ജിനെ പറഞ്ഞാലുണ്ടല്ലോ ''
ചിപ്പ്സ് നിറച്ച വായ കൊണ്ട് ജിനി പറഞ്ഞൊപ്പിച്ചു."അല്ലാ .... വന്ന് വന്ന് തമ്പുരാട്ടിക്ക് തുണിയൊന്ന് മാറാൻ കൂടി സമയമില്ലാതായില്ലേ .... കഷ്ടം തന്നെ ... അതിന് വീട്ടിലെ പണി ഒഴിഞ്ഞ നേരണ്ടായിട്ട് വേണ്ട പാവത്തിന് ..."ഒന്നു വാരിയ മട്ടിലുള്ള അമ്മച്ചിയുടെ പതിവ് പല്ലവി പാടി തുടങ്ങി.
"അമ്മച്ചിടെ പ്രശ്നം ... ഞാൻ ഇപ്പോ ഉടുപ്പു മാറിയ തീരുന്നതല്ലേയുളളു അതിന് ഇങ്ങിനെ പഞ്ച് ഡൈയലോഗ് പാസാക്കി ഉള്ള എനർജി വെറുതെ കളയണ്ട ന്റെ പൊന്നമ്മച്ചി ... "
ജിനി മുപ്പത്തിരണ്ട് പല്ലും കാട്ടി ചിരിച്ച് അന്നമ്മയെ പതിപ്പിക്കാൻ നോക്കി. എന്നിട്ട് വാഷ് റൂമിലേക്ക് മാറാന്നുള്ള ഉടുപ്പുമായി നടന്നു നിങ്ങുന്നതിനിടിയിൽ അന്നമ്മ അവളെ വിളിച്ചു.
YOU ARE READING
മിസ്റ്റർ റൂഡ് ആന്റ്റ് മിസ്സ് സമാർട്ട്
Romanceപേപ്പർ ജിനിക്കു നേരെ നീട്ടി, എബിൻ ജിനിയോട് പറഞ്ഞു. "ഒപ്പിട്" പലുകൾ കടിച്ചമർത്തി ജിനി അലറി "ഇല്ലടാ പട്ടി!" എബിൻ റിവോൾവർ ജിനിയുടെ തലയ്ക്കു നേരെ ചൂണ്ടി ഉച്ചത്തിൽ അലറി "ഇടടീ !ഒപ്പ് " ഇത് മിസ്റ്റർ റൂഡിന്റെയും മിസ്സ് സമാർട്ടിന്റെയും കഥയാണ് . നിങ്ങൾക്...