കോളേജിന്റെ ഊട്ടി എന്നറിയപ്പെടുന്ന അവരുടെ തട്ടകത്തിൽ അഞ്ചക സംഘം ഇരിപ്പുറപ്പിച്ചു.
"വലിയ പട്ടി ഷോ കാട്ടി ബുള്ളറ്റ് എടുക്കാതെ തിരിച്ചു വന്ന് നിക്കണ കണ്ടില്ലേ പുന്നാര മോൻ .... "സൈമൺ എബിയെ നോക്കി എന്തന്നില്ലാതെ പിറുപിറുത്തു .
"നിനക്കിത് എന്തിന്റെ കടയാടാ ... കണ്ടവളുമായി ഇവൻ തല്ലുണ്ടാക്കാത്തതിന്റെ കുറവെ ഇനിയുള്ളു. "
കാർത്തിക് ആവിശ്യമില്ലാതെ പിരിക്കേറ്റിവിടുന്ന സൈമണെ നോക്കി അലറി."ഡാ നീ ഇങ്ങനെ അടിക്കുന്നതിന് മുന്നെ ഓഫ് ആവാതെ കർളെ ...." മൂഡ് ഔട്ടായി നിൽക്കണ എബിയെ നോക്കി ശ്യാം പറഞ്ഞു.
"ഹാ ... അടിക്കുന്ന കാര്യം പറഞ്ഞപ്പോഴാ നമ്മുക്ക് എല്ലാർക്കും ഒരു ജവാൻ പിടിച്ചാല്ലോ .... "
കാർത്തി ആവേശത്തോടെ പറഞ്ഞു നിർത്തിയതും. വിഷ്ണു പിന്നിൽ നിന്ന് വിളിച്ചു കൂവി
"ജൈ ജവാൻ ... ജവാൻ ക്കീ ജൈ... "
"അയ്യട... ഒന്ന് നിന്റെ മൂക്കിൽ വലിക്കാൻ കൂടി തികഞ്ഞിട്ട് വേണ്ടേ ...."
സൈമൺ കാർത്തിയെ നോക്കി പറഞ്ഞപ്പോൾ അത് ശെരിയെന്ന ഭാവത്തിൽ ശ്യാം ഏറ്റുപിടിച്ചു."അല്ലാ ... കാശ് ആര് ഇറക്കും ...? "
" അതിനല്ലേ നമ്മളെ കൊച്ചു മുതലാളി... അമ്മച്ചിടെഏക്കറ കണക്കിനുള്ള റബ്ബർ തോട്ടവും അപ്പന്റെ റിയൽ എസ്റ്റേറ്റും കൂടാതെ അപ്പനപ്പൂപ്പന്മാര് ഉണ്ടാക്കി വെച്ച സ്വത്തുക്കളും എല്ലാം അനുഭവിക്കാൻ പാവം ന്റെ കൊച്ചുമുതലാളിയും. "
വിഷ്ണുവിന്റെ ചോദ്യത്തിന് എബിയെ ചൂണ്ടി ശ്യാം മറുപടി പറഞ്ഞു.എബിയുടെ മനസ്സിൽ അപ്പോഴും അവൾ തന്നെയായിരുന്നു. എല്ലാവർക്കും മുന്നിൽ തന്നെ പരിഹാസ കഥാപത്രമാക്കിയ അവൾക്ക് എങ്ങിനെ പണിക്കൊടുക്കും എന്ന ചിന്തമാത്രമായിരുന്നു.
ഡാ ... എബി ... "
സൈമൺ വിളിച്ചിട്ടും കുലുങ്ങാതെ വടി പോലെ നിക്കണ എബിയെ സൈമൺ തോണ്ടി വിളിച്ച് ചോദിച്ചു." നീ ഇത് എന്ത് തേങ്ങയാടാ ... ആലോചിക്കുന്നേ ... "
"അവൾക്ക് എങ്ങിനെ പണിയാന് .... "
എബി മുഷ്ടി ചുരുട്ടി ദേഷ്യത്തോടെ അലറി .
YOU ARE READING
മിസ്റ്റർ റൂഡ് ആന്റ്റ് മിസ്സ് സമാർട്ട്
Romanceപേപ്പർ ജിനിക്കു നേരെ നീട്ടി, എബിൻ ജിനിയോട് പറഞ്ഞു. "ഒപ്പിട്" പലുകൾ കടിച്ചമർത്തി ജിനി അലറി "ഇല്ലടാ പട്ടി!" എബിൻ റിവോൾവർ ജിനിയുടെ തലയ്ക്കു നേരെ ചൂണ്ടി ഉച്ചത്തിൽ അലറി "ഇടടീ !ഒപ്പ് " ഇത് മിസ്റ്റർ റൂഡിന്റെയും മിസ്സ് സമാർട്ടിന്റെയും കഥയാണ് . നിങ്ങൾക്...