ആമി

163 15 7
                                    

"അതിരലാ ലോകം കാട്ടി
അഴകേറും ദൂരം താണ്ടി
അഴകൊത്ത ആമി നിന്നക്കായ്...."

സൗഹൃദ തണലിൽ നിന്നും കൂടു വിട്ട് പാറികുയായിരുന്നു എല്ലാം ആ കരിമഷിയിട്ട കരിമണികണ്ണുകൾക്ക് വേണ്ടിയായിരുന്നു.

എന്റെ നിശബ്ദ പ്രണയത്തിന്റെ അതിരുകളിൽ പൂത്തു വിടർന്ന കള്ളിച്ചെടിയായിരുന്നു അവൾ
മിണ്ടാൻ വിങ്ങി തുടിച്ച മനസുമായി ഞാൻ അവൾക്കരികിൽ ചെന്നു.

വേനലിൽ കുളിര് കോരി പെയ്യ്ത ഇറങ്ങിയ മഴ ഞങ്ങൾ ഒരുമിച്ചു നനഞ്ഞപ്പോൾ ആ മിഴികളിലെ പ്രകാശം ഹൃദയത്തിൽ ആഴനിറങ്ങി പറയാതെ അവൾ പറയുകയായിരുന്നു എനിൽ പൂത്ത ഗുൽമോഹർ അവളിലും പൂത്തുലയുന്നുണ്ടെന്ന്.

പിന്നീട് ഞങ്ങളുടെ പ്രണയത്തിൻ കിളിവാതിൽ തുറന്ന് ഇണപ്രാവുകളായി വാനിൽ  പറന്ന് മഴയും വെയിലും മഞ്ഞും ഒരുമിച്ചു കൊണ്ട് പാറി നടന്നു.

നിമിഷങ്ങൾ ദിനങ്ങൾ എല്ലാം പിന്നിടുമ്പോൾ അവൾ എന്റെതുമാത്രമായി ചുരുങ്ങുമ്പോൾ മിന്നും പൊന്നായി ഞാൻ അവളെ എന്റെ മുത്തുച്ചിപ്പിയിൽ കാത്തു വെച്ചു.

ഇന്നു നീ മണ്ണിൽ ചേർന്നലിയുമ്പോഴും ന്റെ ഹൃദയം അസൂയത്താൽ മണ്ണിനെ നോക്കുകയാണ് . നീ എന്നും എന്റെതു മാത്രമാണ് എന്ന സ്വാർത്ഥത എനിൽ നിലകൊള്ളുന്ന കാലമാത്രയും അതിനു അദ്യമില്ല ആമി... 

short storiesМесто, где живут истории. Откройте их для себя