"ഹൃദയം പകർന്നൊരു ലഹരിയിൽ
മറന്നൊരു കണ്ണുനീർമോഹം കവർന്നൊരു വിതുമ്പലിൽ
നിറന്നൊരു പുഞ്ചിരിയായ് ... "ദേ .... പെണ്ണേ .....
ഉം'''''
എണീക്ക്...
ശ്ശേ...! ഞാൻ ഒന്നുറങ്ങട്ടെയിക്കാ.....
എണീക്ക്...എണീക്ക്.... നേരം എത്രായിന് വെല്ല ബോദ്ധമുണ്ടാ നിനക്ക് ...
ഉണരാൻ മടിക്കുന്ന ഉറക്കം നിറഞ്ഞ മിഴികൾ പാടുപ്പെട്ട് നാജു തുറന്നതും കൺമുനിൽ ഒരുങ്ങി നിൽക്കുന്ന തന്റെ ജാബിക്കാനെ കണ്ടതും അവൾ അവിശ്വസനീയമായി മിഴികൾ തുരുമ്മി വീണ്ടും തുറന്നു.
ദേ വേഗം ഫ്രഷായി വാ പെണ്ണേ ....
വാഷ് റൂമിൽ തള്ളിവിട്ട് ജാബിക്ക കര്യായി തിരിയുന്നത് കണ്ട് അവൾ ഇടം കണ്ണിട്ട് എത്തി നോക്കി.
തിരികെ വന്ന് നിന്നപ്പോൾ ബൈക്കിന്റ കീ വിരലിൽ ഇട്ട് അമ്മാനമാട്ടുന്ന കെട്ടിയോനെ നോക്കി കാര്യം അറിയാതെ നോക്കി നിന്നു
ക്ലോക്കിലേക്ക് നോക്കിയതും അവളുടെ കണ്ണുകളിൽ വിരിഞ്ഞ അമ്പരപ്പിന്റെ നോട്ടം കണ്ട ജാബി അവളുടെ കവിളിൽ മുത്തി പറഞ്ഞു.
വാ... നടക്ക് ...."
എങ്ങോട്ട് ....."
അതൊക്കെ സർപ്രൈസ്....."
ന്നാലും ന്റെ ഇക്കാ ഈ നട്ടപാതിരയ്ക്ക് മനുഷ്യനെ വിളിച്ചുണർത്തിയത് തീരെ ശെരിയായില്ല ..... "
പരാതി പരിഭവം ഒക്കെ പിന്നെ പറഞ്ഞ് നമ്മുടെ കൈ പിടിച്ച് ബാൽക്കണിയിലേക്ക് കൊണ്ടുപോയി. ടറസിൽ ചാരിവെച്ച ഏണിയിൽ കൂടി സഹാസികമായി മ്മള് ഇറക്കി മൂപ്പരും താഴെ ഇറങ്ങി പോർച്ചിൽ ഇരിക്കുന്ന ബുള്ളറ്റ് ശബ്ദമുണ്ടാക്കാതെ തള്ളി തള്ളി ഗേറ്റും കടന്ന് പാതിവഴിയത്തിയപ്പോ കാര്യറിയാതെ അന്താളിച്ച് നിക്കണ കണ്ടതും കേറ് എന്ന കൽപ്പിക്കൽ . പിൻസീറ്റിൽ കൊത്തി പിടിച്ച് കയറിയതും വണ്ടി സ്റ്റാർട്ടാക്കി.പിന്നെ തുരത്തും കടന്ന് പുഴയോരം ചെന്നെത്തിയതും വണ്ടി നിർത്തിയിട്ട് കൈപിടിച്ച് മുന്നോട്ട് നടന്ന് നടന്ന് തോണികരികിൽ എത്തിയതും
വാ കയറ്...."പടച്ചോനെ ..... ഇക്ക് നീന്താൻ അറിയില്ല മനുഷ്യ ....."
നീ ഇങ്ങ് കേറിയെ .... "
പേടിച്ച് പേടിച്ച് തോണിപ്പടിയിൽ പിടിച്ച് ഒരു വിധം കയറി. തോണി കുഞ്ഞു തുഴയും പിടിച്ച് മാരാൻ പതിയെ പതിയെ തുഴയണതും കൂടി കണ്ടപ്പോ ഉള്ളിൽ വന്ന ദിക്കറിന്റെ ശബ്ദം കായാൽ മൊത്ത് നിറഞ്ഞ് .
ലാ ഇലാഹാ ഇല്ലള്ളാഹ് .....
ലാ ഇലാഹാ ഇല്ലള്ളാഹ് .....കണ്ണിറുക്കിയടച്ച് പേടിച്ച് വിരണ്ടിരിക്കണ ബീവിയെ നോക്കി ഉള്ളിൽ വന്ന ചിരി അടക്കിപ്പിടിച്ച് ജാബി തുഴഞ്ഞു കൊണ്ടേയിരുന്നു. നടുപ്പുഴയെത്തിയതും തുഴയിൽ നിർത്തി ജാബി അവളെ മൃദുവായി വിളിച്ചു.
നാജോ .... കണ്ണ് തുറക്ക് ...."
മാണ്ട ഇക്കാ ..... ഇക്ക് പേടിയാണ് .... " വിറയാർന്ന ശബ്ദത്തോടെ ഒരു വിധം അവൾ പറഞ്ഞൊപ്പിച്ചു.
ഹാ .... തുറക്ക് പെണ്ണേ ...."
ഇക്കാ.... ഇത് വേണ്ടക്കാ .... മ്മക്ക് തിരിച്ച് പോവം ...."
അവളുടെ തണുത്ത് മരവിച്ച കൈതലത്തിൽ പിടിച്ച് അവൻ അവളെ നോക്കി പറഞ്ഞ് .
ഞാനില്ലേ കൂടെ .... പിന്നെന്തിനാ പേടി...."
അവൾ കണ്ണ് പാതി തുറന്നു നിലാ വെട്ടത്തിൽ തിളങ്ങി നിൽക്കുന്ന കായാലും പുഞ്ചിരി തൂകി നിൽക്കുന്ന മാരനും ... അവളുടെ ഉള്ളിലെ പേടിയൊക്കെ പതിയെ പതിയെ എങ്ങോ മായ്ന്നു പോയി. തോണി പിന്നെയും തുഴഞ്ഞ് തുഴഞ്ഞ് കണ്ടൽകാടിനരികിൽ എത്തിയതും
എങ്ങും മിന്നാമിന്നുന്റെ നുറുങ്ങു വെട്ടം .മാഷാ അള്ളാഹ് ....! ന്ത് രസാ ഇക്കാ കാണാൻ ... "
നുറുങ്ങു വെട്ടത്തിൽ തിണങ്ങുന്ന കണ്ണുകളിലേക്ക് നോക്കിയതും ഇരുവരുടെയും കണ്ണുകൾ പരസ്പരം കിനാക്കാൾ പറഞ്ഞു കൊണ്ടിരുന്നു.
കണ്ടൽ ചെടികൾക്കിയിൽ വിരിഞ്ഞ ഒരു ചെറിയപൂവ് അറുതെടുത്ത് അവളുടെ ചെവിയിൽ തിരുകി വെച്ചതും നാണം പൂണ്ടും ചിരി പൂത്തു നിൽക്കും പൂവായി അവളും മാറി.
എങ്ങിനെ ഉണ്ട് സർപ്രൈസ് ഇഷ്ടായോ.... പെണ്ണേ ..... "
ഉം...."
മുഹബ്ബത്ത് നിറഞ്ഞ ചിരിയോടെ അവൾ അമർത്ഥി മൂളി .തിരികെ തോണി കരയ്ക്കടുപ്പിച്ചപ്പോൾ പഴയ നാജുവിൽ നിന്ന് അവൾ ഏറെ മാറിയിരുന്നു. ഭയമെല്ലാം മാറി മുഹബ്ബത്ത് മാത്രം നിറഞ്ഞവളായി അവൾ തുളുമ്പി നിന്നു .....😌😌☺️☺️☺️🙈🙈