"കണ്ണടച്ചു വിശ്വസിക്കുമ്പോഴും
കൺമിഴികൾ മൊഴിഞ്ഞില്ല
കളങ്കമില്ലത്ത സ്നേഹം
കറപുരണ്ടവർക്ക് മുന്നിലെ ചവറ്റുകൊട്ടയിലാണ് ഇടമെന്ന്..."ഖുർആൻ ഓതി കൊണ്ടിരിക്കണ നമ്മളെ ഉമ്മുമ്മാനെ ചുറ്റിപറ്റി നിന്നു.
'' ചോറ് കഴിച്ചാ പെണ്ണേ... ""ഇക്ക് വിശപ്പില്ല..."
"ന്താ പെണ്ണേ അന്റെ മുഖം വാടിയിരിക്കുന്നേ "
"ഒന്നുല്ല പാത്തുട്ടി "
"അനെ ദേ ഈ കയ്യിക്കാണ് ഓള് പെറ്റിട്ടത് അതോണ്ട് നമ്മക്ക് അനെ കാണാപാടാണ്. "
ഉമ്മൂമ്മ അത് പറഞ്ഞപ്പോ നമ്മള് ഓടി പോയി കെട്ടിപിടിച്ച് കുറെ കരഞ്ഞു ഉള്ളിലെ സങ്കടം ഒക്കെയും കരഞ്ഞു തീർത്തപ്പോൾ തൽക്കാലം ഒരാശ്വാസം.
നമ്മള് തല ഉയർത്തി ഉമ്മുമ്മാനെ നോക്കിയപ്പോ നമ്മളെ വാത്സല്യത്തോടെ തലോടി. ആ മിഴികളിലെ തിളക്കം എന്നിക്ക് പുതുജീവൻ തന്നു. കൂടെ സ്നേഹത്തിന്റെ ഉരുളകൾ എനിക്കായി ഊട്ടിതരുമ്പോൾ തേങ്ങി തീർത്ത വിങ്ങലുകളോട് വെല്ലാത്ത മുഹബ്ബത്ത് തോന്നി.
വാൽകഷ്ണം : - അതങ്ങിനെയാണ് സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും ആരുമില്ലെന്ന് ചില തിരിച്ചറിവുകൾ വേണ്ടിവരും നമ്മുക്ക് ചുറ്റുമുള്ളവരോട് മുഹബ്ബത്ത് തോന്നി തുടങ്ങാൻ.