മുഹബ്ബത്ത്

22 2 0
                                    

"ഓയ് ...ന്താ ഭാവം! "
പതിവ് പോലെ ഒരു നേർത്ത ചിരി മാത്രമായിരുന്നു മറുപടി.

"എന്ത് ചോദിച്ചാലും പറഞ്ഞാലും
ഒരു ചിരി ചിരിച്ചാൽ എല്ലാം ആയിന്നാണോ "
വീണ്ടും എന്നെ നോക്കി ചിരിച്ചു.

"ദേ ...നിക്ക് ദേഷ്യം വരുന്നുണ്ട്ട്ടാ..."

" പറ യെന്താ നിന്റെ പ്രശ്നം "
യെന്റെ ഓരോ വാക്കുകൾ കേൾക്കാനായി യെന്റെ അരികിൽ ചേർന്നിരുന്നപ്പോൾ
പതിവിലും ഏറെ സങ്കടം കൂടി കൂടി വന്നുകൊണ്ടിരുന്നു.

" നിങ്ങള് തന്നെയാണ് യെന്റെ പ്രശ്നം "

"ങേ ..ഞാനോ..."

"അതെ നിങ്ങൾ തന്നെ, നിക്ക് തോൽക്കാനിഷ്ടല്ലാന്നറിഞ്ഞിട്ടും എന്നെ കൂടെ കൂടെ തോൽപ്പിക്കുന്ന നിങ്ങൾ തന്നെ"

" ഞാ... ൻ ഞാൻ എങ്ങിനെ തോൽപ്പിച്ചെന്നാണ് നീ പറയുന്നത്..."

"സ്നേഹിച്ച് സ്നേഹിച്ച് തോൽപ്പിക്കയാണ് എന്നെ "

" സ്നേഹിക്കണതും ഇപ്പോ കുറ്റായോ ....."

"അതെ... ന്തിനാ എന്നെയിങ്ങിനെ ചോർത്ത് നിർത്തുന്നത് , ഒരു പരാതി പോലും പറയാതെ എന്നിക്ക് വേണ്ടി കുക്ക് ചെയ്യ്ത് തരുന്നത്. ഞാൻ ആവിശ്യപ്പെടാതെ തന്നെ ന്തിനാ എല്ലാം കണ്ടറിഞ്ഞ് ചെയ്യ്ത് തരുന്നത്."

" നീ ഇങ്ങ് അടുത്ത് വന്നെ .. നബി തിരുമേനി ഹീറാ ഗുഹയിൽ അഭയം പ്രാപിക്കാൻ ഇരുക്കുമ്പോഴെല്ലാം കദീജാബീവി ഭക്ഷണമായി ആ മല കയറിയിറങ്ങാൻ പ്രേരിപ്പിച്ച ഘടകം എന്താണെന് നിന്നക്കറിയോ ?

"ഉം .... !ഒരു ഭാര്യയ്ക്ക് ഭർത്താവിൻ മേൽ ഉള്ള കടമ "

"അല്ല ...! മണ്ടൂസെ ... കടമകൾക്കപ്പുറം കദീജാ ബീവിയ്ക്ക് മുത്ത് നബി മേൽ ഉള്ള മുഹബ്ബത്താണ്. അത് തന്നെയാണ് എനിക്ക് നിന്നോടും.
നിന്റെ പരാതികൾ ഒക്കെ കഴിഞ്ഞോ ......?"

"ഉം...! "

"എന്നാ വാ വന്ന് ഭക്ഷണം കഴിക്ക്. "

" ദേ ഒരു മിനിറ്റ് ഇതൊന്ന് കുറിച്ചിട്ട് വരാം."

സന്തോഷത്തിൻ നിറ മിഴികളാൽ അവൾ കുറിച്ചു എന്നിലെ നീയും നിന്നിലെ ഞാനും നമ്മിൽ നിറഞ്ഞ മുഹബ്ബത്തായ് ....

short storiesWhere stories live. Discover now