പകലിനെ വിട പറഞ്ഞ് സായാഹ്നവും
ഇരുട്ടിൽ വിടചൊല്ലി നാജുനെ പിരിഞ്ഞ് ഷാനുവും.
കാറിൽ കയറി ഇരുന്നപ്പോൾ ഒന്നു തിരിഞ്ഞു നോക്കണമെന്നുണ്ടെങ്കിലും
വയ്യ! അവളുടെ കരഞ്ഞു വാടി തളർന്ന മുഖം നോക്കാൻ ഇനി തനിക്കാവില്ലെന്ന് അവന്റെ മനസ്സ് കൂടെ കൂടെ പരിഭവിച്ചു.
ഹെഡ് റെസ്റ്റിൽ തലച്ചാഴ്ച്ച് അവൻ കിടന്നപ്പോൾ ഓർമ്മകൾ അവന്റെ കണ്ണുകളിലുടെ മിന്നി മറഞ്ഞു.ബ്രേക്ക് ഡൗൺ ആയ വണ്ടി ഉന്തി തള്ളി ഒരു വിധം വർക്ക് ഷോപ്പിലേക്ക് എത്തിച്ച് ആ ബസ്സിൽ തിക്കി തിരക്കി കയറിയപ്പോൾ അറിഞ്ഞില്ല അത് തന്റെ ജീവിതത്തെ അപാടെ മാറ്റി മറിക്കാനുള്ള യാത്രയെന്ന്.
എന്തൊരം സ്ഥലമാ മുന്നിൽ അവിടെ കേറി നിന്നക്ക് എന്ന കടക്ടറുടെ മറുപടിയിൽ ഞാൻ മുന്നിലേക്കും.
"ആ പിന്നിൽ ഇറങ്ങി നിക്ക് പൊന്നാര പെങ്ങളെ അവരൊന്നും പിടിച്ചു തിന്നില്ലാ.... "
കിളിയുടെ ഡയലോഗിൽ മടിച്ചു അവൾ എന്നരികിൽ വന്നപ്പോൾ ബ്ലൂ ലേഡിയുടെ മനം മയക്കുന്ന മണം എന്റെ സിരകളിലാകെ പടർത്തി. കയ്യിൽ മൈലാഞ്ചിയിട്ട കൈയ്കളിൽ കരിവള കിലുക്കി മുഖംമൂടിക്കൂള്ളിൽ അദൃശ്യയായി ആ സുറുമയ്യിട്ട കണ്ണുകളിലൂടെ അവൾ പായിച്ച അമ്പ് ഇട നെഞ്ചിലാണ് കെണ്ടത്.
ആ സ്വപ്ന കണ്ണുകളെ തേടിയുള്ള യാത്ര ഒടുവിൽ ചെന്നവസാനിച്ചത്, ഒരു പെണ്ണുകാണാൽ ചടങ്ങിലായിരുന്നു. ഉമ്മയും പെങ്ങളും കണ്ടു ബോദ്ധിച്ചപ്പോൾ ഇനി താൻ നിക്കാഹിന് ശേഷമേ അവളെ കാണു എന്ന ന്റെ വാശിയെ എല്ലാവരും ചിരിച്ചു തള്ളിയപ്പോൾ
ഷാനു കാക്കുടെ തിരുമാനമാണ് ശെരിയെന്ന് പറഞ്ഞ് ന്റെ പെങ്ങളുട്ടി നമ്മുക്ക് കട്ടക്ക് സപോർട്ട് നിന്നു.പിന്നിട് എല്ലാം വളരെ പെട്ടന്നായിരുന്നു. നിക്കാഹ് കഴിഞ്ഞ് ജനൽ പാളികളിലൂടെ നോട്ടം പായിച്ചു തിരിഞ്ഞു നിൽക്കുന്ന അവളെ, അതെ. മുഹബ്ബത്തിൻ ച്ചെടികൾ നട്ടുവളർത്തി ഞാൻ സ്വന്തമാക്കിയ ന്റെ സ്വപ്ന കണ്ണുകളുടെ ഹൂറിയെ ആദ്യമായി ഞാൻ വിളിച്ചു.
നാജു....
അവൾ തിരിഞ്ഞതും ന്റെ കിളി പോയി. ഇതെന്താണ് പടച്ചോനെ....പൂനിലാവ് ഉദിച്ച ചന്ദ്രനോ അതോ സ്വർഗ്ഗത്തിൽ ഇറങ്ങി വന്ന ഹൂറിയോ....
നമ്മൾ കണ്ണെടുക്കാതെ നോക്കി നിന്നപ്പോൾ കിളിനാദം പോലത്തെ ശബ്ദം ഉയർത്തി പെണ്ണ് നീട്ടി വിളിച്ചു."ഷാനുക്ക....ന്താ ഇങ്ങിനെ നോക്കണെ"
"മാഷാ അള്ളാഹ്....!! ന്റെ രാസക്കുമാരിനെ നോക്കി ഒരു പാവം ചെക്കന്റെ കിളി പോയതാണേ..."
പോ അവിടന്ന് പറഞ്ഞ് പെണ്ണ് നാണിച്ചപ്പോൾ ആ കവിളിൽ തെളിഞ്ഞ നുണകുഴി ഒന്നൂടെ ചേലേകി. പിന്നിട് നിറയെ കിനാക്കളും കിസ്സകളും നിറഞ്ഞ ഞങ്ങളുടെ നാളുകളായിരുന്നു.
''ന്താ നാജോ.... അനക്കും വേണോ ഇതു പോലെ ഒന്നിനെ...."
പെങ്ങളുടെ കുട്ടിയെ കൊഞ്ചി കുമ്പോൾ ഞാൻ കൂടെ കൂടെ അവളെ കളിയാക്കുമ്പോൾ അവൾ തിരിച്ചു പറയും .
"ഹാ.... ഒന്നല്ല ഇക്കു പത്തെണ്ണം വേണം""അനക്ക് നേഴ്സറി തൊടങ്ങാൻ അല്ല ചോദിച്ചേ ...."
പോ അവിടന്ന് പറഞ്ഞ് പെണ്ണ് ഒരു തള്ളാണ്
"പടച്ചോനെ.... ഇജ്ജ് നമ്മളെ കുത്ത് വാള് എടുപ്പിക്കോ പെണ്ണേ... "
പിന്നെ മുഖം കനപ്പിച്ച് ഒരു പോക്കാണ് അടുക്കളയിലേക്ക് നമ്മളോട് ഉള്ള ദേഷ്യം മുഴുവൻ പാത്രങ്ങളോട് മല്ലിട്ടാണ് പിന്നെ തീർക്കാ.
നാളുകൾ പലതു കഴിഞ്ഞു ഒന്നല്ല രണ്ടല്ല നാലു വർഷമായിട്ടും ഒരു കുഞ്ഞി കാലു കാണാത്തതിനു നാട്ടുകാരും ബന്ധുക്കളും ന്തിന് പറയണ് വീട്ടുക്കാർ വരെ പരിഭവിക്കാൻ തുടങ്ങി. അവൾ മച്ചിയെന്ന് പറഞ്ഞ് പല ബന്ധുക്കൾ കുറ്റം പറയമ്പോൾ ഒന്നു മിണ്ടാൻ കൂടി കഴിയ്യാതെ ന്റെ നെഞ്ചിലോട്ട് ചാഞ്ഞ് അവൾ കരഞ്ഞു തീർത്ത സങ്കട കടലിന്റെ കണക്കിനു മുന്നിലാണ് ഞാൻ ആകെ തളർന്നത്.
പടച്ചോന്റെ വിളിക്കു മുന്നിൽ ദൈവം കഞ്ഞിനു അനുഗ്രഹച്ചു.
ഇനിതാ നിറവയറായി നിൽക്കുകയാണ്. ഒരു പെണ്ണ് ഏറ്റവും കൂടുതൽ തന്റെ ഭർത്താവിന്റെ സാന്നിധ്യം അഗ്രഹിക്കുന്ന ഈ നിമിഷത്തിൽ തന്നെ ഒരു പറിച്ചുനടൽ വേണ്ടി വന്നതിൽ ദുഖമുണ്ടെങ്കിലും എല്ലാം നമ്മുടെ കൺമണിക്കു വേണ്ടിയാണെന്നതാണ് ഇന്നെന്റെ ഏക ആശ്വാസം.
കാറ് എയർപ്പോർട്ടിനു മുന്നിൽ നിർത്തിയപ്പോഴാണ് പരിസരബോദ്ധം തിരിച്ചു വന്നത്.
അള്ളാഹ്....! ന്റെ നാജുനെ ഞങ്ങളെ കുട്ടിയെ നിന്നിൽ ഭാരമേൽപ്പിക്കുകയാണ്.ലേഗേജുമായി ഗേറ്റ് വൺ ലക്ഷ്യമാക്കി ഞാൻ നടന്നു നീങ്ങിമ്പോൾ ഫോണിലെ വാട്സപ്പിൽ അവൾക്കായി കുറിച്ചു.
അൽഹംദുല്ലില്ലാഹ് എയർപോർട്ടിൽ എത്തി. യാത്രയെല്ലാം ഹൈർ ആവാൻദുആ ചെയ്യൂ. ഇൻഷാ അള്ളാഹ് മടങ്ങി വന്നിട്ട് കാണാം.
വാൽക്കഷ്ണം : സ്വപ്നങ്ങളുടെ നിറക്കൂട്ടണിയാൻ മറന്നവരല്ല പ്രവാസികൾ മറ്റുള്ളവർക്കായി സ്വന്തം സ്വപ്നങ്ങൾ മറന്നവരാണ്....