സിസ്റ്റത്തിനു മുന്നിൽ ചടപ്പിക്കുന്ന ഈ ഇരിപ്പ് തുടങ്ങിയിട്ട് കാലങ്ങൾ കൂറെ ആയതിനാലാവാം നിഷാന് ഇപ്പോൾ ഇതൊരു വിഷയമല്ലാതായത്.
അലെങ്കിലും ജീവിതമില്ലാത്തവന് ഇനി എന്ത് ??
എന്ന ചോദ്യമാണ് കഴിഞ്ഞ ദിവസങ്ങളിലേക്ക് അവന്റെ ഓർമ്മകളെ ഓടിയെത്തിയത്പല കാര്യങ്ങളും സ്വയം മറന്ന് ജീവിതം തിരക്ക് പിടിച്ച ഓട്ടമാണ്. സ്വന്തം ശരീരം പോലും മറന്നുള്ള ഈ പരക്കം പാച്ചിൽ എന്തിന് വേണ്ടിയാണെന്ന് കൂടി ഇപ്പോൾ മറന്നിരിക്കുന്നു.
''ആരോഗ്യമുള്ള ശരീരമുണ്ടെങ്കിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ "
റിയയുടെ വാക്കുകൾ തലയിലൂടെ വട്ടമിട്ടു തുടങ്ങി.റിയ അവൾ ആരാണെന്ന് ചോദിച്ചാൽ ആ ചോദ്യത്തിന് അർത്ഥമില്ലെന്ന് പറയേണ്ടി വരും. ഈ ലോകം എനിക്ക് വിശാലമാക്കി തന്നവൾ. വൈകി വീട്ടിൽ നിന്നും ഇറങ്ങി എന്നെയും കാത്ത് മഴ നനഞ്ഞ നാളുകളെ ചൊല്ലി പരിഭവിച്ചവൾ.
പഴയ എട്ടാം ക്ലാസ്സിലെ ചുമരനോട് ചേർന്നു കിടക്കുന്ന എതിർ ബെഞ്ചുകളിൽ ഇരുന്ന് അന്യോനം സൗഹൃദം പങ്കുവെച്ചും, ലൈബ്രറി പുസ്തകൾ കയ്യ്കളിൽ നിറിച്ച് വരാന്തകളിലൂടെ പുസ്തകത്തെയും അതിലെ എഴുത്തുക്കാരെയും വാ തോരാതെ സംസാരിച്ചു പിന്നിട്ട വഴികൾ.
വായിക്കാൻ മടി പിടിച്ചിരുന്ന എന്റെ വായനാശീലത്തെയും, എഴുതാൻ അറിയില്ലെന്ന് പറഞ്ഞ് പിൻമാറുമ്പോൾ കഴിയുംമെന്ന് കൂടെ കൂടെ നിരന്തരം പറഞ്ഞ് എന്നിലെ എഴുത്തുക്കാരാനെയും ഉണർത്തിയത് അവളാണ്.
എന്റെ കളി തോഴി എന്റെ ആത്മമിത്രം പരസ്പരം പങ്കുവെയ്ക്കാൻ ഒന്നും ബാക്കി വെക്കാതെ ,അതെ പവിത്രമായിരുന്നു ഞങ്ങളുടെ സ്നേഹം.
കഴിഞ്ഞ ദിവസം കോഫി ഷോപ്പിൽ വെച്ച് ഒരു ലാബ് ടെക്നിഷനായ അവൾ നീട്ടിയ ഫൈലുകൾ പലതും വിളിച്ചു പറഞ്ഞു.
അതെ തിരക്കിട്ട ജീവിതം കൈ എത്തിപിടിച്ചപ്പോൾ തിരക്കുകൾ പരിഗണിച്ച് കൃതനിഷ്ടമല്ലാത്ത ഭക്ഷണ രീതുയും മുന്നിൽ നിമിഷം നേരത്തിനാൽ പ്രത്യക്ഷപ്പെടുന്ന ഫാസ്റ്റ് ഫുഡികൾ തിരക്കിട്ടു കഴിച്ചപ്പോൾ അറിഞ്ഞില്ല.
ഇത്ര തിരക്കിട്ട് കാൻസർ എന്റെ അന്ന കുടലിനെ കാർന്നു തിന്നുമെന്ന്.വിധി കാലങ്ങൾക്ക് കഥ എഴുതിയപ്പോൾ
അകലാൻ തീരുമാനിച്ചിട്ടും
എന്നെ തിരിഞ്ഞു കൊണ്ട് അലയുന്ന മനസ്സിനെ പറഞ്ഞു മനസ്സിലാക്കുമ്പോഴും
അനുസരണയില്ലാത്ത മനസ്സായി കൂടെ കൂടെ എന്നിലെ എന്നെ തേടി.
പുറമെ കണ്ട ഞാനല്ല എന്റെ ഉള്ളിലെ ഞാൻ എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ അതായിരുന്നു.മനസ്സ് തിരക്കിട്ട് നിലവിളിക്കുകയാണ് അർത്ഥ ശ്യൂനമായ ഈ വേളയിലും എന്തിന് എനില്ലാതെ....
വാൽകഷ്ണം: തിരക്കുകളെ തിരക്കിന്റെ പാട്ടിനു വിട്ട് ഭക്ഷണം സമയാസമയം കഴിക്കുക അപ്പോൾ പറഞ്ഞപ്പോലെ "ആരോഗ്യമുള്ള ശരീരമുണ്ടെങ്കിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാകൂ"✌️😁🤟😜😝😛