ഋതുക്കൾ

40 4 4
                                    

"മരണത്തിന്റെ മണമുള്ള മഞ്ഞുതാഴ്വാരത്തിലെ കുഞ്ഞു കുളിരാണു ഞാൻ...
ഹൃദയത്തിന്റെ ആഴത്തിലെ പെരുമഴയായ നനുത്ത നോവാണു ഞാൻ...
സിരയിൽ ഓടുന്ന ചുടുവേനലിലെ തിളക്കുംചോരയാണു ഞാൻ...
കരളിൽ പൂക്കുന്ന പ്രണയവസന്തത്തിലെ ദളമാണു ഞാൻ...
ആത്മാവിൽ തഴുകലായ ശിശിരക്കാലത്തിലെ പുതുനാമ്പാണു ഞാൻ...
ഋതുക്കൾ മാറിമറയുമ്പോഴും,
മനമറിയാതെ... മൺമറയാതെ...
ഉയരുന്ന ഉഷസ്സാണു ഞാൻ... "

മധുരിതമാം ഓർമ്മകളിലൂടെ ഒരു യാത്ര...

ആ മഴക്കാലം....

ചറപറാന്ന് നിർത്താതെ പെയ്യുന്ന പെരുമഴയിൽ കുടയും ചൂടി മഴയോട് കിന്നരിച്ചു സ്ക്കൂൾ വഴിയരികിലൂടെ നടന്നു നീങ്ങുമ്പോ പെട്ടന്നാണ് എന്റെ കുടകീഴിയിൽ അവൻ ചേർന്ന് നിന്നത്. ഒരു ഞെട്ടലോടെ ഞാൻ അവനെ നോക്കിയപ്പോൾ തലകുടഞ്ഞ് ഒരു ക്ലോസപ്പ് ചിരിയും പാസാക്കി.

ഈറഞ്ഞണിഞ്ഞ അവന്റെ മുടിയിഴകളിലെ വെളളത്തുള്ളികൾ എന്റെ മേൽ തഴുകി തലോടിയപ്പോ അറുപ്പോടെ ഞാൻവിളിച്ചുകൂവി.

"ഹൗ ! വൃത്തിക്കെട്ടോൻ ന്റെ മേലാകെ നന്നച്ചു. "

"ഓഹോ... "

ഇപ്പളോന്ന് പറഞ്ഞ് ന്റെ കുടതട്ടി നീക്കിയപ്പോൾ ഞാൻ കൊണ്ട മഴയെനിക്ക് നൽകിയ കുളിരായിരുന്നില്ല മറിച്ച് ചൂടായിരുന്നു അവനോടുള്ള അടുങ്ങാത്ത ദേഷ്യത്തിന്റെ ചൂട്.
ചിരിക്കാൻ മുതിർന്ന അവന്റെ ചിരിമായിച്ചത് എന്റെ മുഖത്ത് മിന്നി മറഞ്ഞ നവരസങ്ങളായിരുന്നു.

വാശിടെ കാര്യത്തിൽ നമ്മള് മുന്നിലായതു കൊണ്ട് ഓനെ പിന്നിലാക്കി കുടയില്ലാതെ നനഞ്ഞലിയുമ്പോഴും ആളികത്തുന്ന അവനോടുള്ള പകയെ തണുപ്പിക്കാൻ ആ മഴക്കായില്ല.

ക്ലാസ് മുറിയിൽ കയറുമ്പോൾ എന്നെ വേട്ടയാടുന്ന കണ്ണുകളെ ഭീതിയോടെ ഞാൻ നോക്കി നിൽക്കുമ്പോൾ കരുതലിൻ കൈകൾ പോലെ അവരോട് അവൻ കയർത്തു.

"ന്താടാ നേക്കണെ... മഴയായാൽ ഇത്തിരി നനഞ്ഞുനൊക്കെ വരും. അതിനിങ്ങിനെ ഓളെ അൾട്രാസാക്കാനിംഗ് ചെയ്യണ്ടാ..."

നിട്ട് നമ്മളെ നോക്കി ഒരു ക്ഷമാപണവും ''സോറി ഡീ... "

ന്റെ കുടയോടൊപ്പം ഡയറിമിൽക്കും കൂടി തന്നപ്പോൾ ആ ദേഷ്യമെല്ലാം സ്വീറ്റായി അലിഞ്ഞു നമ്മളെ വയറ്റിലേക്ക് എത്തി.😋😋✌️😉

മഞ്ഞും, മഴയും, വേനലും, വസന്തവും, ശിശിരവും
നിറങ്ങളും ഓർമ്മകളും നിറയ്ക്കുന്ന ഋതുക്കൾ

short storiesTempat cerita menjadi hidup. Temukan sekarang