കൈകൾ കേർത്തിണക്കി അസ്തമയ സൂര്യനെ കടൽ വിഴുങ്ങുന്ന സായാഹ്നം നോക്കിയിരുക്കുമ്പോൾ തോളിൽ തലച്ചായ്ച്ച് അവൾക്ക് ഏറെ പ്രിയമുള്ള കഥകൾ കേൾക്കായി അവൾ കാതുകൾ ചേർത്തപ്പോൾ ഞാൻ പറയുകയായിരുന്നു ജീവതമെന്നയെന്റെ കഥ
കൂടണയാൻ പാറി പറക്കുന്ന പക്ഷികളെ സാക്ഷിയാക്കി അവളുടെ തെളിമിഴികളിൽ നോക്കി അവളുടെ രാസക്കുമാരാൻ പറഞ്ഞു തുടങ്ങി....
അതെ ഇത് അൽഫാസിന്റെ കഥയാണ് ...
കടത്തിൽ മുങ്ങിയ ഉപ്പ ഒരു പിടി കയറിൽ ജീവൻ വെടിഞ്ഞപ്പോൾ
ബാല്യത്തിന്റെ കളിതമാശകൾക്ക് പകരം വീട്ടിലെ ഭാരങ്ങൾ നെഞ്ചിലേറ്റണ്ടി വന്നവൻ.
ഉപ്പാടെ മരണശേഷം ആ കുടുംബത്തെ കരക്കടിപ്പിക്കാൻ എന്ത് ജോലിയെന്നോ ഏതു ജോലിയെന്നോ വേർത്തിരിവില്ലാതെ അവൻ എല്ലാം ചെയ്യ്ത് കൊണ്ടിരുന്നു.
പഠിക്കാൻ മിടുക്കനായിട്ടും ഉണ്ടായിരുന്ന കിടപ്പാടം പെങ്ങളെ പിടിച്ചൊരുത്തന്റെ കയ്യിൽ ഏൽപ്പിച്ചപ്പോൾ
കൈവിട്ടു പോവുമെന്നായപ്പോൾ ഗൾഫ് രാജ്യത്തേക്ക് പറിച്ചു നടേണ്ടിവന്നു.
അവിടെ സ്വപ്നങ്ങളും പ്രതീക്ഷകളും നെഞ്ചിലേറ്റി അവൻ കടൽ കടന്നപ്പോൾ അറിഞ്ഞില്ല തന്റെ ജീവിതം അർബാബിന്റെ കൈകുമ്പിളിലെ കളിപ്പാവയായി കൈവിട്ടു പോവുകയായിരുന്നുവെന്ന്.
അർബാബിന്റെ മുന്നിലെ അടിമത്വത്തിനു മുന്നിൽ ഇനിയൊരു തുലാവർഷ രാത്രികളും മഴ പെയ്യുന്ന സായാഹ്നങ്ങളും അവന്റെ കിനാവിൽ പോലും ഇടമില്ലെന്ന് വിശ്വസിച്ചു.
അവന്റെ മനസ്സിന്റെ നോവറിഞ്ഞ് സാന്ത്വനമേകി പടച്ചവന്റെ രൂപത്തിൽ ഉപ്പാടെ പഴയ ചങ്ങായി ജബ്ബാർക്ക തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് .
അവന് പുതിയ ആശകളുമേകി പ്രകാശത്തിന്റെ വെട്ടമായി മിന്നാമിന്നുങ്ങുകൾ അവനരികിൽ പാറി പറന്നു.
ഒടുവിൽ തന്റെ ജോലിയിലെ വിശ്വസ്ഥതയും നീതിയും കണ്ടട്ടാവാം സ്വന്തം രക്തത്തിൽ കുരുത്ത മകളെ അവന്റെ കൈപിടിച്ചേൽപ്പിച്ചത്.കഥ പറഞ്ഞു നിർത്തിയതും പെണ്ണ് കേറി നമ്മടെ കൈയിൽ ഒരു കടിവെച്ച്
ആഹ്....!
''നമ്മള് പറഞ്ഞത് സത്യല്ലേ പെണ്ണേ... "
അവളെ ചുവന്ന കവിൾ തടത്തിൽ നുള്ളി നോവിച്ച് ഞാൻ അത് പറഞ്ഞും. പെണ്ണിന്റെ മുഖം വാടി." ആഹാ...നമ്മളെ ഒളി കണ്ണാൽ നോക്കി പ്രണയിച്ച് പ്രണയിച്ച് കയ്യിലാക്കിയതും പോരാഞ്ഞിട്ട് ഒരു ഒലക്കേലേ ഡയലോഗും ... പോ ശൈത്താനെ..."
പളളി മിനാരത്തിലൂടെ മഗ്രിബ് ബാങ്ക് ഉയർന്നതും
"ബാ... നമ്മുക്ക് പോയി നിസ്ക്കരിക്കാം... "
നിക്കാബ് താഴ്ത്തി ആ മൊഞ്ചേറും കണ്ണാൽ നോക്കി അവൾ പറഞ്ഞു. ഞങ്ങൾ ജീവിതമെന്ന നൂൽപ്പാലത്തിലൂടെ കൈകൾ കോർത്തു നടന്നു നീങ്ങി.