അൽഫാം

32 3 2
                                    

കുറെ കാലത്തിനു ശേഷം ഒരു യുദ്ധത്തിന് ഞാൻ ഒരുങ്ങിയപ്പോൾ പതിവ് പോലെ  യൂട്യൂബ് ദേവതയെ ശാഷ്ടകം പ്രാണാമിച്ച് കാല് കുത്തിയാൽ തെന്നി വീഴുന്ന കുക്കിംഗ് റാണിമാരുടെ ചാനലിൽ നിന്ന് ഒന്നിനെയങ്ങ് കണ്ണടച്ചു കറക്കി കുത്തിയെടുത്തു.       

ചിക്കി പരതി നോക്കിയപ്പോൾ മനസ്സിൽ ഞാൻ കണ്ടപ്പോൾ അവർ മാനത്ത് കണ്ട മാതിരി ചിക്കൻ വിഭവം തന്നെ കൺമുന്നിൽ തെളിഞ്ഞു. പിന്നെ ഓരോന്നും മാറി മാറി നോക്കി. അങ്ങിനെ വേഗം കൈ കഴുകി ഒഴിയാൻ കഴിയുന്ന വിഭവം തന്നെ കറക്കി കുത്തിയെടുത്തു . അൽഫാം ചിക്കൻ ആഹാ ! പേര് തന്നെ ഗംഭീരം ഇത് ഒരു പൊളി പൊളിക്കും. എന്ന് മനസ്സിൽ ആരോ ഇടംകോലിട്ട് പറഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല അത് അങ്ങ്
ഒരുവട്ടം ...
രണ്ടവട്ടം ...
മൂന്ന് വട്ടം .... ഇനിയൊരു ലേലം വിളക്ക് ഇടം കൊടുക്കാതെ ഞാൻ അങ്ങ് ഉറപ്പിച്ചു. 

ചിക്കൻ വെട്ടി തരാൻ പറഞ്ഞ് ചെക്കന്റെ അടുത്തത്തിയപ്പോൾ ഉണ്ടാക്കുന്നത് എന്താണെന്ന് അറിഞ്ഞാലേ വെട്ടി തരുകയുള്ളു എന്ന സ്റ്റാൻറ്റിൽ എത്തിയപ്പോൾ ഒട്ടും ഗമ്മ കുറക്കാതെ തന്നെ  ശബ്ദഗാഭീര്യത്തോടെ ഞാൻ ആ പേര് പറഞ്ഞതും

"കയ്യിലെ കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങണോ "

എന്ന കെട്ടിയോന്റെ ഡയലോഗ് കൂടിയായപ്പോൾ എന്റെ ആത്മഭിമാനം പപ്പടം കാച്ചും പോലെ പൊന്തി വരാൻ തുടങ്ങി.

എനിക്ക് ഒരാളെ സഹായവും വേണ്ടെന്ന് വെല്ലുവിളി ഉയർത്തി
കത്തിയെടുത്ത് മൂർച്ച കേറ്റലായി കട്ടിംങ്ങ് ബോഡ് എടുക്കലായി ആകെ ജക പൊക

അൽപ്പം നേരത്തെ സഹാസികതയ്ക്ക് ഒടുവിൽ മസാലകൾ ഒക്കെയിട്ട് ചിക്കൻ നല്ല കുട്ടപ്പനായി. അവനെയങ്ങ് മാറ്റി നിർത്തി ഉണ്ടാക്കിയ മയോണൈസ് കൂടി സക്സസായപ്പോൾ ഉള്ളിൽ ഉറങ്ങികിടന്ന ആത്മ ദൈര്യം എഴുന്നേറ്റ് ഡാൻസ് വരെയായി.
പിന്നെ ഇടം വലം നേക്കാതെ കുട്ടപ്പൻ ചിക്കനെയുത്ത് പാനിൽ വെച്ച് ഫ്ലെയിം ഓണാക്കി ഞാൻ മുറിയിൽ വിശ്രമം കൊള്ളലായി.

ഇതിനിടയ്ക്ക്  കെട്ടിയോൻ വന്ന് എന്തായി നിന്റെ അൽഫാം എന്ന് ചോദിച്ചപ്പോൾ ഉള്ളിലെ ഓവർ കോൺഫിഡൻസ് അങ്ങ് നുരഞ്ഞു പൊന്തി .  ഞാൻ ഒന്ന് നോക്കിക്കോട്ടാന്ന് പറഞ്ഞിട്ടും കൂടി അടുക്കള കവാടാം ചവിട്ടിപ്പിക്കാതെ ബലൂൺ വീർപ്പിച്ചയെന്റെ ബലം കൈ വിടാതെ തന്നെ ഞാൻ കാത്തുസൂഷിച്ചു.

ഒടുവിൽ നല്ല അസൽ കരിഞ്ഞ മണം മൂക്കിലേക്ക് തുള്ളച്ചു കയറിയതും എന്ത് ചെയ്യണമെന്നറിയാതെ കെട്ടിയോനെ സമീപിച്ചതും

"അയ്യോ ...! എനിക്ക് ഒരു ക്രഡിറ്റും വേണ്ടേ എല്ലാം നീ തന്നെ  എടുത്തോന്നും പറഞ്ഞ് ഒറ്റ തിരിഞ്ഞു പോക്കായിരുന്നു.

വാൽകഷ്ണം :- കൈ വിട്ട പരീക്ഷണങ്ങളാവുമ്പോൾ പാളിച്ചകൾ ഉണ്ടായേക്കാം ബട്ട് ഓവർ കോൺഫിഡൻസ് അത് ശരിരത്തിനും ചിക്കനും ഹാനികരം എന്ന പുത്തൻ അറിവ് സമ്മാനിച്ച അൽഫാമിന് നന്ദി🙏 ഒരിക്കലും തീരാത്ത നന്ദി😁🙏🙏

കുറച്ച് അടയിൽ പിടിച്ചെന്ന് വെച്ച് കുഴപ്പം ഒന്നുല്ലനെ  സാധനം നല്ല ടേസ്റ്റുണ്ട് സത്യായിട്ടും🙊🙈 എന്നെയൊന്ന് വിശ്വസിക്ക് പ്ലീസ്😖😝😛

short storiesTahanan ng mga kuwento. Tumuklas ngayon