കാൻവാസിൽ തന്റെ ഛായങ്ങളുമായുള്ള പ്രണയം പങ്കിടുന്നതിന്റെ തിരക്കിലായിരുന്നു ഷെയിൻ .
"ബെല്ലാത്ത ഒരു മുസീബത്തിലാണല്ലോ പടച്ചോനെ മ്മള് പെട്ടത് "
"മാണ്ട പെണ്ണേ ..... നമ്മള് ഇതു എടുത്ത് അന്റെ തലയ്ക്ക് എറിയും "
"ഇങ്ങളെ ഒലക്കേലെ ഒരു കാൻവാസും പെയ്ന്റിംഗും , ഒരിസം എല്ലാം കൂടി ചുരുട്ടി കത്തിക്കു നമ്മള് "
"അന്നൊനും പറഞ്ഞിട്ടു കാര്യല്ല കുരിപ്പേ... അതിന് കലയും കലാബോദ്ധവും വേണം "
"ഇങ്ങൾക്കതു ആവിശ്യത്തിൽ കൂടുതലുണ്ടല്ലോ അതു മതി.
അല്ലേലും ഇങ്ങൾക്ക് ഇപ്പോ നമ്മളെ ഒന്നും കണ്ണിൽ പിടിക്കില്ലല്ലോ ..""പരാതി നിരത്താനാണെങ്കിൽ ദേ ... അതിൽ നിഷേപിച്ചു മടങ്ങാം "
മേശയിൽ ഇരിക്കുന്ന ബോക്സ് ചുണ്ടി ഷെയിൻ പറഞ്ഞതും മത്തങ്ങ കണക്കിന് നാജു മുഖം വീർപ്പിച്ചു നിന്നു ."എതൊക്കെ ആയിരുന്ന് നീയെന്റെ ഖൽബിലെ മുഹബ്ബത്താണ് .... ഖിസ്മത്താണ് ... നീട്ടിപ്പോ"
"നീയത് കാര്യമാക്കിയ പെണ്ണേ ...."
അപ്പോഴേക്കും സുറുമയിട്ട ആ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.
ഷെയിൻ ഇടം കണ്ണിട്ട് അവളുടെ നുണക്കുഴി കവിളിലേക്ക് നോക്കി വീണ്ടും ചൊടിപ്പിച്ചു."ഇതാണ് ഞാൻ ഒരു തമാശ പറയാത്തത് "
"അല്ലേലും ഈ കലാക്കാരന്മാരെ വിശ്വസിക്കാൻ ഒക്കില്ലാന്ന് ബാപ്പ പറഞ്ഞത് നേരാണ് "
"അപ്പോ അന്റെ ബാപ്പ ഇതുവരെ പറഞ്ഞതെന്നും നേരല്ലേ ..."
"ദേ ...ന്റെ ബാപ്പാനെ തൊട്ട് കളിച്ചാലുണ്ടല്ലോ "😬
"അതിന് ആര് നിന്റെ ബാപ്പാനെ തൊട്ട് ഞാൻ ന്റെ അമ്മാസനെയാ പറഞ്ഞത് "☺️
അവളെ പ്ലിംഗിയ എക്സ്പ്രഷനും കൂടി കണ്ടപ്പോൾ അതുവരെ അടക്കിപ്പിടിച്ച ചിരി പുറത്തേക്ക് ഒഴുകി."നീയെന്റെ ഖൽബിൽ തിളങ്ങുന്ന മുഹബ്ബത്താണെങ്കിൽ ഖിസ്മത്തെന്ന യെന്റെ ജീവിതത്തിലെ ഹിഖ്മത്താണ്
നീ ...."
ഷെയിൻ അവളെ തിളങ്ങുന്ന മിഴികളിലേക്ക് നോക്കി പറഞ്ഞു."ഡയലോഗ് ഒക്കെ ജോറായിണ്ട് ദേ ...നാളെ ഉമ്മി ജാനുമായി പെണ്ണുകാണാൻ വന്നിലെങ്കിലുണ്ടല്ലോ...."
"വന്നിലെങ്കിൽ ...?.😏 "
" ഈ ഛായം ഇങ്ങളെ മോന്തയിൽ വാരി തേക്കും "
"അത് നിന്റെ മുഖത്ത് പൂശണ പുട്ടിയല്ല വില കൂടിയ ആക്രിലിക്ക് പെയ്ന്റാണ് പെണ്ണേ .... "
"നല്ല അവിഞ്ഞ കോമഡി , അല്ല മ്മള് പറഞ്ഞ സാധാനം എവിടെ...?"
"ഇന്നാ...ഇനി വരച്ചു തന്നില്ലെന്ന് നീ മിണ്ടിപോകരുത്. "
പേപ്പറിൽ പൊതിഞ്ഞ കാൻവാസ് തിടുക്കത്തിൽ തുറന്നതും നാജു തുടർന്നു.
"ങേ ...ഇതാണോ ഞാൻ "🙄
"നീ ഇതിനെക്കാൾ ബോറാണ് മോളെ .... "
"ഇതു വരയ്ക്കനാണോ ഒരാഴ്ച എടുത്തത് 😏"
"ഇതാണ് ഞാൻ പറയാറുള്ള യെന്റെ കിങ്ങിണി ... "
"കിങ്ങിണിയെങ്കിൽ ...., കിങ്ങിണി😌
ഇനി മണിയടിച്ചോണ്ട് ബാ തരുന്നുണ്ട് ഞാൻ ...."
കാൻവാസുമായി തിരിഞ്ഞ് നടയ്ക്കുന്നതിനിടയിൽ അവൾ പിറുപിറുത്ത് നടന്നുനീങ്ങുന്നതു നോക്കി ഷെയിൻ മനസ്സിൽ മന്ത്രിച്ചു.ഖൽബ് കവരണ ബെല്ലാത്ത ഒരു മുസീബത്താണപ്പാ
ഈ മുഹബ്ബത്ത് ...!