പ്രേമപുഷ്പം

40 9 2
                                    

"ഒരു പ്രേമപുഷ്പം എനിക്കായി വിടർത്തിയ ജീവിതമേ നിന്നെ സ്നേഹിപ്പു ഞാൻ...."

ഗസലുകൾ കാതുകൾക്ക് ഇമ്പമേകി ഞാൻ കടലോരം ചേർന്ന് നടക്കുമ്പോൾ നെഞ്ചിലെ ഭാരമേറേയും ആ  തിരമാലകൾ  കടലിലെ കൂരിരുളിലേക്ക് വലിക്കപ്പെട്ടിരുന്നു. അപ്പോഴും ഹൃദയം ആകാശത്തോളം വാനിൽ പറന്നകലുന്നത് ഈറഞ്ഞണിഞ്ഞ  മിഴികളാൽ  നോക്കി . മഞ്ഞ പാവാടയും കസവിൻ കുപ്പായമണിഞ്ഞ ആ പൂക്കാരി കൊച്ച് എന്നെ നോക്കി ചോദിച്ചു.

"ന്തേച്ചി കരയണെ.... "

ഞാൻ തിടുക്കപ്പെട്ട് കണ്ണ് തുടക്കുന്നത് കണ്ട് അവളുടെ നിഷ്കളങ്കമാർന്ന കണ്ണുകൾ വിടർന്നു.

"ന്താ നിന്റെ പേര് ?"

"അമ്പിളി "

അമ്പിളിമാമ്മൻ പ്പോലെ തെളിഞ്ഞ അവളുടെ മുഖത്ത് നോക്കി ഞാൻ പറഞ്ഞു.
"നല്ല പേര് ...നീ പഠിക്കുവാണോ?"

"അതേച്ചി ... "

അവളുടെ പരിചയ പുതിക്കൽ കണ്ടാൽ തോന്നുകയേ ഇല്ല ഞങ്ങൾ അപരിചിതരെന്ന്.

അവൾ ഒൻപതാം ക്ലാസുകാരിയാണെന്നും മൂക്കറ്റം കുടിച്ച് അടിയുണ്ടാക്കുന്ന അച്ഛൻ കാരണം വേദനിക്കുന്ന അമ്മയ്ക്ക് ഒരു സഹായമായിട്ടാണ് അവളുടെ ഈ പൂ കച്ചോടം എനെല്ലാം അവൾ വാതോരാതെ സംസാരിച്ചു.

തന്റെ  പൂ കൊട്ടയിൽ നിന്ന് ഒരു പനിനീർ പൂ അവൾ എനിക്കായി നീട്ടിയപ്പോൾ തിരിച്ചു നൽകാൻ ചെറുപുഞ്ചിരി മാത്രമായിരുന്നു എന്റെ കൈളിൽ അപ്പോൾ

''വേണ്ട കുട്ടി പേഴ്സെടുക്കാൻ മറന്നു."

"സാരല്യേച്ചി..... ഈ ഭൂമിയുരുണ്ടതല്ലേ നമ്മളിനിയും കാണും "

അവൾ നിറപുഞ്ചിരി നൽകി നടന്നകലുമ്പോൾ ഹൃദയത്തിലെ പ്രണയവേദനയക്ക് പകരം അവളുടെ കുടുംബത്തിന്റെ പ്രാണവേദനയായിരുന്നു നെഞ്ചിൽ ഉടനീളം.
അതെ അവൾ പറഞ്ഞത് ശെരിയാണ് ഭൂമി ഉരുണ്ടതല്ലേ ഇനിയും കാണും..

short storiesOnde histórias criam vida. Descubra agora