പെൺകുഞ്ഞ്

51 9 2
                                    

ഒരു ശരാശരിക്കാരാനെ പോലെ സ്വപ്നങ്ങളും മോഹങ്ങളും ഉള്ളിലൊതിക്കിയാണ് ഫർഹാൻ കടൽ കടന്നു പ്രവാസ ജീവിതത്തിലേക്ക് എത്തിയത്.

സർവ്വശക്തന്റെ അനുഗ്രഹത്താൽ പഠിപ്പിനൊത്ത നല്ല ഒരു ജോലി ഡ്രൈവിംങ്ങ് ലൈസൻസ് എല്ലാം വിചാരിച്ചതിലും വളരെ നേരത്തെ തന്നെ കൈയ്യിലായി. ഇതിനിടയിൽ ഉപ്പയെയും ഉമ്മയെയും ഹജ്ജിനയക്കാനും അവന് ഉംറ ചെയ്യാനുള്ള ഭാഗ്യം പടച്ചവൻ നൽകി.

അങ്ങിനെ എല്ലാം നല്ല രീതിയിൽ മുൻപോട്ട് നീങ്ങുമ്പോഴാണ് വെളളിടിപ്പോലെ അത് സംഭവിച്ചത്
ജോലിയുടെ ഭാഗമായ ഷിപ്പ്മെന്റിനിടയിൽ കാൽമുട്ട് തിരിഞ്ഞ് അവൻ നിലംപതിച്ചു വീണു.  പേരിന് ഒരു ലിഗ്മെന്റ് ഫ്രക്ച്വർ ആണ് സംഭവിച്ചതെങ്കിലും പിന്നിട് വേദനകളും യാധനകളും നിറഞ്ഞ യാത്രകളായിരുന്നു.

പിന്നെ ഓപ്റേഷനായി പൊളിക്കല്ലായി അങ്ങിനെ കൃത്ര്യമമായതെല്ലാം ഘടിപ്പിച്ചിട്ടും  ദൈവ സൃഷ്ടിയെ കീഴ്പ്പെടുത്താൻ ശാസ്ത്രത്തിനായില്ലെന്ന് ചുരുക്കം.

അങ്ങിനെ നീണ്ട പ്രവാസത്തിന്റെ മുതൽ കൂട്ടായി ഒരു മുടന്തും ഫ്രീ കിട്ടി. എത്രയൊകെ ശ്രമിച്ചിട്ടും നടക്കുമ്പോൾ ഉള്ള ചെറിയ വലിച്ചൽ അവന്റെ ഉളളിലെ അവഘർഷണബോധത്തെ ഇരട്ടിച്ചു. ഒരു വിവാഹ ജീവിതത്തെ ചൊല്ലി വീട്ടുക്കാരും കൂട്ടുകാരും പരിഭവിക്കാൻ തുടങ്ങി.

തന്റെ എല്ലാ കുറവുകളും അറിഞ്ഞു കൊണ്ട് ആര് എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് അവൾ കടന്നുവന്നത്. തന്റെ ആത്മമിത്രത്തിന്റെ അടുത്ത ബന്ധുവിന്റെ മകൾ നാജിയ നാസാർ എന്ന നാജു.   അവൾക്കും ചെറുപ്പത്തിൽ ഹൃദയ സംബധമായി  ഒപറേഷൻ കഴിഞ്ഞിട്ടുണ്ടെന്നറിഞ്ഞപ്പോൾ കൂടുതൽ ഒന്നും അറിയാൻ നിൽക്കാതെ അവൻ ആ ബന്ധം മനസ്സിൽ ഉറപ്പിച്ചു. അവളെ അടുത്തറിഞ്ഞപ്പോഴാണ് ശാരിരികമായി കുറവുകൾ ഒന്നും സ്വപ്നങ്ങൾക്ക് ഒരു തടസ്സമല്ലെന്ന് അവൻ തിരിച്ചറിഞ്ഞത്.

പിന്നിട് അങ്ങോട്ട് കിനാക്കളുടെയും കിസ്സകളുടെയും നാളുകളായിരുന്നു. അവൾ തന്റെ ബീവിയായി എത്തുന്നതും  സ്വപ്നം കണ്ടു കിടക്കുക പതിവായി.

ആർഭാടങ്ങൾ ഇല്ലാത്ത ആഘോഷങ്ങൾ ഇല്ലാത്ത ലളിതമായ വിവാഹം അത് മാത്രമായിരുന്നു രണ്ടു കുടുംബങ്ങൾക്കിടയിലെ ഏക കരാർ . പിന്നിട് കാര്യങ്ങളെല്ലാം വളരെ പെട്ടെന്നായിരുന്നു. വിവാഹം വളരെ ലളിതവും മംഗളവുമായി കഴിഞ്ഞു.

ഫർഹാൻ പിന്നെ നാജുവിന്റെ മാത്രം പച്ചിക്കയായി. കൊച്ചു കൊച്ചു ഇണക്കൾക്കും പിണക്കൾക്കും ഒടുവിൽ  മധുവിധുവിന്റെ മധുരം അവസാനിക്കു മുൻപേ അവൾ ഗർഭണിയായി. ഒരു കുഞ്ഞിന്റെ വാപ്പയാകാൻ പോകുന്നുവെന്ന വിവരം അറിഞ്ഞതും അവനു ലോകം കൈപ്പിടിയിലൊതുകിയ സന്തോഷമായിരുന്നു.

സ്കാനിങ്ങിൽ പെൺകുട്ടിയാണെന്നറിഞ്ഞതും ഫർഹാൻ നാജുവിന്റെ നറുകയിൽ സ്നേഹത്തിൽ ചാലിച്ച ചുംബനം നൽകി.

പ്രസവാനന്തരം അവൾ മുറിയിൽ വന്നപ്പോൾ  അവൾക്കു പകരം കുഞ്ഞിഞ്ഞേ നെഞ്ചോരം ചേർത്ത് ചുംബിച്ചപ്പോൾ മുഖം കനപ്പിച്ച് അവൾ പരിഭവിച്ചു.

"ഹും ! 😏ഒരു വാപ്പച്ചിം മോളും വന്നിരിക്കുന്നു. "

വാൽകഷ്ണം :- പെൺകുട്ടികൾ ഒരുക്കലും അച്ഛനു ഭാരമല്ല മറിച്ച് നാളെത്തേകുള്ള മുതൽ കൂട്ടാണ്.
നബി(സ) പറയുന്നു." ആരെങ്കിലും  പെൺമക്കളെ സന്തോഷിപ്പിച്ചാൽ നാളെ ഖിയാമത്ത് നാളിൽ അവനെയും സന്തോഷിപ്പിക്കും.

short storiesWhere stories live. Discover now