കനിവിൻ കരങ്ങൾ

32 6 0
                                    

മുത്തുകൾ കോർത്തിണക്കി നൂലുകളാൽ തുണികളിൽ വർണ്ണം നിറയ്ക്കാനുള്ള കൊതിയോടെ കുന്ദംകുളം മാർക്കറ്റ് ലക്ഷ്യമാക്കി ബസ്സിറങ്ങിയതും
ഇരുക്കാലുകൾ നഷ്ടമായ മദ്ധ്യവയസ്സക്കൻ
മോളെ... ഒന്നു സാഹിയിക്കോ എന്ന വിളിച്ചപ്പോൾ,
നെഞ്ചൊന്നു പിടഞ്ഞു...
കണ്ണൊന്നു നനഞ്ഞു...
മടിക്കാതെ ഉയർന്ന എൻകൈകൾ...
അത് ദൈവത്തിന്റെ കരങ്ങളായിരുന്നു.

ന്റെ ചപ്രതലയനെ മീറ്റ് ചെയ്യാൻ ആണ് നമ്മള് കുന്ദംകുളം ബസ്റ്റാൻഡിൽ വന്നിറങ്ങിയത്. വീട്ടിൽ നിന്ന് നിച്ചുക്കാന്റെ പാപ്പച്ചിടെ പിന്നിൽ വാലുപ്പോലെ മാത്രം പോണ നമ്മള് ആദ്യായി സ്റ്റാൻഡ് കണ്ട പരിഭ്രത്തിൽ ബസിന് ചാടിയിറങ്ങി. 

ഹൗ! ഷൂ പൊളിഞ്ഞില്ല ഭാഗ്യം.🙃 (ആത്മഗാതം)

നമ്മളെ ഏതോ അന്യഗ്രഹ ജീവിയെ പോലെ നോക്കണ് ഓൾ ബ്ലഡി മഡ്ക്കൂസുകൾ. എന്താനല്ലേ... നമ്മള് ഒരു നിക്കാബിയാണ്.

ബട്ട് , ഹു കെയർസ്...😜

നമ്മള് ആണെങ്കിൽ  ഹിമാലയം കൈ അടക്കിയ ലാഗവത്തോടെ ഞെളിഞ്ഞ്  നടക്കുമ്പോൾ ദേ ബസ്സിന്റെ പിന്നിലെ ഡോറിൽ നിന്ന് ഒരു വിളി .

''മോളെ ഒന്ന് സഹായിച്ചേ... " നമ്മക്ക് ആകെ സങ്കടായി, എന്താനല്ലേ...

രണ്ട് കാലും നഷ്ട്ടപ്പെട്ട നിരങ്ങി ലാസ്റ്റ് ചവുട്ടുപടിയിൽ ഇരിക്കുന്ന ഒരു പാവം  ഇക്ക.

നമ്മള് ഓടി ചെന്ന് നമ്മളെ ഗ്ലൗസ് ഇട്ട് മൂടിയ കൈ ആ ഇക്കാക്ക് നേരെ നീട്ടി.

"ഈ വടിയൊന്ന് എടുത്ത് തന്നമതി മോളെ"

എന്ന് ആ ഇക്ക  പറഞ്ഞപ്പോഴാണ് നമ്മള് ബസ്സിൽ ചാരി വെച്ച ആ ക്രച്ചസ് നോക്കിയത് അത് ഒരോന്ന്  എടുത്ത് കൊടുമ്പോൾ ആ ഇക്ക നമ്മളെ നോക്കി വീണ്ടും പറഞ്ഞ്.

''മോളെ വിശനിട്ട് വൈ വെല്ലതും കഴിക്കാൻ എന്തെങ്കിലും ....''

നമ്മള് പിന്നെ ബാഗ് തുറന്ന് പേഴ്സെടുത്ത്
ചേഞ്ച് ഒന്നുല്ല. നമ്മളെ അച്ചാദിൻ കൊണ്ടുവന്ന ഇരുനൂറിന്റെ പിടക്കണ  ഓറാഞ്ചിന്റെ നോട്ട് തൊടാണ്ട് മാറ്റി വെച്ചതായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല അതെടുത്ത് ആ ഇക്കാക്ക് കൊടുത്തു.

പടച്ചോൻ മോൾക്ക് എല്ലാം ഭർക്കത്ത് ആക്കി തരട്ടേന്ന് പറഞ്ഞ് നമ്മളെ അനുഗ്രഹിച്ചപ്പോൾ കാലാക്കേയൻ പോലെ മൂടി പൊതച്ച നമ്മക്ക് വരെ  വെളുത്ത രണ്ട് നല്ല ചെറക് പിന്നിൽ വന്നു.
ന്താല്ലേ....😊☺️🙃😉

short storiesOù les histoires vivent. Découvrez maintenant