*CHAPTER 6*

297 44 1
                                    

Jk : Jimin, എന്താ നിനക്ക്. കുറച്ചു ദിവസങ്ങളായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു. നിന്റെ പെരുമാറ്റം എല്ലാം മാറിയിരിക്കുന്നു. നീ പഴയത് പോലെയല്ല. എന്തുപറ്റി നിനക്ക്?

Jm : പറ്റിയത് എനിക്ക് അല്ല jungkook. Taehyung നാണ്. അവൻ ആണ് മാറിയിരിക്കുന്നത്. അവന്റെ സ്വഭാവത്തിനാണ് മാറ്റം വന്നിരിക്കുന്നത്.ഞാൻ അറിയുന്ന Taehyung അല്ല അവൻ ഇപ്പോൾ, എനിക്കറിയില്ല അവന് എന്ത് സംഭവിച്ചു എന്ന്?

Jk : നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായോ?

Jm : ഇല്ല. പക്ഷെ അവൻ എന്റെ അടുത്ത് നിന്നും എന്തോ കാര്യം മറയ്ക്കുന്നത് പോലെ. ഞാൻ എല്ലാ കാര്യങ്ങളും അവനോട് share ചെയ്യാറുള്ളതാണ്. പക്ഷെ കുറച്ചു ദിവസമായി അവൻ,,,

Jk : Jimin നിനക്ക് ഒന്നും തോന്നില്ലെങ്കിൽ ഞാൻ ഒരു കാര്യം നിന്നോട് ചോദിച്ചോട്ടെ.

Jm : എന്താ jk.?

Jk : നിനക്ക് അവനെ ഇഷ്ടമാണോ?

Jm : jungkook?

Jk : പറ. നിനക്ക് അവനെ ഇഷ്ടമാണോ? എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്,ചിലപ്പോഴൊക്കെ നിങ്ങളുടെ പെരുമാറ്റം എന്നെ മാത്രം അല്ല മറ്റുള്ളവരെയും സംശയിപ്പിച്ചിട്ടുണ്ട്. നിന്റെ മനസിൽ അവനോട് friendship അല്ലാതെ മറ്റെന്തെങ്കിലും feeling ഉണ്ടായിട്ടുണ്ടോ?

Jm : തുറന്നു പറയുകയാണെങ്കിൽ ഉണ്ടായിട്ടുണ്ട് Jungkook. Friendship അല്ല, അവനോട് എനിക്ക് പ്രണയം തന്നെയായിരുന്നു ആദ്യം ഉണ്ടായിരുന്നത്. ഞാൻ ആഗ്രഹിക്കുമ്പോഴെല്ലാം അവൻ എന്റെ കൂടെ ഉണ്ടായിരുന്നു. എന്നെ ഒരുപാട് സഹായിച്ചു. എന്റെ പ്രശ്നങ്ങളിൽ ഒരുപക്ഷെ എന്നേക്കാൾ കൂടുതൽ അവൻ പരിഹരിക്കാൻ ശ്രമിച്ചു. എന്നോട് എപ്പോഴും വഴക്കിടുന്നത് എന്നോട് ഉള്ള ഇഷ്ടം കൊണ്ടാണെന്നു ഞാൻ കരുതി. പക്ഷെ ഞാൻ അവനെ കാണുന്ന രീതിയിൽ അല്ല അവൻ എന്നെ കാണുന്നത് എന്ന സത്യം പലപ്പോഴും ഞാൻ മറന്നു പോകുന്നു. എനിക്ക് അവനെ ഇഷ്ട്ടമാണ് jungkook. അവനെ ആ കണ്ണോടെ കാണാതിരിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷെ എന്റെ മനസ് അതിന് അനുവദിച്ചില്ല. അവനെ ഞാൻ പ്രണയിക്കാൻ തുടങ്ങി. പലപ്പോഴും അവന്റെ കൂടെ നിൽക്കുമ്പോൾ ഞാൻ അവനെ ചതിക്കുവാണെന്ന് ഒരു തോന്നൽ എന്നെ ശല്യപെടുത്തികൊണ്ടിരുന്നു. എനിക്ക് അത് അവനോട് പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷെ വേണ്ട, friendship ആണ് അവനെയും എന്നെയും തമ്മിൽ ഒരുമിപ്പിച്ചത്. അതേ friendship കാരണം ഞങ്ങൾ തമ്മിൽ പിരിഞ്ഞാൽ അത് എനിക്ക് സഹിക്കാൻ ആകില്ല. അതുകൊണ്ട് വേണ്ട. മനസ്സിൽ ഉണ്ടായ ഈ തോന്നൽ ഞാൻ മാറ്റാൻ ശ്രമിച്ചോളാം. അവൻ എന്റെ കൂടെ ഉണ്ട് അത് മതി. അവന്റെ മുഖത്തെ ചിരി മായാൻ ഞാൻ ഒരു കാരണമാകരുത്... എനിക്ക് അത്രേ ഉള്ളു.

❣️"FINDING YOUR LOVE"❣️Where stories live. Discover now