*അങ്ങനെ പിണക്കങ്ങളും ഇണക്കങ്ങളും മാറി അവർ വീണ്ടും ഒന്നിച്ചു. Taehyung ന്റെ മനസ്സിൽ ഒരു ചെറിയ വിങ്ങൽ ഉണ്ടെങ്കിലും അവൻ അത് jimin ന് മുൻപാകെ കാണിച്ചില്ല. സുഹൃത്തുക്കൾ എല്ലാം അവരുടെ ആ മാറ്റത്തിന്റെ രഹസ്യം എന്താണെന്ന് അറിയാൻ ആഗ്രഹിച്ചു.. പക്ഷെ അതിലുപരി അവർ എല്ലാവരും Vmin ന്റെ ആ ഒത്തുചേരലിൽ അതീവ സന്തോഷത്തിൽ തന്നെയായിരുന്നു.. അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നു പോയി. എല്ലാം പഴയത് പോലെ തന്നെ പോയികൊണ്ടിരുന്നു... അങ്ങനെ ഒരു ദിവസം പതിവുപോലെ Taehyung school ലേക്ക് പോകുകയായിരുന്നു... അന്ന് പതിവിലും നേരത്തെ തന്നെ അവൻ സ്കൂളിലേക്ക് പുറപ്പെട്ടു... കുട്ടികൾ എല്ലാം ഓരോരുത്തരായി വരുന്നുണ്ടായിരുന്നുള്ളൂ. അവൻ ഒരു പുഞ്ചിരിയോടെ ക്ലാസ്സിലേക്ക് പോയി Bag അവന്റെ ഇരിപ്പിടത്തിൽ വെച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി.. അവൻ പുറത്തെ വരാന്തയിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് പെട്ടന്ന് ആരോ അവനെ വിളിച്ചത്. പുഞ്ചിരി നിറഞ്ഞ അവന്റെ ആ ചിരി അയാളെ കണ്ടതോടെ അവന്റെ മുഖത്തു നിന്നും മാഞ്ഞുപോയി.. അവന്റെ മുഖത്തു പിന്നീട് ഉണ്ടായിരുന്നത് ദേഷ്യത്തിന്റെ ഭാവമായിരുന്നു.. അവന്റെ അടുത്തേക്ക് അയാൾ വരുന്നത് അവൻ കണ്ടു..*
"Hi, Taehyung അല്ലെ?"
Tae : __________[silence]
"ഞാൻ Choi Y/N.എന്നെ കാണുമ്പോൾ നിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് എനിക്കറിയാം. പക്ഷെ എനിക്ക് taehyung നെ തനിച്ചു ഒന്ന് കാണണമായിരുന്നു. അതുകൊണ്ട് ഞാൻ ഇവിടെ നിനക്ക് വേണ്ടി കാത്തു നിന്നത്."
Tae : എന്നെ എന്തിനു നിങ്ങൾ കാണണം? *mad tone*
Y/N : Taehyung, ഞാൻ വന്നത് jimin നെ കുറിച് സംസാരിക്കാൻ വേണ്ടിയാണ്. ഞാൻ-
Tae : വേണ്ട. നീ ആരാണെന്നും എന്താണെന്നും ഒന്നും എനിക്ക് അറിയണമെന്നില്ല. ഞാൻ അത് അറിയാൻ ആഗ്രഹിക്കുന്നുമില്ല.
Y/N : എന്നെ കുറിച്ച് നീ അറിഞ്ഞിരിക്കുന്നു,. ഇപ്പോൾ കാണിക്കുന്ന ഈ അമർഷം അതിന്റെ തെളിവാണെന്ന് ഞാൻ പറഞ്ഞാൽ ഒരുപക്ഷെ നീ അംഗീകരിക്കില്ലായിരിക്കാം. വർഷങ്ങൾക്ക് മുൻപ് ഞാനും jimin ഉം തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു. പക്ഷെ ആ അടുപ്പം ഒരുപാട് കാലം ഒന്നും ഞങ്ങൾക്ക് ഇടയിൽ നീണ്ടു നിന്നില്ല. എനിക്ക് അവനെ വിട്ടു പോകേണ്ടി വന്നു. ഒരു ചെറിയ കാലയളവിൽ അവന് എന്നോട് തോന്നിയ ആ ഇഷ്ടം പെട്ടന്ന് ഇല്ലാതാകുമെന്ന് ഞാൻ കരുതി. പക്ഷെ എന്റെ വേർപാട് അവനെ വളരെയധികം വേദനിപ്പിച്ചു. ഒരുപക്ഷെ തെറ്റ് ചെയ്തത് ഞാൻ ആയിരുന്നെങ്കിലും അതിന്റെ വേദന അനുഭവിച്ചത് അവൻ ആയിരുന്നു. അവനെ പോലെ ആ വേദന എനിക്ക് ഉണ്ടായിരുന്നില്ല... പക്ഷെ വർഷങ്ങൾക്ക് ശേഷം വീണ്ടും അവനെ കണ്ടപ്പോൾ വേണ്ടപ്പെട്ടത് എന്തോ ഞാൻ നഷ്ടപ്പെടുത്തിയത് പോലെ എനിക്ക് തോന്നി. അപ്പോഴാണ് അവൻ എന്നെ എത്ര മാത്രം സ്നേഹിച്ചിട്ടുണ്ടായിരുന്നു എന്ന് ഞാൻ മനസിലാക്കിയത്.ഞാൻ ആണ് അവനെ നഷ്ടപ്പെടുത്തിയത്. ആ പഴയ ഇഷ്ടം എന്നോട് അവന് ഇപ്പോഴും ഉണ്ടാകുമെന്ന് ഞാൻ കരുതി. പക്ഷെ എന്റെ ചിന്തകൾ അത് വെറുതെ ആയിരുന്നു. അവന്റെ മനസ്സിൽ എനിക്ക് ഇനി ഒരിക്കലും സ്ഥാനമില്ല എന്ന് ഞാൻ മനസിലാക്കി. ശെരിക്കും അതാണ് നല്ലത്.ഒരാൾ ഉണ്ട്. അയാളെ അവൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ഒരുപാട് അവനെക്കാൾ ഏറെ..
![](https://img.wattpad.com/cover/302535835-288-k750091.jpg)
YOU ARE READING
❣️"FINDING YOUR LOVE"❣️
Fanfiction".......അടുത്തുണ്ടായിരുന്നപ്പോൾ അറിഞ്ഞിരുന്നില്ല നിന്റെ സ്നേഹം... അത് ഞാനറിഞ്ഞത് നീ അകലെയായിരുന്നപ്പോഴാണ്. നമുക്കിടയിൽ പ്രത്യക്ഷപ്പെട്ട ആ അകലമാണ് പിന്നീട് എന്നെ നിന്നിലേക്ക് എത്തിച്ചത്......" 🔞🔞warning