".......അടുത്തുണ്ടായിരുന്നപ്പോൾ അറിഞ്ഞിരുന്നില്ല നിന്റെ സ്നേഹം... അത് ഞാനറിഞ്ഞത് നീ അകലെയായിരുന്നപ്പോഴാണ്. നമുക്കിടയിൽ പ്രത്യക്ഷപ്പെട്ട ആ അകലമാണ് പിന്നീട് എന്നെ നിന്നിലേക്ക് എത്തിച്ചത്......" 🔞🔞warning
*Tae രാവിലെ ഉറക്കമുണർന്നു നോക്കിയപ്പോൾ അവന്റെ അരികിൽ നിന്നും മാറാതെ jimin അവനോടൊപ്പം തന്നെ ഇരിക്കുന്നതാണ് കണ്ടത്. അവൻ മെല്ലെ എഴുന്നേറ്റു കൊണ്ട് പുതപ്പ് എടുത്തു jimin നെ പുതപ്പിച്ചു.ശേഷം അവൻ washroom ലേക്ക് പോയി. അവൻ കണ്ണാടിയിൽ അവന്റെ മുഖം നോക്കുവാൻ തുടങ്ങി. അവൻ ധരിച്ചിരുന്ന shirt അഴിച്ചു മാറ്റിയതിനു ശേഷം അവൻ അവനെത്തന്നെ നോക്കുവാൻ തുടങ്ങി. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.അവന്റെ ശരീരം മുഴുവനും പാടുകൾ കൊണ്ട് ചുവന്നു തുടുത്തിരുന്നു... അവന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അവൻ കണ്ണുകൾ അടച്ചുകൊണ്ട് ശബ്ദമുണ്ടാക്കാതെ കരയുവാൻ തുടങ്ങി. അവന് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പക്ഷെ പെട്ടന്നാണ് ഒരാശ്വാസമെന്നേനെ രണ്ടു കൈകൾ അവനെ വന്നു കെട്ടിപിടിച്ചത്. കരച്ചിൽ നിർത്തി അവൻ തിരിഞ്ഞു നോക്കി*
Oops! Bu görüntü içerik kurallarımıza uymuyor. Yayımlamaya devam etmek için görüntüyü kaldırmayı ya da başka bir görüntü yüklemeyi deneyin.
Jimin : നിന്റെ വിഷമം ഇതുവരെയും മാറിയില്ലേ?
Tae : അതോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.
Jimin : നീ തെറ്റ് ഒന്നും ചെയ്തിട്ടില്ല എന്ന് എല്ലാവർക്കും അറിയാം. പിന്നെന്തിനാണ് നീ വിഷമിക്കുന്നത്?? Tae ഞാൻ നിന്നെ വിഷമിപ്പിക്കാൻ ചോദിക്കുന്നതല്ല. പക്ഷെ എനിക്കറിയണം. എന്തിന് വേണ്ടിയാ അവൻ നിന്നോട് ഇങ്ങനെ ചെയ്തത് എന്ന്.
Tae : അവൻ എന്നെ ഇതിനു മുൻപ് ശല്യപെടുത്തിയിരുന്നു. പക്ഷെ ഞാൻ അത് നിന്നോട് പറഞ്ഞില്ല. നിന്നെ പരിചയപെടുന്നതിനു മുന്നേ എനിക്ക് അവനെ അറിയാം... ഒരിക്കൽ അറിയാതെ തോന്നിയ ഒരിഷ്ടം ഞാൻ അവനെ അറിയിച്ചു. പക്ഷെ അവന്റെ മുന്നിൽ ഞാൻ വെറും കളിപ്പാവ ആയിരുന്നു. ഒരു വിധത്തിൽ പറയുകയാണെങ്കിൽ ഒരു തരം psychic character ആയിരുന്നു അവന്റെ. അത് മനസിലാക്കിയ ഞാൻ അവനിൽ നിന്നും ഒഴിഞ്ഞു മാറാൻ തുടങ്ങി. ഒരുപാട് കാലം ഞാൻ അവനിൽ നിന്നും ഒളിച്ചു. പക്ഷെ അവൻ എന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു എന്ന് ഞാൻ മനസിലാക്കിയത് ഈ വളരെ അടുത്തായിരുന്നു. എന്റെ കഴിഞ്ഞ കാലത്തെ പറ്റി പറയാതിരുന്നത് ആ ഭ്രാന്ത് പിടിപ്പിക്കുന്ന നിമിഷങ്ങൾ എന്നെ എപ്പോഴും അസ്വസ്ഥനാക്കാറുണ്ടായിരുന്നു. അതുകൊണ്ടാണ് ഒന്നും ഞാൻ നിന്നോട് പറയാതിരുന്നത്.നമുക്കിടയിൽ എന്റെ past ഒരു ഒരു കാരണം കൊണ്ട് പോലും കടന്നു വരരുതെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.