💜14

385 50 31
                                    

അന്ന് രാത്രി jiminum mikhael ഉം ഉറങ്ങിയില്ല. Jimin നെ പണ്ടെങ്ങോ കണ്ടുമറന്ന പോലെ ഒരു തോന്നലായിരുന്നു അവന്റെ ഉള്ളിൽ. എവിടെയോ എങ്ങോ നഷ്ട്ടപെട്ട ഒന്നിനെ തിരിച്ചു കിട്ടിയ സന്തോഷം ജിമിനിലും ഉണ്ടായിരുന്നു. പക്ഷെ അവൻ അവനോട് തന്നെ പറഞ്ഞു കൊണ്ടിരുന്നു. "He is not your jk." എങ്കിലും mikhael ന്റെ നീല കണ്ണുകളോടും പരുക്കൻ ശബ്ദത്തോടും jiminu എന്തെന്നില്ലാത്ത ആകർഷണീയത തോന്നി.

Jimin mikhael തന്ന അവന്റെ visiting card ലേക്ക് നോക്കി. Contact number ഉം tattoo center ന്റെ adress ഉം അതിലുണ്ട്. പക്ഷെ അവനെ വിളിക്കാൻ jiminu ധൈര്യം പോരായിരുന്നു.

Mikhael.....ഞാൻ ആയി നിന്നെ തേടി ഒരിക്കലും വരില്ല.... നീ എന്റെ jk ആണെങ്കിൽ നീയായി എന്റെ അരികിൽ വരും...

എന്ന് സ്വയം പറഞ്ഞു കൊണ്ടവൻ തന്റെ കൈയിലെ card തന്റെ ഡയറി വച്ചു.

"If you are my jk..... My love .... You will find me in any coast..."

അതിനു ശേഷം ഒരിക്കൽ പോലും jimin ആ card എടുത്ത് നോക്കുകയോ, mikhael നെ തേടി പോവുകയോ ചെയ്തിട്ടില്ല. ദിവസങ്ങൾ കടന്നുപോയി എങ്കിലും എന്നും രാത്രിൽ നീ എന്തേ എന്നെ തേടി വന്നില്ല എന്ന് jimin സ്വയം ചോദിക്കുമായിരുന്നു.
വരുന്ന വഴികളിലെല്ലാം പിറകിൽ നിന്ന് ഒരു വിളിക്കായി അവൻ ആഗ്രഹിച്ചിരുന്നു. പക്ഷെ അങ്ങനെ ഒന്ന് സംഭവിച്ചില്ല...

അവൻ തന്റെ jk അല്ല എന്ന് ഉറപ്പിക്കാൻ jiminu ഇത് തന്നെ ധാരാളമായിരുന്നു. പതിയെ jimin ആ നീല കണ്ണുള്ള രാജകുമാരനെ മറക്കാൻ തുടങ്ങി...

Dance class ഇൽ എന്നും അവൻ ഉർജസ്വലൻ ആയിരുന്നു. തന്റെ വിഷമങ്ങളെ മറക്കാൻ അവനെ എന്നും dance മാത്രമാണ് സഹായിച്ചിട്ടുള്ളത്.dance class ലെ ചില്ലു ജനാലകൾക്കിടയിലൂടെ അവൻ പുറത്തേക്കു നോക്കി. ഇലപൊഴിയും കാലമാണിപ്പോൾ...ഇലകൾപൊഴിച്ച പൈൻ മരത്തിന്റെ ശിഖരങ്ങൾ ക്കിടയിലൂടെ സൂര്യപ്രകാശം അവനിലേക്ക് പതിച്ചു. ഏകദേശം വൈകുന്നേരം 4 മണിയോടടുത്തിട്ടും തണുപ്പ് വിട്ടുമാറിയിട്ടില്ല. കാലങ്ങൾ മാറിയാലും എന്നും അവിടെ തണുപ്പ് ആണ്. Jimin class കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി. വലിയ തിരക്കൊന്നുമില്ലാത്ത ആ നടപ്പാതയിലൂടെ അവൻ മുൻപോട്ട് നീങ്ങി. കുറച്ചകലെ നിന്ന് ആരോ ആരെയോ വിളിക്കുന്നത് അവൻ കേട്ടു. പക്ഷെ അതിനു ചെവി കൊടുക്കാതെ അവൻ തന്റെ നടത്തം തുടർന്നു.
പെട്ടന്ന് ആരോ ഓടി വന്നു തന്റെ കയ്യിൽ പിടിക്കുന്നതായി അവനു തോന്നി.

STILL I LOVE YOU❤️Donde viven las historias. Descúbrelo ahora