ഗായത്രി നേരേ അവരുടെ മുറിയിലേക്ക് വന്ന് , അവിടെയുള്ള ആ വലിയ ജനലിൻ്റെ സൈഡിൽ ഉള്ള മേശക്കരികിൽ, ഒരു കസേരയിട്ട് അവിടെ ഇരുന്നു.
എന്നിട്ട് അവളുടെ കയ്യിലുണ്ടായിരുന്ന കത്ത് വളരെ സൂക്ഷ്മതയോടെ തുറന്ന് വായിക്കാൻ തുടങ്ങി. അതിൽ ഇങ്ങനെയാണ് എഴുതി പിടിപ്പിച്ചിരിക്കുന്നത്..." എൻ്റെ രാജകുമാരിക്ക്.... ,
കുമാരിയുടെ ജീവിതത്തിൽ , പ്രണയത്തിൻ്റെ പുതിയ പനിനീർ പൂക്കൾ നാമ്പിട്ടതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... പക്ഷേ, യാദവ് എന്ന അഹങ്കാരം നിറഞ്ഞ മുള്ള് കുമാരിയെ കുത്തുമ്പോൾ , എൻ്റെ സന്തോഷത്തിനേക്കാൾ ഏറെ വേദനയായിരിക്കും അങ്ങേക്ക് ലഭിക്കുക.
He has a dark past....he has deep insecurities.........വിശ്വാസത്തിൻ്റെ പേരിലുള്ള പ്രശനങ്ങളോ , പ്രണയത്തിനോടുള്ള വെറുപ്പോ വിദ്വേഷമോ ഒന്നും അവന് പുതിയതല്ല.... അത് കുമാരിയുടെ ജീവിതത്തിൽ ഒരുപാട് വൈഷമ്യങ്ങൾക്ക് ഇടയുണ്ടാക്കും...ഇതെല്ലാം സഹിച്ചു കൊണ്ട് കുമാരിക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോവാനാവില്ല...
തുടക്കത്തിലൊന്നും ഇത് വലിയ പ്രശ്നമായി തോന്നിയെന്ന് വരില്ല , ഇതിനെ നേരിടാനുള്ള കരുത്തും ആവേശവും, ധൈര്യവും ഒക്കെ ഉണ്ടെന്ന് തോന്നുമെങ്കിലും...... , പോകേ പോകെ അതെല്ലാം ചോർന്നൊലിച്ച് പോവും.... കൈവിട്ട് പോകും.അതും കുമാരിയുടെ ജീവിതത്തെ തകർക്കും വിധം....ആത്മാവിലേക്ക് ഇറങ്ങി കുത്തി മുറിവേൽപ്പിക്കും വിധം...
യാദവിന് ഒരിക്കലും കുമാരിയെ അംഗീകരിക്കാനോ , സ്നേഹിക്കാനോ കഴിയില്ല.. അതിലുപരി , കുമാരിയുടെ ഈ കളങ്കമില്ലാത്ത സ്നേഹം അനുഭവിക്കാൻ യാദവ് അയോഗ്യനാണ് ., അവനത് അർഹിക്കുന്നില്ല.
കുമാരിക്ക് വേണ്ടി സ്നേഹത്തിൻ്റെ അടയാളമായ ,മഹത്തായ; ഒരു 'താജ് മഹൽ' ഒക്കെ കെട്ടിപ്പൊക്കാൻ പാകത്തിൽ അവൻ സമ്പന്നനായിരിക്കും, എന്നാൽ
ഞാനൊന്ന് ഓർമിപ്പിച്ചോട്ടെ ; അവൻ്റെ മനസ്സു പോലെ തന്നെ ആ താജ് മഹലിൻ്റെ നിറവും കറുപ്പായിരിക്കും.. 'it will be Black just like his heart '. പക്ഷേ അതൊരിക്കലും പ്രണയത്തിൻ്റെ അടയാളമായിരിക്കില്ല... മറിച്ച് അതൊരു വെറുപ്പിൻ്റെ, നശിപ്പിൻ്റെ അടയാളം മാത്രമായിരിക്കും.....
ഞാനീ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ കുമാരി പരിഗണിക്കുമെന്നും ,അങ്ങയുടെ നല്ലൊരു ഭാവി ജീവിതത്തിന് വേണ്ടി ആലോചിച്ചും കണ്ടും, ഓരൊ തീരുമാനങ്ങൾ ബുദ്ധിപ്പൂർവം തിരഞ്ഞെടുക്കുമെന്നും ഞാൻ വിശ്വസിക്കുന്നു....
എന്ന്,
കുമാരിയുടെ സ്വന്തം ശുഭ ചിന്തകൻ...will meet you soon :-) " .
YOU ARE READING
🥀Yaadavam🍃
FanfictionHey dear armies 😚, hope you are doing great ❤️🩹. Orupad bts mallu ffs njn vayichittund. And I really appreciate all the writers 💜.. bcoz engne aanu oro writersum avarde bhavanakal vakkukalilude express cheyyunnath enn njn oro story vayikkumbozh...