🥀മോശവും മോശക്കാരനും🍃

64 10 0
                                    

@GAYATHRI'S POV

ഗായത്രി നേരേ അവരുടെ അറയിലേക്ക് വന്നു... ദേഷ്യവും, നിരാശയും എല്ലാം അവളുടെ മുഖത്ത് വളരെ വ്യക്തമായി കാണാം... ഒന്ന് വിതുമ്പി കൊണ്ട് അവൾ ബെഡിൽ വന്നിരുന്ന് എണ്ണിപ്പറക്കാൻ തുടങ്ങി..
" എല്ലാവരും എന്നോട് ഓരൊ അഭിപ്രായങ്ങൾ വന്ന് പറഞ്ഞു... ഒരുപാട് പ്രശംസിക്കുകയും ചെയ്തു.. എന്നാൽ ഇങ്ങേര് മാത്രം...😐 ഒരു കോംപ്ലിമെൻ്റ് പോട്ടെ, ഒന്ന് ചിരിക്കെങ്കിലും ചെയ്തൂടെ.. അതും ഇല്ലാ 😠"
അവൾ അവിടെ നിന്നും എണീറ്റ് അവരുടെ walk- in- closet ലേക്ക് ചെന്നു.. എന്നിട്ട് ആ വലിയ കണ്ണാടിയുടെ മുന്നിൽ നിന്നുകൊണ്ട് സ്വന്തം രൂപം ഒന്ന് സൂക്ഷ്മമായി നിരീക്ഷിച്ചു..." ഇനി എന്നെ കാണാൻ ഭംഗി ഇല്ലാത്തോണ്ടാണോ!?" ഗായത്രി അവളുടെ മുഖം പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചും മറിച്ചും നോക്കി..
" പക്ഷെ ഭക്ഷണത്തിൽ എന്തായിരുന്നു ഒരു കുറവ്..?? എല്ലാവർക്കും ഇഷ്ടായി.. ആ കടുവക്കൊഴിച്ച്..😤"
" എന്നാ ശരി വേണ്ടാ ഒന്നും ചെയ്യണ്ട; അഭിപ്രായവും പറയണ്ട പ്രശംസിക്കുകയും വേണ്ടാ അങനെ തന്നെ ഇരുന്നോട്ടെ... എനിക്കിപ്പോ എന്താ?? ഞാനെന്തിനാ ഈ കിടന്ന് വെപ്രാളപ്പെടുന്നെ!!??😏"

" എന്നാലും ഒരു വട്ടമെങ്കിൽ ഒരു വട്ടം ' നന്നായിരുന്നു ' എന്ന് പറഞ്ഞാ അങ്ങേരുടെ ബിസിനസ് സാമ്രാജ്യം വല്ലതും ഇടിഞ്ഞ് പൊളിഞ്ഞ് താഴെ വീഴോ 😤😠 പക്ഷേ ഇല്ലല്ലോ ഇങ്ങേര് ' his highness ' അല്ലേ.. പിന്നെന്തിന് ഇതൊക്കെ പറയണം അല്ലേ 😤"

"ഏടത്തിയമ്മാ..." ഗായത്രിയുടെ പിറുപ്പിറുക്കലിന് ഒരു തടയിട്ട്കൊണ്ട് ശ്രേയാത്മിക അവളെ വിളിച്ചു...
" ഏടത്തിയമ്മ എന്ത് ചെയ്യാർന്നു?? തിരക്കിലായിരുന്നോ??"
" ഏയ് അല്ലടാ.. നീ പറഞ്ഞോ 😊"
" എങ്കിൽ എൻ്റെ കൂടെ വായോ... ഞാനെൻ്റെ ഏടത്തിയമ്മക്ക് ഈ mansion മൊത്തത്തിൽ ഒന്ന് പരിചയപ്പെടുത്തി തരാം 😊"
" Okay., ദാ വരുന്നു "
അങനെ രണ്ടെണ്ണം കൂടി താഴേയ്ക്ക് ഇറങ്ങി പോയി...

@Yadav's POV

'ആ സാരിയിൽ അവളേ കാണാൻ എന്ത് ഭംഗിയായിരുന്നു.... She was looking marvellous....അത് മാത്രമല്ല അവളുണ്ടാക്കിയ കോഫിയും, ബ്രേക്ക്ഫാസ്റ്റും എല്ലാം വളരെ നന്നായിരുന്നു ...

🥀Yaadavam🍃Where stories live. Discover now