🥀പകൽ സ്വപ്നം🍃

70 10 2
                                    


" ഇതെന്താ സംഭവം..!?" ഗായത്രി ഒന്ന് ഞെട്ടി കൊണ്ട് ചോദിച്ചു.

" നിനക്ക് കാണാൻ കഴിയാഞ്ഞിട്ടാണോ അതോ മനസ്സിലാക്കാൻ പറ്റാഞ്ഞിട്ടാണോ?" യാദവ് അവൻ്റെ പുരികവും പൊക്കി കൊണ്ട് അവളോട് ചോദിച്ചു.

" ഇത് എമർജൻസി എക്സിറ്റ് ആണല്ലോ" ഇപ്പോഴും എന്താ നടക്കുന്നേ എന്ന് മനസ്സിലാവാതെ ഗായത്രി പറഞ്ഞു.

" Ohh!!Wow bingo.. നിനക്ക് വായിക്കാനും മനസ്സിലാക്കാനുമുള്ള ബുദ്ധിയൊക്കെ ഉണ്ട്😱?" അവനവളെ ഒന്ന് കളിയാക്കി ചിരിച്ചു...

ഗായത്രി അവനെ 'ഇയ്യാളിതെന്തോന്ന് ' എന്നുള്ള ഭാവത്തിൽ ഒന്ന് നോക്കി. എന്നിട്ട്, അവിടെ പാർക്ക് ചെയ്തേക്കുന്ന റേഞ്ച് റോവറിൻ്റെ അടുത്തേയ്ക്ക് നീങ്ങി.
അപ്പോഴേക്കും യാദവിൻ്റെ പേഴ്സണൽ ഗാർഡ് 'സിദ്ധാർത്ഥ് ' അവിടെ എത്തിയിരുന്നു.. അവൻ അവരെ ഒന്ന് wish ചെയ്തേന് ശേഷം, അവിടത്തെ arrangements ine പറ്റി അറിയിച്ചു.
" അങ്ങുന്നെ , അങ്ങ് പറഞ്ഞ പോലേ തന്നെ എല്ലാ കാര്യങ്ങളും റെഡിയാക്കിയിട്ടുണ്ട്.."സിദ്ധാർത്ഥ് പറഞ്ഞു. അതിനു മറുപടിയെന്നോണം യാദവ് ഒന്ന് തലയാട്ടുക മാത്രം ചെയ്തു.

" ഇതാരാ?" ഗായത്രി യാദവിൻ്റെ അടുത്ത് വന്ന് പതുക്കെ ചോദിച്ചു.
" he is my personal guard "

" Ohh, അപ്പോ നമ്മൾ ശരിക്കും എവിടേക്കാ പോവുന്നെ?" ഗായത്രി ചോദിച്ചു.
"ഡൽഹി "
"ഡൽഹിയോ?? അതെന്താ അവിടേയ്ക്ക്?"
" ജോലി സംബന്ധമായി ofcourse 🤷🏻‍♂️... Business trip wifey "
" പക്ഷേ, നിങ്ങൾ പറഞ്ഞത് out of India പോവാണന്നല്ലേ!?"
" പറച്ചിലും പ്രവർത്തിയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് ഭാര്യേ.. രണ്ടും രണ്ടാ 😼" യാദവ് അവളെ മനപ്പൂർവം irritate ചെയ്യിക്കാൻ വേണ്ടി ഓരോന്ന് പറഞ്ഞു.
" ഞാനെന്താ ചോദിക്കണേ; നിങ്ങളെന്താ പറയണേ? നമ്മുക്ക് പോവേണ്ടത് വേറേതോ സ്ഥലത്തേക്ക്.., നമ്മൾ പോയികൊണ്ടിരിക്കുന്നതോ വേറൊരു സ്ഥലത്തേക്കും. സത്യത്തിൽ ഇവിടെന്താ നടക്കണേ? എനിക്കൊന്നും മനസിലാവുന്നില്ലാ.." അവളൊന്ന് ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു.

" Relax... ഇന്നാ ഈ വെള്ളം കുടിക്ക്... കുറച്ച് ദിവസത്തേക്ക് ഇത്തിരി ബുദ്ധിമുട്ടൊക്കെ ഉണ്ടാവും., പിന്നെ അതങ്ങ് ശീലമായിക്കോളും.." ഒന്നും മനസ്സിലാവാതെ confused ആയി ഇരിക്കുന്ന ഗായത്രിയുടെ അവസ്ഥയെ നോക്കി നന്നായൊന്ന് ആസ്വദിച്ച് കൊണ്ട് അവൻ പറഞ്ഞു .

🥀Yaadavam🍃Where stories live. Discover now