NEXT MORNING
സൂര്യ രശ്മികൾ യാദവിനെ തൊട്ടുണർത്തുന്നതിന് മുന്നേ തന്നെ അവൻ ഉണർന്നിരുന്നു... അവൻ ചെറിയൊരു അലസതയോടെ കണ്ണുകൾ തുറന്നു...
നോക്കുമ്പോൾ തൻ്റെ ഗായത്രി ബെഡിൽ ഇല്ലായിരുന്നു.....യാദവ് ബെഡിൽ നിന്ന് എഴുന്നേറ്റ് ഗായത്രിയെ തപ്പി പോയി....
നോക്കുമ്പോഴതാ അവൾ ബാൽക്കണിയിൽ നിക്കുന്നു.രണ്ടു വലിയ കൈകൾ പിന്നിൽ നിന്ന് അവളുടെ അരയിലൂടെ ചുറ്റി പിടിച്ചപ്പോൾ ഗായത്രി ഒന്ന് ഞെട്ടിയതു പോലും ഇല്ല... പകരം അവൾ പിന്നിലേക്ക് , ഒരു ആശ്വാസമെന്നോണം.., നേരേ അവൻ്റെ മാറിലേക്ക് ചാഞ്ഞു നിന്നു, എന്നിട്ട് അവൻ്റെ കൈകൾ ഒന്നുകൂടി ചേർത്ത് പിടിച്ചു.
" ഇത്ര നേരത്തെ നീ ഇവിടെ എന്താ ചെയ്യണേ?" യാദവ് തൻ്റെ ആഴമേറിയ ശബ്ദത്തിൽ ചോദിച്ചു.
" ഞാൻ സൂര്യോദയം കാണാൻ വന്നതാ....enjoying scenic beauty.. you know!!" ഗായത്രി, അവളുടെ നുണക്കുഴികൾ പ്രദർശിപ്പിച്ചു കൊണ്ട് പറഞ്ഞു...
യാദവ് അവളുടെ ആ നുണക്കുഴികളിൽ ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു "ഹാ.... ഞാനും ഇവിടെ എൻ്റെ scenic beauty enjoy ചെയ്യുന്നുണ്ട്.." ഇത് കേട്ടപ്പോൾ ഗായത്രിയുടെ കവിളാകെ ഒന്ന് ചുമന്നു..." ഞാൻ ചായ എടുക്കട്ടെ നിങ്ങൾക്ക്?"
" ഏയ് വേണ്ട.." എന്നും പറഞ്ഞ് യാദവ് , ഗായത്രിയുടെ കപ്പിൽ നിന്നും ചായ കുടിച്ചു.ഇത് കണ്ട് ഗായത്രിയാകെ വായും തുറന്ന് നിന്നു...
" എന്താ??? Sharing is caring" ഇതും പറഞ്ഞ് അവൻ കുളിക്കാനായി പോയി..' ഇങ്ങേർക്ക് പെട്ടെന്ന് ഇതെന്തുപറ്റി? ഒറ്റ രാത്രി കൊണ്ട് ഇങ്ങൊരുടെ തല മുഴുവനും 180 ഡിഗ്രീ ആംഗിളിൽ തിരിഞ്ഞോ??' അവൾ മനസ്സിൽ അവളോട് തന്നെ ചോദിച്ചു.
DURING BREAKFAST
" ഏട്ടാ...., ഞാനെന്താ നിങ്ങൾക്ക് വേണ്ടി കഴിക്കാൻ ഓർഡർ ചെയ്യേണ്ടെ??" ഗായത്രി ചോദിച്ചു.
" എന്തെങ്കിലും ഓർഡർ ചെയ്തോ"
" പക്ഷെ, ഇവരുടെ മെനുവിൽ ' എന്തെങ്കിലും' എന്ന് പേരുള്ള ഡിഷ് ഇല്ലല്ലോ..!!" അവളൊരു നിഷ്കളങ്കത ഭാവിച്ചു കൊണ്ട് പറഞ്ഞു.
" Playing dumb are we??" യാദവ് ഒന്ന് ആക്കിച്ചിരിച്ചുകൊണ്ട് പറഞ്ഞു..
![](https://img.wattpad.com/cover/381821142-288-k705126.jpg)
YOU ARE READING
🥀Yaadavam🍃
FanfictionCompleted ✓ ♡ It's a taekook mallu ff ♡ Arranged marriage " He never believed in love, it is something which he hate with it's guts... but when it comes to her, it is love at first glance for him" ♡♡♡ Join the journey of YADAV PRATHAPA VARMA :- R...