🥀 വിവാഹാലോചന🍃

611 69 6
                                    

Nextmorning@Ayodhya mansion

അയോദ്ധ്യയിൽ ഉള്ള മുതിർന്ന വർമ്മമാർ എല്ലാവരും കൂടി അവരുടെ മാൻഷൻ്റെ സൈഡിലുള്ള പുൽത്തകിടിയിൽ ഇരുന്ന് morning tea ആസ്വദിക്കുകയാണ്....
നമ്മുടെ മുത്തശ്ശി (അമൃതാദേവി) ആവട്ടെ അവരുടെ മനസ്സിൽ കുറേ നേരമായി ചിന്തിച്ചോണ്ടിരിക്കുന്ന ഒരു കാര്യം മുത്തശ്ശനോടായി പറഞ്ഞു" ഇന്നലെ പാർട്ടിയിൽ ഗായത്രീന്ന് പേരുള്ള ഒരു പെൺകുട്ടി വന്നിരുന്നു.. ഓർക്കുന്നുണ്ടോ??" മുത്തശ്ശൻ "hmmm " എന്ന് മൂളികൊണ്ട് തൻ്റെ ഭാര്യയോട് തുടരാനായി ആവശ്യപ്പെട്ടു.
"എനിക്ക് തോന്നി, ഗായത്രിയെ
നമ്മുടെ യാദവിന് വേണ്ടി ഒന്നാലോചിച്ചാലോന്ന്... ആ കുട്ടി, യാദവിന് നന്നായി ചേരുമെന്ന് തോന്നുന്നു". അമൃതാദേവി പറഞ്ഞു.

"അതേ അമ്മേ.. ഇന്നലെ തൊട്ട് ഞാനും അത് തന്നെയാ ആലോചിക്കിണ്ടായിരുന്നെ.. നല്ല മോളാ😊" കൂടെ യാമിനിയും ചേർന്നു.
"ദേവേട്ടാ, ഏട്ടൻ്റെ അഭിപ്രായം എന്താ ഈ കാര്യത്തിൽ??" രുദ്ര, ദേവയോട് ചോദിച്ചു.
അതിനു മറുപടിയെന്നോണം" നിങ്ങളുടെ എല്ലാവരുടെയും താത്പര്യം എന്താണോ അത് തന്നെയാ എൻ്റെയും ഇഷ്ടം. പക്ഷേ last decision യാദവിൻ്റെ തന്നെയായിരിക്കും." എന്ന് ദേവ പറഞ്ഞു.
"ശരി, എങ്കിൽ ഞാൻ ഇതിനെ പറ്റി യാദവിനോട് സംസാരിക്കാം" സൂര്യ പ്രതാപ വർമ്മ എല്ലാവരോടുമായി പറഞ്ഞു.

@breakfast table
അമൃതാദേവീ ആണെങ്കിൽ, തുടർച്ചയായി മനസ്സിൽ ഇങ്ങനെ പ്രാർത്ഥിച്ച്കൊണ്ടിരിക്കാണ്.. * ഭഗവാനെ, ഞാൻ 51 നാളികേരം അങ്ങേക്ക് കാണിക്കയായി സമർപ്പിച്ചോളാം.. യാദവിനെകൊണ്ട് എങ്ങനെയെങ്കിലും ഈ ബന്ധത്തിന് ഒന്ന് സമ്മതിപ്പിക്കണേ..*
ഇപ്പുറത്ത് യാമിനിയും അതെ.. ആകെ ടെൻഷനായി ഇരിക്കുന്നു.. അവളും പ്രാർഥിക്കുന്നുണ്ട്; യാദവിൻ്റെ പെരുമാറ്റം ഇന്നൊന്ന് ശാന്തമായിരിക്കാൻ വേണ്ടി.

അങനെ Breakfast കഴിക്കാനായി എല്ലാവരും അവരവരുടെ കസേരകളിൽ കയറി ഇരുന്നപ്പോൾ, നമ്മുടെ മുത്തശ്ശൻ, എല്ലാവരുടെയും ശ്രദ്ധ പിടിച്ചുകൊണ്ട് യാദവിനെ വിളിച്ചു..
"യാദവ്"
"ഹാ മുത്തശ്ശാ.."
"ഇന്നലെ പാർട്ടിയിൽ നമ്മുടെ വിഷ്ണു മാരാറിൻ്റെ കൂടെ ഒരു പെൺകുട്ടി വന്നിരുന്നു.. നീ പരിചയപ്പെട്ടിരുന്നോ ആ കുട്ടിയെ??"
"ഹാ മുത്തശ്ശാ"
"ഗായത്രി മാരാർ എന്നാ ആ കുട്ടിയുടെ പേര്"
" ഹാ മുത്തശ്ശാ.."
"ഞങ്ങൾക്കെല്ലാവർക്കും ഗായത്രിയെ ഒരുപാട് ഇഷ്ടപ്പെട്ടു "
"ഹാ മുത്തശ്ശാ"
"നിനക്ക് എതിർപ്പൊന്നും ഇല്ലെങ്കിൽ, നിനക്ക് വേണ്ടി ഗായത്രിയെ ചോദിക്കട്ടെ ഞങ്ങൾ വിഷ്ണുവിനോട്??"
" ഹാ മുത്തശ്ശാ".

🥀Yaadavam🍃Where stories live. Discover now