🥀 സെക്കൻ്റ് ലൗ🍃

92 10 0
                                    

@breakfast table

" ഞാൻ ബിസിനസ്സിൻ്റെ ഒരാവശ്യത്തിന് വേണ്ടി കുറച്ച് ദിവസത്തേക്ക് out of India പോവുകയാണ്.."
യാദവ് ഭക്ഷണം കഴിക്കുന്നതിനിടയിൽ എല്ലാവരോടുമായി അറിയിച്ചു..

"എപ്പോഴാ പുറപ്പെടുന്നെ??"
മുത്തശ്ശൻ ചോദിച്ചു..

"ഇന്ന് രാത്രി "
"അതെന്ത് പറച്ചിലാ യാദവ്?  നിൻ്റെ കല്ല്യാണം മിനിഞ്ഞാന്ന് കഴിഞ്ഞല്ലേ ഉള്ളൂ. എന്നിട്ട് ഇപ്പോ തന്നെ ബിസിനസ്സിൻ്റെയും, ട്രിപ്പിൻ്റെയും കാര്യാണോ നീ പറയുന്നേ??" അമൃതാ ദേവി ചോദിച്ചു...

" മുത്തശ്ശി, എൻ്റെ കല്ല്യാണമാണ് കഴിഞ്ഞത് അല്ലാതെ retirement അല്ലാ.."

ഇത് കേട്ടതും നമ്മുടെ varma siblings എല്ലാവരും പൊട്ടി ചിരിച്ചു...

"ആ പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു ഏട്ടാ..😅👌🏻" ആധു പറഞ്ഞു..

ഇത് കേട്ട് യാമിനി പറഞ്ഞു" നീ പോയാ പിന്നെ ഗായത്രി ഇവിടെ ഒറ്റക്കാവില്ലേ!?"

"അതെങ്ങനെ ഒറ്റക്കാവുന്നെ? നിങ്ങളൊക്കെ എവിടെങ്കിലും പോവാണോ....???" യാദവ് ഒരു നിഷ്കളങ്കത ഭാവിച്ചുകൊണ്ട് പറഞ്ഞു.

"Nice sarcasm ഏട്ടാ 🤭" ശ്രേയാത്മിക ചിരിച്ചുകൊണ്ട് പറഞ്ഞു..യാദവ് ഇത് കേട്ട് ഒന്ന് smirk ചെയ്തു.
" ഏട്ടൻ്റെ കാന്താരീ..!! മിണ്ടാതെ ഇരുന്ന് ഭക്ഷണം കഴിച്ചോളോ 🤨.." യാമിനി അവളെ ഒന്ന് തുറിച്ച് നോക്കികൊണ്ട് പറഞ്ഞു..

" അങ്ങനെയെങ്കിൽ യാദവ്, നീ ഗായത്രിയെ കൂടി നിൻ്റെ കൂടെ കൊണ്ടുപോ..."
രുദ്ര പ്രതാപ വർമ്മ അദ്ദേഹത്തിൻ്റെ അഭിപ്രായവുമായി മുന്നോട്ട് വന്നു.

"അതേ.., അതാ നല്ലത്. നീ ഗായത്രിയെ കൂടി കോണ്ടുപോ യാദവ് നിൻ്റെ ഒപ്പം.. അതാവുമ്പോൾ ഞങ്ങൾക്കെല്ലാവർക്കും ഒരു സമാധാനാവും..." മുത്തശ്ശനും വിട്ടുകൊണ്ടുക്കാതെ അതേറ്റു പിടിച്ചു ..

യാദവ് മനസ്സില്ലാ മനസ്സോടെ അതിനു സമ്മതിച്ചു...










"ഇളയമ്മേ... ഞാൻ എൻ്റെ ചേട്ടനെ കാണാൻ വേണ്ടി ഒന്ന് പൊക്കോട്ടെ?" ഗായത്രി ഒരുപാട് പ്രതീക്ഷയോടെ യാമിനിയോട് ചോദിച്ചു...

" അതിനെന്താ മോൾ പൊക്കോ.. നിക്ക്, ഞാൻ ആധുവിനോട് നിന്നെ കൂട്ടിക്കൊണ്ട് പോവാൻ പറയാം 😊" യാമിനി ഒരു വാത്സല്യത്തോടെ ഗായത്രിയോട് പറഞ്ഞു.

🥀Yaadavam🍃Where stories live. Discover now