🥀ബ്ലാക്ക് താജ്🍃

56 15 2
                                    

യാദവും ഗായത്രിയും കൂടി റെഡിയായി താഴേക്ക് ഇറങ്ങി... എന്നിട്ട് നേരേ ഗാരേജിൻ്റെ ( garage) ഭാഗത്തേക്ക് പോയി. അവിടെ നമ്മുടെ മറ്റു വർമ്മ സഹോദരങ്ങൾ അവർക്ക് വേണ്ടി കാത്തു നിപ്പുണ്ടായിരുന്നു....
വന്നു നിന്നതും, അവൾക്ക് അപ്പോ തന്നെ ഒരു ചോദ്യം നേരിടേണ്ടി വന്നു.
" ഏടത്തിയമ്മ... ഏടത്തിയമ്മുടെ ചെവിമേൽ  ഈ ചുവന്ന പാട് എങ്ങനെയാ വന്നേ??"
നമ്മുടെ ശ്രേയാത്മികയാണ് ഈ ചോദ്യവുമായി മുന്നോട്ട് വന്നത്.

" പാടോ...? എവിടെ??" ഗായത്രി ഇതും പറഞ്ഞ് അവളുടെ ചെവി പിടിച്ചു അവിടെ ഉണ്ടായിരുന്ന ജീപ്പിൻ്റെ കണ്ണാടിയിൽ തിരിച്ചും മറിച്ചും നോക്കി.. എന്നിട്ട് യാദവിനെ കടുപ്പിച്ച് ഒരു നോട്ടം നോക്കി...

" അത് കമ്മലാ....... I mean....ummm ഞാൻ വേറെ press ചെയ്യുന്ന ഒരു കമ്മലിട്ടിരുന്നു... ചിലപ്പോ അത് ഇറുകിയിട്ടാവും പാട് വന്നത്" ഗായത്രി ഒരു ചെറിയ ചമ്മലോടെ ചിരിച്ച് കൊണ്ട് പറഞ്ഞു.

" എന്നാ ഞാൻ ജീപ്പ് ഓടിക്കാം..." അധർവ് ഇത് ആവേശത്തോടെ പറഞ്ഞതും അവൻ്റെ സഹോദരങ്ങൾ അവനെ കടിച്ച് കീറാനായി നിന്നു.

" അത് നടക്കില്ല.... നമ്മള് കറങ്ങാനാ പോണത്., അല്ലാതെ ചാവാനല്ലാ...!! ജീപ്പ് ആരവേട്ടൻ എടുത്താ മതി "
ശ്രേയ പറഞ്ഞു.

അങ്ങനെ, വർമ്മ സഹോദരങ്ങൾ എല്ലാവരും ജീപ്പിലും, യാദവും ഗായത്രിയും കൂടി യാദവിൻ്റെ കാറിലും പുറപ്പെട്ടു.

അമൃതാ ദേവിയും , അവരുടെ മകൻ രുദ്ര പ്രതാപ വർമ്മയും കൂടെ, തങ്ങളുടെ യുവ തലമുറയുടെ സന്തോഷങ്ങളും, കളി ചിരികളുമെല്ലാം, ദൂരേ നിന്ന് ഒരു വാത്സല്യത്തോടെ നോക്കി കാണുകയായിരുന്നു....

"യാദവ് ഇത്രയും വർഷത്തിനിടക്ക്, ഇത് ആദ്യമായിട്ടാ ഉത്സവം കൂടാനായിട്ട് പോവുന്നത്.... എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല....." അമൃത ദേവി പറഞ്ഞു..

" അവൻ മെല്ലെ മെല്ലെ അവൻ്റെ കെട്ടുകൾ പൊട്ടിച്ചുകൊണ്ട് പുറത്തേക്ക് വന്നു തുടങ്ങി....... അതും ഇത്രയും കാലം ആർക്കും ചെയ്യാൻ പറ്റാതെ ഇരുന്നത്., ഗായത്രി ; അവളറിയാതെ തന്നെ നല്ല ഭംഗിയായി ചെയ്യുന്നുണ്ട്...." രുദ്ര പറഞ്ഞു.

🥀Yaadavam🍃Where stories live. Discover now